മെസ്സിയുടെ പരിക്ക് എന്തായി? നാളെ കളിക്കുമോ? വിവരങ്ങളുമായി പരിശീലകൻ!
കഴിഞ്ഞ കോൺകകാഫ് ചാമ്പ്യൻസ് കപ്പ് മത്സരത്തിൽ ഇന്റർ മയാമി പരാജയം ഏറ്റുവാങ്ങിയിരുന്നു. ഒന്നിനെതിരെ 2 ഗോളുകൾക്കാണ് മോന്റെറി ഇന്റർമയാമിയെ തോൽപ്പിച്ചത്. ഈ മത്സരത്തിൽ മെസ്സി കളിക്കും എന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നത്.എന്നാൽ മെസ്സി കളിച്ചിരുന്നില്ല.പരിക്കിന്റെ പിടിയിലുള്ള മെസ്സി പൂർണമായും ഫിറ്റ്നസ് വീണ്ടെടുത്തിട്ടില്ലെന്നും റിസ്ക് എടുക്കാൻ തങ്ങൾ തയ്യാറല്ല എന്നുമായിരുന്നു പരിശീലകൻ പറഞ്ഞിരുന്നത്.
നാളെ അമേരിക്കൻ ലീഗിൽ ഒരു മത്സരം ഇന്റർമയാമി കളിക്കുന്നുണ്ട്. ആ മത്സരത്തിൽ മെസ്സി ഉണ്ടാകുമോ എന്ന ചോദ്യം ക്ലബ്ബിന്റെ അസിസ്റ്റന്റ് പരിശീലകനായ മൊറാലസിനോട് ചോദിക്കപ്പെട്ടിരുന്നു. മെസ്സി കൃത്യമായ ട്രെയിനിങ് നടത്തുന്നുണ്ടെന്നും പക്ഷേ കളിക്കുമോ ഇല്ലയോ എന്നുള്ളത് തീരുമാനിച്ചിട്ടില്ല എന്നുമാണ് പരിശീലകൻ പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
🚨 Lionel Messi is in the Inter Miami team vs. Colorado Rapids! pic.twitter.com/hvBj1Zl4Wq
— Roy Nemer (@RoyNemer) April 5, 2024
” ദിവസം കൂടുന്തോറും മെസ്സി മികച്ചതായി വരുന്നുണ്ട്.എല്ലാദിവസവും അദ്ദേഹം ട്രെയിനിങ്ങ് നടത്തുന്നുമുണ്ട്. പക്ഷേ മത്സരത്തിനു മുന്നേ ഒരിക്കൽ കൂടി നമ്മൾ അദ്ദേഹത്തെ പരിശോധിക്കും.ടീമിനോടൊപ്പം അദ്ദേഹം ട്രെയിനിങ്ങ് നടത്തുന്നുണ്ട്. അദ്ദേഹം ഓക്കേയാണെങ്കിൽ തീർച്ചയായും മാർട്ടിനോ നാളത്തെ മത്സരത്തിൽ കുറച്ച് സമയം മെസ്സിയെ കളിപ്പിച്ചേക്കും. അദ്ദേഹത്തിന് ഏതാണോ മികച്ചത് അതാണ് ഞങ്ങൾ ചെയ്യുക. നാളത്തെ മത്സരത്തിൽ നമുക്ക് നോക്കിക്കാണാം “ഇതാണ് അസിസ്റ്റന്റ് പരിശീലകൻ പറഞ്ഞിട്ടുള്ളത്.
നാളെ നടക്കുന്ന മത്സരത്തിൽ കോളോറാഡോയാണ് ഇന്റർമയാമിയുടെ എതിരാളികൾ. നാളെ പുലർച്ചെ ഇന്ത്യൻ സമയം അഞ്ചുമണിക്ക് ഇന്റർമയാമിയുടെ മൈതാനത്ത് വെച്ചുകൊണ്ട് തന്നെയാണ് ഈ മത്സരം നടക്കുക. മെസ്സിയുടെ അഭാവത്തിൽ ഇന്റർമയാമി ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നുണ്ട്.മെസ്സി തിരിച്ചുവരുമ്പോൾ അതെല്ലാം പരിഹരിക്കപ്പെടും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.