മെസ്സിയില്ല, ഇന്റർ മയാമി എന്ത് ചെയ്യും? മാർട്ടിനോ പറയുന്നു.
കഴിഞ്ഞ അമേരിക്കൻ ലീഗ് മത്സരത്തിൽ വിജയിക്കാൻ ഇന്റർ മയാമിക്ക് കഴിഞ്ഞിരുന്നു. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു ഇന്റർ മയാമി ലോസ് ആഞ്ചലസിനെ പരാജയപ്പെടുത്തിയത്.ക്യാപ്റ്റൻ ലയണൽ മെസ്സി വീണ്ടും തിളങ്ങുകയായിരുന്നു.രണ്ട് അസിസ്റ്റുകളാണ് ലയണൽ മെസ്സി നേടിയത്.
മെസ്സി വന്നതിനുശേഷമാണ് ഇന്റർ മയാമി ഗതി പിടിച്ച് തുടങ്ങിയത്. മെസ്സി കളിച്ച 11 മത്സരങ്ങളിൽ ഒന്നിൽ പോലും ഇന്റർ മയാമി പരാജയപ്പെട്ടിട്ടില്ല.എന്നാൽ ലയണൽ മെസ്സി ഇപ്പോൾ ഇന്റർനാഷണൽ ഡ്യൂട്ടിക്ക് വേണ്ടി പോവുകയാണ്. മയാമിയുടെ അടുത്ത മത്സരത്തിൽ മെസ്സി കളിക്കില്ല. അതിനുശേഷം നടക്കുന്ന മത്സരത്തിൽ മെസ്സി ഉണ്ടാകുമോ എന്നുള്ളതും സംശയമാണ്.
കൻസാസ് സിറ്റിക്കെതിരെയാണ് ഇന്റർ മയാമി അടുത്ത മത്സരം കളിക്കുക. മെസ്സിയുടെ അഭാവത്തിൽ ആ മത്സരത്തെ എങ്ങനെ നേരിടും എന്ന ചോദ്യം ഇന്റർമയാമിയുടെ പരിശീലകനായ ജെറാർഡോ മാർട്ടിനോയോട് ചോദിക്കപ്പെട്ടിരുന്നു. ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാൻ ഞങ്ങൾ ശ്രമിക്കുമെന്നായിരുന്നു പരിശീലകൻ പറഞ്ഞിരുന്നത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
Leo Messi’s first 11 games at Inter Miami in all comps:
— B/R Football (@brfootball) September 4, 2023
▪️ 11 games unbeaten
▪️ 11 goals
▪️ 5 assists
▪️ 1 trophy
🐐 pic.twitter.com/v8Tg306bAh
“കൻസാസ് സിറ്റിക്കെതിരെ വരുന്ന മത്സരത്തിൽ ഞങ്ങളെല്ലാവരും ഒരുമിച്ച് നിന്നുകൊണ്ട് സാധ്യമായ മികച്ച പ്രകടന പുറത്തെടുക്കാൻ ശ്രമിക്കും.മാത്രമല്ല ഇന്റർനാഷണൽ ഡ്യൂട്ടിക്ക് പോയ താരങ്ങൾ എല്ലാവരും നല്ല രീതിയിലും ആരോഗ്യത്തോടുകൂടിയും തിരിച്ചുവരുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. എന്നാൽ മാത്രമാണ് ഞങ്ങൾക്ക് ഇതേ മികവിൽ മുന്നോട്ടു പോകാൻ സാധിക്കുക ” ഇന്റർ മയാമിയുടെ കോച്ച് പറഞ്ഞു.
മെസ്സി തകർപ്പൻ പ്രകടനമാണ് ക്ലബ്ബിനുവേണ്ടി പുറത്തെടുക്കുന്നത്.ആകെ കളിച്ച 11 മത്സരങ്ങളിൽ നിന്ന് 11 ഗോളുകളും 5 അസിസ്റ്റുകളും ലയണൽ മെസ്സി കരസ്ഥമാക്കിയിട്ടുണ്ട്. കൂടാതെ ലീഗ്സ് കപ്പ് കിരീടവും ഷെൽഫിൽ എത്തിക്കാൻ മെസ്സിക്ക് കഴിഞ്ഞിട്ടുണ്ട്.