മെസ്സിയുടെ പുതിയ വീട്, കോളടിച്ചത് അയൽവാസികൾക്ക്!

കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ ജാലകത്തിലാണ് ലയണൽ മെസ്സി അമേരിക്കൻ ക്ലബ്ബായ ഇന്റർ മയാമിയിൽ എത്തിയിരുന്നത്.മയാമി ലയണൽ മെസ്സിയെ സംബന്ധിച്ചിടത്തോളം പരിചിതമായ സ്ഥലമായിരുന്നു. ഹോളിഡേ ആഘോഷങ്ങൾക്ക് വേണ്ടി മെസ്സി പലപ്പോഴും മയാമിയിൽ ചിലവഴിക്കാറുണ്ടായിരുന്നു. നേരത്തെ തന്നെ ഒരു വീട് മെസ്സി അവിടെ വാങ്ങിയിരുന്നു.

എന്നാൽ ക്ലബ്ബിലേക്ക് മാറിയശേഷം തൊട്ടടുത്ത് വാടകയ്ക്ക് ഒരു അപ്പാർട്ട്മെന്റ് മെസ്സി എടുക്കുകയായിരുന്നു.വാടക തന്നെ 9 മില്യൺ ഡോളറായിരുന്നു ഉണ്ടായിരുന്നത്. ഇതിനുശേഷം ലയണൽ മെസ്സി ഒരു ആഡംബര വീട് സ്വന്തമാക്കുകയായിരുന്നു.ലോഡർഡെയിലിൽ ഒരു നദിക്കരയിലാണ് മെസ്സി ആഡംബര വീട് സ്വന്തമാക്കിയത്. ഏകദേശം 11 മില്യൺ ഡോളറാണ് അതിനു വേണ്ടി മെസ്സി ചിലവഴിച്ചത്.

10500 സ്ക്വയർ ഫീറ്റിൽ പരന്നു കിടക്കുന്ന ഈ വീട്ടിൽ 10 ബെഡ് റൂമുകളാണ് ഉള്ളത്. ഒരു സ്പാ റൂം, രണ്ട് ബോട്ട് ഡോക്കുകൾ,ഒരു സിമ്മിംഗ് പൂൾ, വിശാലമായ ബാൽക്കണി എന്നിവയൊക്കെ ഈ ആഡംബര വീട്ടിലുണ്ട്. ലയണൽ മെസ്സി വന്നതോടുകൂടി അദ്ദേഹത്തിന്റെ തൊട്ടടുത്തുള്ള വീടുകൾക്കും സ്ഥലങ്ങൾക്കും എല്ലാം മൂല്യം കൂടി എന്നതാണ് യാഥാർത്ഥ്യം.

മെസ്സിയുടെ അയൽവാസിയും അമേരിക്കൻ സംരംകനുമായ പാട്രിക്ക് ബെക്ക് ഡേവിഡ് ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. എല്ലാവർക്കും ലയണൽ മെസ്സിയുടെ അയൽവാസിയാവാൻ ആഗ്രഹമുണ്ട് എന്നാണ് ഇദ്ദേഹം പറഞ്ഞത്. മെസ്സിയുടെ വീടിന്റെ തൊട്ടടുത്തുള്ള തന്റെ പ്രോപ്പർട്ടിക്ക് ഇപ്പോൾ 25 മില്യൺ ഡോളർ വില വരുന്നുണ്ട് എന്നും ഇദ്ദേഹം വെളിപ്പെടുത്തിയിട്ടുണ്ട്. അതായത് വലിയ ഒരു കുതിച്ചുചാട്ടം തന്നെ അവിടുത്തെ വിലയിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

നദിക്കരയിൽ ആയതിനാൽ പലരും ബോട്ട് മുഖാന്തരം മെസ്സിയുടെ വീട് കാണാൻ വേണ്ടി വരുന്നുമുണ്ട്. മെസ്സിയുടെ സഹതാരമായ സെർജിയോ ബുസ്ക്കെറ്റ്സും തൊട്ടടുത്ത് തന്നെയാണ് വീട് വാങ്ങിയിട്ടുള്ളത്. ഏതായാലും ലയണൽ മെസ്സി എഫക്ട് എല്ലാ മേഖലയിലും വ്യാപിച്ചു കിടക്കുന്നത് ഏവരെയും അത്ഭുതപ്പെടുത്തിയിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *