മെസ്സിയും സുവാരസും ഒന്നിച്ചു, സ്ഥിരീകരണവുമായി ഫാബ്രിസിയോ റൊമാനോ!
സൂപ്പർ താരം ലയണൽ മെസ്സിക്കൊപ്പം ദീർഘകാലം എഫ്സി ബാഴ്സലോണയിൽ വച്ചുകൊണ്ട് കളിച്ച സൂപ്പർ താരമാണ് ലൂയിസ് സുവാരസ്. മെസ്സിയും സുവാരസ്സും നെയ്മറും ചേർന്ന മുന്നേറ്റ നിര യൂറോപ്പിലെ തന്നെ ഏറ്റവും അപകടകാരികളായ മുന്നേറ്റ നിരയായിരുന്നു.പിന്നീട് ഓരോരുത്തരായി ബാഴ്സ വിടുകയായിരുന്നു. 2020ലായിരുന്നു മെസ്സിയും സുവാരസ്സും അവസാനമായി ഒരുമിച്ച് കളിച്ചിരുന്നത്.
എന്നാൽ ഇപ്പോഴിതാ രണ്ടുപേരും ഒരുമിച്ച് ചേർന്നിട്ടുണ്ട്.അതായത് സുവാരസ് ഇനി അമേരിക്കൻ ക്ലബ്ബായ ഇന്റർ മയാമിയുടെ താരമാണ്. വരുന്ന സീസണിൽ ലയണൽ മെസ്സിയും സുവാരസും ഇന്റർ മയാമിയിൽ ഒരുമിച്ച് കളിക്കുകയാണ് ചെയ്യുക. പ്രമുഖ ഫുട്ബോൾ ജേണലിസ്റ്റായ ഫാബ്രിസിയോ റൊമാനോ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.
🚨🇺🇾 Luís Suárez to Inter Miami, all set to be sealed and announced — here we go!
— Fabrizio Romano (@FabrizioRomano) December 22, 2023
Contract ready after verbal agreement reached one month ago — one-year deal for Suárez.
Deal will also include an option for further season.
Messi and Suárez, together again. 👚🔫 pic.twitter.com/Vf9ytZNlJP
ഒരു വർഷത്തെ കരാറിലാണ് സുവാരസ് ഒപ്പു വച്ചിരിക്കുന്നത്.ഒരു വർഷത്തേക്ക് കൂടി നീട്ടാനുള്ള ഓപ്ഷൻ ലഭ്യമാണ്. പരിക്കുകൾ ഒന്നും ഇല്ലാതെ മികച്ച രൂപത്തിൽ കളിക്കാൻ കഴിഞ്ഞാൽ അടുത്ത വർഷം കൂടി സുവാരസ് ഉണ്ടാകും എന്ന കാര്യത്തിൽ സംശയങ്ങൾ ഒന്നുമില്ല. ഇതുവരെ ബ്രസീലിയൻ ക്ലബ്ബായ ഗ്രിമിയോക്ക് വേണ്ടിയായിരുന്നു സുവാരസ് കളിച്ചിരുന്നത്. കഴിഞ്ഞ സീസണിൽ ബ്രസീലിയൻ ലീഗിലെ ഗോൾഡൻ ബോൾ പുരസ്കാരം സ്വന്തമാക്കിയത് സുവാരസ് തന്നെയായിരുന്നു.
ബാഴ്സലോണ ഇതിഹാസങ്ങളാൽ സമ്പന്നമായിരിക്കുകയാണ് ഇപ്പോൾ ഇന്റർ മയാമി. അടുത്ത സീസണിൽ കൂടുതൽ മികച്ച പ്രകടനം നടത്താൻ അവർക്ക് കഴിയും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. വരുന്ന ജനുവരി 19 ആം തീയതിയാണ് അവർ ആദ്യ പ്രീ സീസൺ സൗഹൃദ മത്സരം കളിക്കുക.