മെസ്സിയുടെ ചൈനാ ടൂറിൽ പ്രതിസന്ധി,പ്രതിഷേധവുമായി ആരാധകർ!

സൂപ്പർ താരം ലയണൽ മെസ്സിയുടെ ഇന്റർ മയാമിക്കൊപ്പമുള്ള ഈ സീസൺ ഇപ്പോൾ അവസാനിച്ചിട്ടുണ്ട്. അമേരിക്കൻ ലീഗിന്റെ പ്ലേ ഓഫിലേക്ക് യോഗ്യത നേടാൻ ഇന്റർ മയാമിക്ക് സാധിച്ചിരുന്നില്ല.ഇതോടുകൂടിയാണ് ഒരല്പം നേരത്തെ സീസൺ അവസാനിച്ചിട്ടുള്ളത്. എന്നിരുന്നാലും അടുത്തമാസം രണ്ട് സൗഹൃദം മത്സരങ്ങൾ ഇന്റർ മയാമി കളിക്കുന്നുണ്ട്.

ചൈന ടൂറാണ് മയാമിയും മെസ്സിയും നടത്താൻ തീരുമാനിച്ചിരുന്നത്. ഇന്റർ മയാമി ഇക്കാര്യം ഒഫീഷ്യൽ ആയി കൊണ്ട് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. എന്നാൽ ചൈനയിലെ ഓർഗനൈസേഴ്സ് ഇപ്പോൾ നിരവധി പ്രതിസന്ധികൾ നേരിടുന്നുണ്ട്. അതുകൊണ്ടുതന്നെ ഈ ചൈനാ ടൂറിൽ മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ട്.

വരുന്ന നവംബർ അഞ്ചാം തീയതി കിംഗ്ഡാവോ ഹൈനുവിനെയും നവംബർ എട്ടാം തീയതി ചെങ്ഡു റോങ്ചെങ്ങിനേയും നേരിടാനായിരുന്നു ഇന്റർ മയാമി തീരുമാനിച്ചിരുന്നത്.എന്നാൽ ഇതിലെ രണ്ടാമത്തെ മത്സരം ഇപ്പോൾ ഉപേക്ഷിച്ചിട്ടുണ്ട്. പലവിധ കാരണങ്ങൾ കൊണ്ടാണ് മത്സരം ഉപേക്ഷിക്കുന്നത് എന്നാണ് ഓർഗനൈഴ്സേസ് അറിയിച്ചിട്ടുള്ളത്. സൗത്ത് ചൈന മോണിംഗ് പോസ്റ്റ് എന്ന മാധ്യമമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

മാത്രമല്ല വേദിയുടെ കാര്യത്തിലും മാറ്റം ഉണ്ടായിട്ടുണ്ട്.നവംബർ അഞ്ചാം തീയതിയിലെ മത്സരം അമ്പതിനായിരം ആളുകളെ ഉൾക്കൊള്ളുന്ന കിംഗ്ഡാവോ യൂത്ത് ഫുട്ബോൾ സ്റ്റേഡിയത്തിൽ വച്ച് കൊണ്ട് നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാൽ 41,500 കപ്പാസിറ്റിയുള്ള വുയാൻ റിവർ സ്റ്റേഡിയത്തിലേക്ക് ഈ മത്സരം മാറ്റി നിശ്ചയിച്ചിട്ടുണ്ട്.ഇത് ആരാധകരെ വല്ലാതെ ദേഷ്യം പിടിപ്പിച്ചിട്ടുണ്ട്.പലരും സാമൂഹിക മാധ്യമങ്ങളിൽ പ്രതിഷേധങ്ങൾ ഉയർത്തിയിട്ടുമുണ്ട്.ലയണൽ മെസ്സിക്ക് വലിയ ആരാധക പിന്തുണയാണ് ഏഷ്യൻ രാജ്യമായ ചൈനയിൽ ഉള്ളത്.

Leave a Reply

Your email address will not be published. Required fields are marked *