മെസ്സിയുടെ പരിക്ക്,പുതിയ വിവരങ്ങൾ നൽകി അസിസ്റ്റന്റ് പരിശീലകൻ!
കഴിഞ്ഞ മാർച്ച് 13ആം തീയതിയാണ് സൂപ്പർ താരം ലയണൽ മെസ്സി ഇന്റർമയാമിക്ക് വേണ്ടി തന്റെ അവസാനത്തെ മത്സരം കളിച്ചത്.കോൺകകാഫ് ചാമ്പ്യൻസ് കപ്പിന്റെ രണ്ടാം പാദ പ്രീ ക്വാർട്ടർ പോരാട്ടത്തിൽ നാഷ് വില്ലെ എസ്സിയെ പരാജയപ്പെടുത്തിക്കൊണ്ട് ഇന്റർമയാമി ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചിരുന്നു.പക്ഷേ ലയണൽ മെസ്സിക്ക് പരിക്കേൽക്കുകയായിരുന്നു.
തുടർന്ന് അർജന്റീനയുടെയും ഇന്റർമയാമിയുടേയും മത്സരങ്ങൾ ലയണൽ മെസ്സിക്ക് നഷ്ടമായി.നാളെ ഇന്റർമയാമി അമേരിക്കൻ ലീഗിൽ ന്യൂയോർക്ക് സിറ്റി എഫ്സിക്കെതിരെ കളിക്കുന്നുണ്ട്. നാളെ പുലർച്ചെ ഇന്ത്യൻ സമയം 5 മണിക്കാണ് ആ മത്സരം നടക്കുക.മത്സരത്തിൽ മെസ്സി കളിക്കില്ല എന്നുള്ളത് സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. മാത്രമല്ല ഇന്റർ മയാമിയുടെ അസിസ്റ്റന്റ് പരിശീലകനായ ഹവിയര്‍ മൊറാലസ് മെസ്സിയുടെ പരിക്കിന്റെ വിവരങ്ങൾ പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്. അടുത്ത കോൺകകാഫ് ചാമ്പ്യൻസ് കപ്പ് മത്സരത്തിലേക്ക് വേണ്ടി മെസ്സിയെ ഒരുക്കുകയാണ് എന്നാണ് ഇദ്ദേഹം പറഞ്ഞിട്ടുള്ളത്.പരിശീലകന്റെ വാക്കുകൾ ഇങ്ങനെയാണ്.
Lionel Messi to miss Inter Miami’s match against New York FC. https://t.co/wWiVo5MPUr pic.twitter.com/DNKn1NXQxh
— Roy Nemer (@RoyNemer) March 30, 2024
” ലയണൽ മെസ്സി ഫിസിയോസിനൊപ്പം ഇപ്പോൾ വർക്ക് ചെയ്യുകയാണ്.നാളത്തെ മത്സരത്തിൽ നിന്നും അദ്ദേഹം പുറത്തായിട്ടുണ്ട്. നാളെ അദ്ദേഹം ലഭ്യമല്ലാതിരിക്കാൻ കാരണം ഞങ്ങൾ അദ്ദേഹത്തിന്റെ കാര്യത്തിൽ പരമാവധി ശ്രമിച്ചുകൊണ്ടിരിക്കുകയാണ്, എന്തെന്നാൽ മോന്റെറിക്കെതിരെ നടക്കുന്ന മത്സരത്തിൽ അദ്ദേഹത്തെ തിരിച്ചുകൊണ്ടുവരാൻ വേണ്ടിയാണ് ഞങ്ങൾ ഇപ്പോൾ ശ്രമിച്ചുകൊണ്ടിരിക്കുന്നത് ” ഇതാണ് ഇന്റർമയാമി അസിസ്റ്റന്റ് പരിശീലകൻ പറഞ്ഞിട്ടുള്ളത്.
ഈ സീസണിൽ അമേരിക്കൻ ലീഗിൽ മൂന്നു മത്സരങ്ങളാണ് മെസ്സി കളിച്ചിട്ടുള്ളത്. അതിൽ നിന്ന് മൂന്ന് ഗോളുകളും ഒരു അസിസ്റ്റും മെസ്സി നേടിയിട്ടുണ്ട്.കോൺകകാഫ് ചാമ്പ്യൻസ് കപ്പിൽ രണ്ട് മത്സരങ്ങൾ കളിച്ച മെസ്സി രണ്ടു ഗോളുകളും ഒരു അസിസ്റ്റമാണ് സ്വന്തമാക്കിയിട്ടുള്ളത്. സമീപകാലത്ത് മെസ്സിയെ പരിക്കുകൾ വിടാതെ പിന്തുടരുന്നുണ്ട്.അത് ആരാധകരെ വളരെയധികം നിരാശപ്പെടുത്തുന്ന കാര്യമാണ്.