മെസ്സിയുടെ വരവ്,ഇന്റർ മയാമി സീസൺ ടിക്കറ്റ് വില കുത്തനെ വർധിപ്പിച്ചു!
സൂപ്പർ താരം ലയണൽ മെസ്സി വന്നതോടുകൂടി ഇന്റർ മയാമിക്ക് നല്ല കാലമാണ്.കളത്തിനകത്ത് ഇന്റർ മയാമി നേട്ടങ്ങൾ സ്വന്തമാക്കിയിട്ടുണ്ട്. കളത്തിന് പുറത്തും വലിയ വളർച്ചയാണ് ഇപ്പോൾ ക്ലബ്ബിന് ഉണ്ടായിക്കൊണ്ടിരിക്കുന്നത്.മെസ്സിയുടെ വരവ് ക്ലബ്ബിന് സാമ്പത്തികപരമായി ഏറെ ഗുണം ചെയ്തിട്ടുണ്ട്.
അമേരിക്കയിലെ ഈ വർഷത്തെ സീസൺ അവസാനിക്കുകയാണ്. 2024 സീസണിന് അടുത്ത ഫെബ്രുവരിയിലാണ് തുടക്കമാവുക. അടുത്ത വർഷത്തേക്കുള്ള ഇന്റർ മയാമിയുടെ സീസൺ ടിക്കറ്റിന്റെ വിലകൾ ഇപ്പോൾ പുറത്തേക്ക് വന്നിട്ടുണ്ട്. പ്രമുഖ സ്പാനിഷ് മാധ്യമമായ മാർക്ക ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
🚨 Lionel Messi seems to be completely focused on the game!!!
— Inter Miami FC Hub (@Intermiamifchub) October 1, 2023
I don’t know why but by the look of it, I feel he will be part of the squad against Chicago 👀🙈#Messi #Intermiamicf #MLSpic.twitter.com/AK0Re9nbPf
വലിയ രൂപത്തിലാണ് ഇപ്പോൾ ഇന്റർമയാമി ടിക്കറ്റിന്റെ വില വർദ്ധിപ്പിച്ചിട്ടുള്ളത്. ഏകദേശം 1300 ശതമാനത്തോളം വില വർദ്ധനവ് ഉണ്ടായി എന്നാണ് മാർക്ക റിപ്പോർട്ട് ചെയ്തിട്ടുള്ളത്. കഴിഞ്ഞ സീസണിൽ 3600 ഡോളർ മാത്രം വിലയുണ്ടായിരുന്ന സീസൺ ടിക്കറ്റിന്റെ പുതിയ വില 7650 ഡോളറാണ്. അതായത് ഒരു മത്സരത്തിന് ഏകദേശം 450 ഡോളർ വരുന്നു. ഏറ്റവും വില കുറഞ്ഞ സീസൺ ടിക്കറ്റിന്റെ വില കഴിഞ്ഞ സീസണിൽ 485 ഡോളർ ആയിരുന്നു. പുതിയ വില 884 ഡോളറാണ്.
Vip ടിക്കറ്റിന്റെ ഇപ്പോഴത്തെ വില വരുന്നത് 13005 ഡോളറാണ്. അതേസമയം ഏറ്റവും മുന്തിയ ടിക്കറ്റിന്റെ വില വരുന്നത് 46,000 ഡോളറാണ്. ഭക്ഷണവും ബിവറേജും ഈ ടിക്കറ്റിന്റെ ഉടമകൾക്ക് ലഭ്യമാണ്. ഏതായാലും മെസ്സിയുടെ വരവോടുകൂടി ഇന്റർ മയാമി ലാഭം കൊയ്യുകയാണ്. ഇത് മെസ്സിക്ക് കൂടി ഗുണകരമാകുന്ന ഒരു കാര്യമാണ്. എന്തെന്നാൽ അധിക വരുമാനത്തിന്റെ ഒരു ഓഹരി ലയണൽ മെസ്സിക്ക് മയാമിയിൽ ലഭിക്കുന്നുണ്ടെന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.