മെസ്സിയുടെ വരവിനെ മറഡോണയുമായി ഉപമിച്ച് ടാപ്പിയ!
സൂപ്പർ താരം ലയണൽ മെസ്സിയെ സ്വന്തമാക്കിയതോടുകൂടി ഫുട്ബോൾ ലോകത്തിന്റെ ശ്രദ്ധ പിടിച്ചു പറ്റിയ ക്ലബ്ബാണ് ഇന്റർ മയാമി. മാത്രമല്ല മെസ്സി വന്നതോടുകൂടി വലിയ മാറ്റമാണ് ഇന്റർ മയാമിക്ക് കളത്തിനകത്തും പുറത്തും സംഭവിച്ചിട്ടുള്ളത്. മെസ്സി വരുന്നതിനു മുന്നേ കളിച്ച ആറു മത്സരങ്ങളിൽ ഒന്നിൽ പോലും വിജയിക്കാൻ കഴിയാതിരുന്നു മിയാമി മെസ്സി വന്നതിനുശേഷം കളിച്ച ആറു മത്സരങ്ങളിലും വിജയിക്കുകയായിരുന്നു. ഇപ്പോൾ ലീഗ്സ് കപ്പ് ഫൈനലിലാണ് ഇന്റർ മയാമി ഉള്ളത്.
ഏതായാലും അർജന്റീന ഫുട്ബോൾ അസോസിയേഷന്റെ പ്രസിഡണ്ടായ ക്ലോഡിയോ ടാപ്പിയ മെസ്സിയുടെ ഇന്റർ മയാമിലേക്കുള്ള വരവിനെ കുറിച്ച് സംസാരിച്ചിട്ടുണ്ട്. അർജന്റൈൻ ഇതിഹാസമായ ഡിയഗോ മറഡോണ നാപോളിയിലേക്ക് എത്തിയതുപോലെയാണ് മെസ്സിയുടെ ഈ വരവ് എന്നാണ് ടാപ്പിയ പറഞ്ഞിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകളെ TYC സ്പോർട്സ് റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.
The entry cost to witness Leo Messi at the Leagues Cup final in Nashville starts at $650. 😳 pic.twitter.com/HLkPfd9SgM
— Leo Messi 🔟 Fan Club (@WeAreMessi) August 16, 2023
” മെസ്സി മയാമിയിൽ എത്തിയത് മറഡോണ നേപ്പിൾസിലെത്തിയതുപോലെയാണ്. നമുക്ക് എല്ലാവർക്കും അദ്ദേഹത്തെക്കുറിച്ച് അറിയാം.നമ്മെ വിസ്മയിപ്പിക്കുന്നത് അവർ ഒരിക്കലും അവസാനിപ്പിക്കില്ല.അർജന്റീനക്കാരായ നമ്മെ സംബന്ധിച്ചിടത്തോളം മെസ്സി ഹാപ്പി ആവുക എന്നുള്ളതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം.മെസ്സി ഇപ്പോൾ ഹാപ്പിയാണ്. മെസ്സി MLS ൽ എത്തിയത് മികച്ച ഒരു കാര്യമാണ്. മറഡോണ നാപോളിയിൽ എത്തിയപ്പോൾ ആർക്കും അവരെക്കുറിച്ച് അറിയില്ലായിരുന്നു. പക്ഷേ ഇപ്പോൾ ആ ക്ലബ് എത്തിനിൽക്കുന്ന ഉയരമൊന്ന് നോക്കൂ. മയാമിയുടെ കാര്യത്തിലും നോർത്ത് അമേരിക്കൻ ഫുട്ബോളിന്റെ കാര്യത്തിലുമൊക്കെ അതാണ് സംഭവിക്കാൻ പോകുന്നത് ” ഇതാണ് ടാപ്പിയ പറഞ്ഞിട്ടുള്ളത്.
ലയണൽ മെസ്സി ഇന്റർ മയാമിക്ക് വേണ്ടി കളിച്ച ആറു മത്സരങ്ങളിലും ഗോൾ നേടിയിട്ടുണ്ട്.9 ഗോളുകളും ഒരു അസിസ്റ്റമാണ് മെസ്സിയുടെ സമ്പാദ്യം.മാത്രമല്ല ഈ ആറു മത്സരങ്ങളിൽ അഞ്ചു മത്സരങ്ങളിലും മാൻ ഓഫ് ദി മാച്ച് പുരസ്കാരം നേടിയത് മെസ്സിയായിരുന്നു.