മെസ്സിയും സംഘവും കാത്തിരിക്കേണ്ടി വരുമോ? MLS ൽ സമരം!

പുതിയ സീസണിന് വേണ്ടിയുള്ള ഒരുക്കങ്ങളിൽ ആണ് നിലവിൽ ഇന്റർ മയാമിയും മെസ്സിയുമുള്ളത്. ഫെബ്രുവരി 21ആം തീയതിയാണ് MLS ലെ ആദ്യ മത്സരം അരങ്ങേറുക.ലയണൽ മെസ്സിയുടെ ഇന്റർ മയാമി തന്നെയാണ് കളിക്കളത്തിലേക്ക് ഇറങ്ങുക. റിയൽ സോൾട്ട് ലേക്കാണ് ആദ്യ മത്സരത്തിലെ ഇന്റർ മയാമിയുടെ എതിരാളികൾ.

എന്നാൽ MLS ൽ ഒരു പ്രതിസന്ധി പൊട്ടിപ്പുറപ്പെട്ടിട്ടുണ്ട്. അതായത് അമേരിക്കയിലെ റഫറിമാർ സമരത്തിലാണ്.റഫറിമാരുടെ സംഘടനകൾ ആയ പ്രൊഫഷണൽ റഫറീസ് ഓർഗനൈസേഷൻ, പ്രൊഫഷണൽ സോക്കർ റഫറീസ് അസോസിയേഷൻ എന്നീ രണ്ട് സംഘടനകളിലെ അംഗങ്ങളാണ് ഇപ്പോൾ സമരം ചെയ്യുന്നത്. ഇത് എംഎൽഎസിൽ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.

2019ലായിരുന്നു റഫറിമാരുമായി MLS ൽ അവസാന അഗ്രിമെന്റിൽ ഒപ്പ് വച്ചത്. നാലു വർഷത്തേക്ക് ആയിരുന്നു കരാർ.ഈ വരുന്ന ജനുവരി പതിനഞ്ചാം തീയതി ഈ കോൺട്രാക്ട് അവസാനിക്കും.എന്നാൽ അമേരിക്കൻ ലീഗ് പുതിയ ഒരു നീക്കങ്ങളാണ് ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നത്. വിദേശ റഫറിമാരെ ലീഗിലേക്ക് കൊണ്ടുവരാൻ അവർ ശ്രമിക്കുന്നുണ്ട്.മിഡിൽ ഈസ്റ്റ് രാജ്യങ്ങൾ വിദേശ റഫറിമാരെ ഉപയോഗപ്പെടുത്താറുണ്ട്. അതേ വഴിയിലൂടെ സഞ്ചരിക്കാനാണ് MLS ശ്രമിക്കുന്നത്. ഇതിനെതിരെയാണ് ഇപ്പോൾ അമേരിക്കയിലെ റഫറിമാർ സമരം ചെയ്യുന്നത്.

ഈ സമരം ഒത്തുതീർപ്പാക്കിയിട്ടില്ലെങ്കിൽ അടുത്ത സീസണിൽ മത്സരം നിയന്ത്രിക്കാൻ അമേരിക്കൻ റഫറിമാരെ കിട്ടിയിട്ടില്ല.അത് കാര്യങ്ങളെ സങ്കീർണമാക്കും. സമരം ഒത്തുതീർപ്പായിട്ടില്ലെങ്കിൽ MLS വൈകാൻ പോലും സാധ്യതയുണ്ട്. അങ്ങനെയാണ് എന്നുണ്ടെങ്കിൽ ആദ്യ മത്സരത്തിനു വേണ്ടിയുള്ള മെസ്സിയുടെയും സംഘത്തിന്റെയും കാത്തിരിപ്പ് നീളും. ഏതായാലും പുതിയ ഒരു കോൺട്രാക്ടിൽ ഒപ്പ് വെക്കാൻ MLS നും റഫറിമാർക്കും ഉടൻതന്നെ സാധിക്കുമോ എന്നതാണ് കാണേണ്ട കാര്യം.അല്ല എന്നുണ്ടെങ്കിൽ കാര്യങ്ങൾ സങ്കീർണ്ണമായേക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!