മെസ്സിയുടെ മക്കൾ മയാമിയിൽ പൊളിച്ചടുക്കുന്നു,തിയാഗോയും മാറ്റിയോയും മിന്നും ഫോമിൽ!
ലയണൽ മെസ്സി കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ ജാലകത്തിലായിരുന്നു ഇന്റർമയാമിയിലേക്ക് എത്തിയത്. ഇപ്പോൾ പുതിയ സീസൺ അദ്ദേഹം ക്ലബ്ബിനോടൊപ്പം ആരംഭിച്ചിട്ടുണ്ട്.മികച്ച ഒരു തുടക്കം അദ്ദേഹത്തിന് ലഭിച്ചിരുന്നു. പക്ഷേ പരിക്ക് കാരണം പല മത്സരങ്ങളും അദ്ദേഹത്തിന് നഷ്ടമാവുകയായിരുന്നു.
ലയണൽ മെസ്സി ഇന്റർ മയാമിയിൽ ജോയിൻ ചെയ്ത സമയത്ത് തന്നെ തന്റെ മക്കളെയും ക്ലബ്ബിന്റെ ഭാഗമാക്കിയിരുന്നു. മൂത്ത മകനായ തിയാഗോ മെസ്സിയും രണ്ടാമത്തെ മകനായ മാറ്റിയോ മെസ്സിയും ഇന്റർമയാമിയുടെ അക്കാദമി താരങ്ങളാണ്.വ്യത്യസ്ത അണ്ടർ എയ്ജ് ടീമുകൾക്ക് വേണ്ടിയാണ് ഇരുവരും കളിക്കുന്നത്. രണ്ടുപേരും തകർപ്പൻ പ്രകടനമാണ് ഇന്റർമയാമിക്ക് വേണ്ടി ഇപ്പോൾ പുറത്തെടുക്കുന്നത്.
🚨📊 | Mateo Messi for Inter Miami Academy :
— PSG Chief (@psg_chief) March 24, 2024
👕15 games
⚽ 20 goals (no penalty)
🅰️ 12 assists
🚨📊 | Thiago Messi for Inter Miami Academy :
👕 23 games
⚽ 25 goals (no penalty)
🅰️ 14 assists
MAGIC 💎 They don’t rate penalties pic.twitter.com/mLsaBLSFjv
തിയാഗോ മെസ്സി 23 മത്സരങ്ങളാണ് ആകെ ക്ലബ്ബിന് വേണ്ടി കളിച്ചിട്ടുള്ളത്.അതിൽ നിന്ന് 25 ഗോളുകൾ അദ്ദേഹം നേടിയിട്ടുണ്ട്.ഗോളുകളിൽ പെനാൽറ്റി ഗോളുകൾ ഒന്നുമില്ല. അതുപോലെതന്നെ 14 അസിസ്റ്റുകളും അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്. രണ്ടാമത്തെ മകനായ മാറ്റിയോയും മിന്നുന്ന ഫോമിലാണ് ഉള്ളത്. 15 മത്സരങ്ങളിൽ നിന്ന് 20 ഗോളുകൾ നേടിയിട്ടുണ്ട്. പെനാൽറ്റി ഗോളുകൾ ഒന്നുമില്ല.
അതിന് പുറമേ 12 അസിസ്റ്റുകളും അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്. ഇങ്ങനെ രണ്ടുപേരും തകർപ്പൻ ഫോമിൽ കളിക്കുന്ന സമയമാണിത്. രണ്ടുപേരുടെയും അക്കാദമിയിലെ വീഡിയോകൾ ഒക്കെ സാമൂഹിക മാധ്യമങ്ങളിൽ വൈറലാകാറുണ്ട്.മെസ്സിക്ക് ആകെ 3 ആൺമക്കളാണ് ഉള്ളത്. മൂന്നാമത്തെ മകനായ സിറോ മെസ്സിയും ഭാവിയിൽ ഇവരുടെ വഴിയിൽ തന്നെ സഞ്ചരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.