മെസ്സിയുടെ ഇംഗ്ലീഷ് അത്ര മോശമല്ല: വെളിപ്പെടുത്തി ഇന്റർ മിയാമി സഹതാരം.

സൂപ്പർ താരം ലയണൽ മെസ്സി ഇന്റർ മിയാമിക്കുവേണ്ടി അരങ്ങേറ്റം നടത്താനുള്ള ഒരുക്കത്തിലാണ്. നാളെ പുലർച്ചെ നടക്കുന്ന മത്സരത്തിൽ മെക്സിക്കൻ ക്ലബ്ബിനെതിരെ മെസ്സി അരങ്ങേറും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.പ്രൗഢഗംഭീരമായ രീതിയിൽ ലയണൽ മെസ്സിയെ ഇന്റർ മിയാമി ആരാധകർക്ക് മുന്നിൽ അവതരിപ്പിച്ചിരുന്നു. നിരവധി ആരാധകരായിരുന്നു ഈ ചടങ്ങ് കാണാൻ വേണ്ടി എത്തിയിരുന്നത്.

ഏതായാലും ഇന്റർ മിയാമിയിലെ മെസ്സിയുടെ സഹതാരമായ ഡിആൻഡ്രേ എഡ്ലിൻ ചില കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. അതായത് ലയണൽ മെസ്സിയുടെ ഇംഗ്ലീഷ് നല്ലതാണ് എന്നാണ് ഇദ്ദേഹം പറഞ്ഞിട്ടുള്ളത്. വളരെ സഹായം മനസ്കതയുള്ള ഒരു വ്യക്തിയാണ് മെസ്സിയെന്നും എഡ്ലിൻ കൂട്ടിച്ചേർത്തിട്ടുണ്ട്.ഈ ഇന്റർ മിയാമി താരത്തിന്റെ വാക്കുകളെ ഗോൾ ഡോട്ട് കോം റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.

” ലയണൽ മെസ്സിയുടെ പ്രസന്റേഷൻ ചടങ്ങിന് ടിക്കറ്റുകൾ ലഭിക്കാനില്ലായിരുന്നു. ഞങ്ങളുടെ സഹതാരമായ ലിയനാർഡോ കമ്പാനക്ക് ടിക്കറ്റ് ലഭിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ ആരുടെയെങ്കിലും കയ്യിൽ ടിക്കറ്റ് ഉണ്ടോ എന്നുള്ള കാര്യം അദ്ദേഹം ഞങ്ങളുടെ ഗ്രൂപ്പിൽ ചോദിച്ചു.ലയണൽ മെസ്സിയാണ് മറുപടി നൽകിയത്. എത്ര ടിക്കറ്റാണ് നിങ്ങൾക്ക് വേണ്ടത് എന്ന് ഇംഗ്ലീഷിലാണ് ലയണൽ മെസ്സി ചോദിച്ചത്.ഞാൻ അത്ഭുതപ്പെട്ടു.മെസ്സിയുടെ ഇംഗ്ലീഷ് നന്നായിരുന്നു. മാത്രമല്ല അദ്ദേഹം ഗ്രൂപ്പിൽ എത്തിയിട്ട് മൂന്നോ നാലോ ദിവസങ്ങൾ മാത്രമേ ആയിട്ടുള്ളൂ. അത് ഞാൻ ശ്രദ്ധിച്ചിരുന്നുമില്ല.വളരെ നല്ല രീതിയിലാണ് അദ്ദേഹം എല്ലാവരോടും ഇടപഴകിയത്. വളരെ സഹായ മനസ്കതയുള്ള ഒരു വ്യക്തിയാണ് മെസ്സി ” ഇതാണ് എഡ്ലിൻ പറഞ്ഞിട്ടുള്ളത്.

ലയണൽ മെസ്സിക്ക് പുറമേ സെർജിയോ ബുസ്ക്കെറ്റ്സും നാളത്തെ മത്സരത്തിൽ അരങ്ങേറിയേക്കും.പക്ഷേ മികച്ച ഒരു തുടക്കം ലഭിക്കാനുള്ള സാധ്യത കുറവാണ്.എന്തെന്നാൽ അവസാനമായി കളിച്ച പതിനൊന്നു ലീഗ് മത്സരങ്ങളിൽ ഒന്നിൽ പോലും വിജയിക്കാൻ കഴിയാത്ത ടീമാണ് ഇന്റർ മിയാമി.

Leave a Reply

Your email address will not be published. Required fields are marked *