മെസ്സിയുടെ അവതരണത്തിനും അരങ്ങേറ്റത്തിനുമായി ഇനി അധികം കാത്തിരിക്കേണ്ട!

സൂപ്പർ താരം ലയണൽ മെസ്സി അമേരിക്കൻ ക്ലബ്ബായ ഇന്റർ മിയാമിയിലേക്ക് പോവാൻ തീരുമാനിച്ചത് പലർക്കും ഞെട്ടലുണ്ടാക്കിയ ഒരു കാര്യമായിരുന്നു.MLS ൽ കളിക്കാൻ ആഗ്രഹമുണ്ട് എന്നുള്ള കാര്യം നേരത്തെ തന്നെ മെസ്സി തുറന്നു പറഞ്ഞിരുന്നുവെങ്കിലും അത് ഇത്ര വേഗത്തിൽ നടപ്പിലാക്കുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല. ഏതായാലും 2025 സീസൺ അവസാനിക്കുന്നത് വരെയായിരിക്കും മെസ്സി ഇന്റർ മിയാമിക്ക് വേണ്ടി കളിക്കുക.അദ്ദേഹത്തിന്റെ അരങ്ങേറ്റത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകർ ഉള്ളത്.

എന്നാൽ ഒരുപാട് കാലം ഒന്നും ഇതിനുവേണ്ടി ആരാധകർക്ക് കാത്തിരിക്കേണ്ടി വരില്ല. എന്തെന്നാൽ മെസ്സിയുടെ അരങ്ങേറ്റത്തെ കുറിച്ചുള്ള റിപ്പോർട്ടുകൾ ഇപ്പോൾ പുറത്തേക്ക് വരുന്നുണ്ട്. ജൂലൈ പതിനാറാം തീയതിയാണ് ലയണൽ മെസ്സിയെ ഇന്റർ മിയാമി തങ്ങളുടെ താരമായി കൊണ്ട് അവതരിപ്പിക്കുക. വലിയ രൂപത്തിലുള്ള ഒരു പ്രസന്റേഷൻ സെറിമണി തന്നെ സംഘടിപ്പിക്കപ്പെടും എന്നാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്.

ജൂലൈ 21ആം തീയതിയായിരിക്കും മെസ്സിയുടെ അരങ്ങേറ്റം ഉണ്ടാവുക. ഇന്ത്യൻ സമയം പറയുകയാണെങ്കിൽ ജൂലൈ 22 ആം തീയതി ഇന്ത്യൻ സമയം പുലർച്ചെ 5:30നാണ് ഇന്റർ മിയാമി കളിക്കുന്നത്. ലീഗ്സ് കപ്പിൽ നടക്കുന്ന മത്സരത്തിൽ ക്രൂസ് അസൂളാണ് മിയാമിയുടെ എതിരാളികൾ. ഈ മത്സരത്തിൽ ആയിരിക്കും ലയണൽ മെസ്സി ഈ അമേരിക്കൻ ക്ലബ്ബിന് വേണ്ടി അരങ്ങേറുക എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ഒഫീഷ്യൽ സ്ഥിരീകരണം വന്നിട്ടില്ലെങ്കിലും ടിവി പബ്ലിക്ക ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വളരെ പരിതാപകരമായ ഒരു അവസ്ഥയിലൂടെയാണ് ഇന്റർ മിയാമി ഇപ്പോൾ കടന്നുപോയിക്കൊണ്ടിരിക്കുന്നത്.അവസാനമായി കളിച്ച ആറു മത്സരങ്ങളിൽ അഞ്ചിലും അവർ തോൽക്കുകയായിരുന്നു. ഏറ്റവും അവസാന സ്ഥാനത്താണ് നിലവിൽ ഈ ക്ലബ് ഉള്ളത്. അതുകൊണ്ടുതന്നെ മെസ്സിയെ സംബന്ധിച്ചിടത്തോളം ബുദ്ധിമുട്ടുകളാണ് മിയാമിയിൽ കാത്തിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *