മെസ്സിയുടെ പരിക്കിനിടയിലും വൻ വിജയവുമായി മയാമി,റയലും ബയേണും വിജയിച്ചു.

ഇന്ന് അമേരിക്കൻ ലീഗിൽ നടന്ന മത്സരത്തിൽ ലയണൽ മെസ്സിയുടെ ക്ലബ്ബായ ഇന്റർ മയാമി വിജയിച്ചിട്ടുണ്ട്. എതിരില്ലാത്ത നാല് ഗോളുകൾക്കാണ് മയാമി ടോറോന്റോയെ പരാജയപ്പെടുത്തിയത്. എന്നാൽ ആരാധകർക്ക് നിരാശ നൽകിയ കാര്യം എന്തെന്നാൽ ലയണൽ മെസ്സിക്ക് പരിക്ക് മൂലം കളിക്കളത്തിൽ നിന്നും പിൻവാങ്ങേണ്ടി വന്നതാണ്.

35ആം മിനുട്ടിലാണ് ആൽബയെയും പിന്നാലെ മെസ്സിയെയും മയാമി പിൻവലിച്ചത്.രണ്ടുപേരെയും പരിക്ക് അലട്ടുന്നുണ്ട്.പിന്നീടാണ് മയാമി ഗോൾവേട്ട ആരംഭിച്ചത്.രണ്ട് ഗോളുകളും ഒരു അസിസ്റ്റം നേടിക്കൊണ്ട് റോബർട്ട് ടൈലർ തിളങ്ങുകയായിരുന്നു.ക്രമാഷി,ഫാരിയാസ് എന്നിവർ ഓരോ ഗോളുകൾ വീതം നേടി.നിലവിൽ മയാമി പതിമൂന്നാം സ്ഥാനത്തേക്ക് എത്തിയിട്ടുണ്ട്.

ചാമ്പ്യൻസ് ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ റയൽ മാഡ്രിഡ് വിജയിച്ചിട്ടുണ്ട്.സ്വന്തം മൈതാനത്ത് വെച്ച് നടന്ന മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിനാണ് യൂണിയൻ ബെർലിനെ റയൽ പരാജയപ്പെടുത്തിയത്. അവസാന നിമിഷം ഗോൾ നേടിക്കൊണ്ട് ഒരിക്കൽ കൂടി ബെല്ലിങ്ഹാം റയലിന്റെ രക്ഷകനാവുകയായിരുന്നു.

കരുത്തരുടെ പോരാട്ടത്തിൽ ബയേൺ യുണൈറ്റഡിനെ തോൽപ്പിക്കുകയായിരുന്നു.4-3 നായിരുന്നു ബയേണിന്റെ വിജയം.കെയ്ൻ,സാനെ,ഗ്നബ്രി,ടെൽ എന്നിവരാണ് ബയേണിന്റെ ഗോളുകൾ നേടിയത്.കാസമിറോ ഇരട്ട ഗോളുകൾ നേടിയപ്പോൾ ഹൊയ്ലുണ്ട് ഒരു ഗോൾ നേടി. ഗോൾകീപ്പർ ഒനാനയുടെ അബദ്ധം യുണൈറ്റഡിന് വിനയായി. മറ്റൊരു മത്സരത്തിൽ ആഴ്സണൽ എതിരില്ലാത്ത നാലു ഗോളുകൾക്ക് പിഎസ്‌വിയെ പരാജയപ്പെടുത്തിയിട്ടുണ്ട്.സാക,ട്രോസാർഡ്,ജീസസ്,ഒഡേഗാർഡ് എന്നിവരാണ് ഗോളുകൾ നേടിയത്.

Leave a Reply

Your email address will not be published. Required fields are marked *