മെസ്സിയുടെ കാര്യം ഞങ്ങൾക്ക് പോലുമറിയില്ല:ഇന്റർമയാമി കോച്ച്
കഴിഞ്ഞ കോപ്പ അമേരിക്ക ഫൈനലിലാണ് ലയണൽ മെസ്സിക്ക് ഗുരുതരമായി പരിക്കേറ്റത്. തുടർന്ന് കരഞ്ഞുകൊണ്ടാണ് അദ്ദേഹം കളിക്കളം വിട്ടത്. അതിന് ശേഷം ഇതുവരെ കളിക്കളത്തിലേക്ക് തിരിച്ചെത്താൻ മെസ്സിക്ക് കഴിഞ്ഞിട്ടില്ല. നിലവിൽ മെസ്സിയുടെ അഭാവത്തിലാണ് ഇന്റർമയാമി മത്സരങ്ങൾ എല്ലാം കളിച്ചുകൊണ്ടിരിക്കുന്നത്.
ലയണൽ മെസ്സി എന്ന് തിരിച്ചെത്തും? പതിവ് പോലെ ടാറ്റ മാർട്ടിനോക്ക് ഈ ചോദ്യം നേരിടേണ്ടി വന്നിരുന്നു.മെസ്സി എന്ന് തിരിച്ചെത്തും എന്നുള്ളത് തങ്ങൾക്ക് പോലും അറിയില്ല എന്നാണ് ഇന്റർമയാമി പരിശീലകൻ പറഞ്ഞിട്ടുള്ളത്. മെസ്സി എപ്പോഴും ടീമിനോടൊപ്പം ജോയിൻ ചെയ്തിട്ടില്ലെന്നും പരിശീലകൻ വ്യക്തമാക്കിയിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
” പ്രതീക്ഷിച്ച രൂപത്തിൽ പരിക്കിൽ നിന്നും മെസ്സി മുക്തനാകുന്നുണ്ട്.പക്ഷേ മെസ്സി എന്നെ തിരിച്ചെത്തും എന്നുള്ളത് ഞങ്ങൾക്ക് ഇപ്പോൾ പറയാൻ കഴിയില്ല.അത് ഞങ്ങൾക്ക് അറിയാത്ത ഒരു കാര്യമാണ്.അദ്ദേഹം ടീമിനോടൊപ്പം ജോയിൻ ചെയ്തിട്ടില്ല.സെപ്പറേറ്റ് ആയിക്കൊണ്ടാണ് വർക്ക് ചെയ്യുന്നത്.മെസ്സി ഇല്ലെങ്കിലും മറ്റുള്ളവർ ആ വിടവ് നികത്തുന്നുണ്ട്. പക്ഷേ മെസ്സി കൂടി വരുമ്പോഴാണ് ഞങ്ങൾ ഞങ്ങളുടെ പൂർണ്ണ ശക്തിയിൽ എത്തുക ” ഇതാണ് ഇന്റർമയാമി പരിശീലകൻ പറഞ്ഞിട്ടുള്ളത്.
കോപ്പ അമേരിക്ക കാരണം ഇന്റർമയാമിയുടെ ഒരുപാട് മത്സരങ്ങൾ മെസ്സിക്ക് നഷ്ടമായിരുന്നു. എന്നാൽ തുടർച്ചയായി വിജയങ്ങൾ നേടി കൊണ്ട് അതെല്ലാം മാനേജ് ചെയ്യാൻ ഇന്റർമയാമിക്ക് സാധിച്ചിരുന്നു. അമേരിക്കൻ ലീഗിൽ ഇന്റർമയാമി തന്നെയാണ് ഇപ്പോഴും ഒന്നാം സ്ഥാനത്ത് തുടരുന്നത്.25 മത്സരങ്ങളിൽ നിന്ന് 53 പോയിന്റുകൾ സ്വന്തമാക്കാൻ അവർക്ക് കഴിഞ്ഞിട്ടുണ്ട്.