മെസ്സിയുടെ കാര്യത്തിൽ ആരാധകർക്ക് വിലപ്പെട്ട സന്ദേശവുമായി മാർട്ടിനോ!

സൂപ്പർ താരം ലയണൽ മെസ്സി വലിയ ഒരു ഇടവേളക്ക് ശേഷം കളിക്കളത്തിലേക്ക് ഇറങ്ങാനുള്ള ഒരുക്കത്തിലാണ്. ഇന്റർ മയാമി ആദ്യ സൗഹൃദ മത്സരം കളിക്കുന്നത് വരുന്ന ശനിയാഴ്ചയാണ്.എൽ സാൽവദോറിന്റെ ദേശീയ ടീമിനെതിരെയുള്ള മത്സരം ശനിയാഴ്ച രാവിലെ ഇന്ത്യൻ സമയം 6:30നാണ് നടക്കുക.മെസ്സി ഈ മത്സരത്തിൽ കളിക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ഇതിനിടെ ഇന്റർ മയാമിയുടെ പരിശീലകനായ ജെറാർഡോ മാർട്ടിനോ ആരാധകർക്കായി പ്രധാനപ്പെട്ട ഒരു സന്ദേശം നൽകിയിട്ടുണ്ട്.ചില സന്ദർഭങ്ങളിൽ നമുക്ക് മെസ്സി ഇല്ലാതിരിക്കുമെന്നും അപ്പോഴും വളരെ കോമ്പറ്റീറ്റീവ് ആയ ടീം നമ്മുടെ കൈവശമുണ്ടാകുമെന്നുമാണ് മാർട്ടിനോ പറഞ്ഞിട്ടുള്ളത്. അതായത് മെസ്സിയുടെ അഭാവത്തിൽ ടീമിനെ കൈവിടരുത് എന്ന് തന്നെയാണ് മാർട്ടിനോ പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” നമ്മുടെ സൂപ്പർതാരങ്ങൾ കളിച്ചില്ലെങ്കിലും ആരാധകർ ടീമിനെ പിന്തുണയ്ക്കേണ്ടതുണ്ട്. അത് നമ്മുടെ ഉത്തരവാദിത്വമാണ്.ആരാധകർ മനസ്സിലാക്കേണ്ട ഒരു കാര്യം എന്തെന്നാൽ, ചില കാരണങ്ങൾ കൊണ്ട് മെസ്സിക്ക് കളിക്കാതിരിക്കേണ്ടിവരും. അപ്പോഴും നമുക്ക് വളരെയധികം കോമ്പറ്റീറ്റീവ് ആയ ഒരു ടീം ഉണ്ടാകും.ആ സമയത്തും ടീമിനോടൊപ്പം നിൽക്കണം.അതാണ് പ്രധാനപ്പെട്ട സന്ദേശം. സീസൺ മുഴുവനും നമ്മുടെ ടീം ആരോഗ്യത്തോടെ ഇരിക്കണം എന്നത് നമ്മൾ തന്നെ ഉറപ്പാക്കേണ്ട കാര്യമാണ്.കഴിഞ്ഞ സീസൺ ഒരല്പം ബുദ്ധിമുട്ടായിരുന്നു.ആരൊക്കെ കളിക്കുന്നു എന്നതിന് അനുസരിച്ച് കൊണ്ടാണ് ആരാധകർ ടിക്കറ്റ് എടുക്കുന്നത്.പക്ഷേ ടിക്കറ്റ് വില്പനയെക്കുറിച്ച് ഞാൻ വേവലാതിപ്പെടുന്നില്ല.അവർ എല്ലാ മത്സരങ്ങളിലും കളിക്കാൻ ഞാൻ ആഗ്രഹിക്കുന്നുണ്ട്.പക്ഷേ അവർ ആരോഗ്യത്തോടുകൂടി ഇരിക്കുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. അങ്ങനെയാണെങ്കിൽ ഭൂരിഭാഗം മത്സരങ്ങളിലും അവർ കളിക്കും”ഇതാണ് മെസ്സി ഉൾപ്പെടെയുള്ള സൂപ്പർതാരങ്ങളെ കുറിച്ച് മാർട്ടിനോ പറഞ്ഞിട്ടുള്ളത്.

കഴിഞ്ഞ സീസണിൽ മെസ്സി കളിച്ച മത്സരങ്ങളിൽ ആരാധകരുടെ സാന്നിധ്യം വളരെയധികം ഉണ്ടായിരുന്നു. എന്നാൽ മെസ്സിയുടെ അഭാവത്തിൽ ഇന്റർ മയാമിയുടെ മത്സരം ആരാധകർ കുറവായിരുന്നു. നിലവിൽ ലൂയിസ് സുവാരസ്സും ടീമിനോടൊപ്പം ഉണ്ട്. അതും കൂടുതൽ ആരാധകരെ ആകർഷിക്കാൻ കാരണമാകും.

Leave a Reply

Your email address will not be published. Required fields are marked *