മെസ്സിയുൾപ്പടെ 4 മയാമി താരങ്ങൾ,MLS ഓൾ സ്റ്റാർ ഇലവൻ പ്രഖ്യാപിച്ചു
എല്ലാ വർഷവും എംഎൽഎസിലെ ഏറ്റവും മികച്ച താരങ്ങൾ അടങ്ങിയ ഓൾ സ്റ്റാർ ഇലവന്റെ സൗഹൃദ മത്സരം നടക്കാറുണ്ട്. 2021ലും 2022 ലും മെക്സിക്കോയിലെ ലിഗ MX ഓൾ സ്റ്റാർ ഇലവൻ എതിരെയായിരുന്നു കളിച്ചിരുന്നത്. ഇത്തവണയും മെക്സിക്കോയിലെ ഓൾ സ്റ്റാർ ഇലവനെതിരെയാണ് എംഎൽഎസ് ഓൾ സ്റ്റാർ ഇലവൻ സൗഹൃദ മത്സരം കളിക്കുന്നത്.അതിനുള്ള ടീം ഇപ്പോൾ പ്രഖ്യാപിക്കപ്പെട്ടു.
കൊളംബസ് ക്രൂ മാനേജരായ വിൽഫ്രഡ് നാൻസിയാണ് പരിശീലകൻ.ഇദ്ദേഹമാണ് ചില താരങ്ങളെ തിരഞ്ഞെടുത്തിട്ടുള്ളത്. ചില താരങ്ങളെ ആരാധകരും മീഡിയാസും താരങ്ങളും ഉൾപ്പെട്ട വോട്ടിങ്ങിലൂടെ തിരഞ്ഞെടുത്തു. രണ്ടുപേരെ എംഎൽഎസ് കമ്മീഷണറായ ഡോൺ ഗാർബർ തിരഞ്ഞെടുക്കുകയാണ് ചെയ്തിട്ടുള്ളത്.
ഈ ടീമിൽ ഇടം നേടാൻ ലയണൽ മെസ്സി ഉൾപ്പെടെയുള്ള ഇന്റർമയാമി താരങ്ങൾക്ക് സാധിച്ചിട്ടുണ്ട്. വോട്ടിങ്ങിലൂടെയാണ് ഇവർ ഇടം കണ്ടെത്തിയിട്ടുള്ളത്.മെസ്സി സുവാരസ്,ബുസ്ക്കെറ്റ്സ്,ആൽബ എന്നീ നാല് താരങ്ങളും സ്ഥാനം കണ്ടെത്തിയിട്ടുണ്ട്. ജൂലൈ ഇരുപത്തിനാലാം തീയതിയാണ് ഈ മത്സരം നടക്കുന്നത്. 18 ക്ലബ്ബുകളിലെ താരങ്ങളാണ് ഈ ഓൾ സ്റ്റാർ ഇലവനെ പ്രതിനിധീകരിക്കുന്നത്.
ഈ 30 താരങ്ങളുടെ ലിസ്റ്റിൽ നിന്നും 4 താരങ്ങളെ തിരഞ്ഞെടുക്കും.അതിൽനിന്നും വോട്ടെടുപ്പ് നടത്തി കൊണ്ടാണ് ഒരാളെ ക്യാപ്റ്റനായി തിരഞ്ഞെടുക്കുക.മെസ്സി ക്യാപ്റ്റൻ ആവാനുള്ള സാധ്യതകൾ ഏറെയാണ്.ഇന്റർമയാമി താരങ്ങളെ കൂടാതെ മറ്റു സൂപ്പർ താരങ്ങളും ഈ ടീമിൽ ഇടം നേടിയിട്ടുണ്ട്. ഹ്യൂഗോ ലോറിസ്,റിക്കി പുജ്,ക്രിസ്തൻ ബെന്റക്ക്, ബെർണാഡ്ഷി തുടങ്ങിയ താരങ്ങൾ എംഎൽഎസ് ഓൾ സ്റ്റാർ ഇലവനിൽ ഇടം നേടിയിട്ടുണ്ട്. കോപ്പ അമേരിക്ക അവസാനിച്ചതിന് ശേഷം മെസ്സി കളിക്കുന്ന പ്രധാനപ്പെട്ട മത്സരം ഇതായിരിക്കും.