മെസ്സിയില്ല,ആഴ്സണലിനെതിരെയുള്ള ടീമിൽ അൽമേഡയെ ഉൾപ്പെടുത്തി റൂണി!
വരുന്ന ജൂലൈ 19 ആം തീയതിയാണ് പ്രീമിയർ ലീഗ് വമ്പൻമാരായ ആഴ്സണലും MLS ഓൾ സ്റ്റാർ ഇലവനും തമ്മിൽ ഏറ്റുമുട്ടുന്നത്. പ്രി സീസൺ സൗഹൃദ മത്സരമാണ് കളിക്കുന്നത്. ഈ മത്സരത്തിന് മുന്നേ തന്നെ ലയണൽ മെസ്സിയെ ഇന്റർ മിയാമി അവതരിപ്പിച്ചേക്കും. അതുകൊണ്ടുതന്നെ മെസ്സി ഈ മത്സരത്തിൽ അമേരിക്കയിലെ അരങ്ങേറ്റം നടത്താൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.വെയ്ൻ റൂണിയാണ് ഈ ടീമിനെ പരിശീലിപ്പിക്കുന്നത്.
ഇപ്പോഴിതാ റൂണി 26 അംഗങ്ങൾ ഉള്ള MLS ഓൾ സ്റ്റാർ ടീമിനെ പ്രഖ്യാപിച്ചു കഴിഞ്ഞിട്ടുണ്ട്. ആരാധകരുടെയും മാധ്യമപ്രവർത്തകരുടെയും വോട്ടിങ്ങുകൾ കൂടി പരിഗണിച്ചുകൊണ്ടാണ് ടീമിനെ തിരഞ്ഞെടുത്തിട്ടുള്ളത്.ലയണൽ മെസ്സി ഇടം നേടിയിട്ടില്ല എന്നത് എടുത്തു പറയേണ്ട കാര്യമാണ്.ഇന്റർ മിയാമി ജേഴ്സിയിൽ തന്നെയാവും അദ്ദേഹത്തിന്റെ അമേരിക്കയിലെ അരങ്ങേറ്റം ഉണ്ടാവുക. എന്നാൽ മറ്റൊരു അർജന്റൈൻ സൂപ്പർതാരമായ തിയാഗോ അൽമേഡയെ റൂണി തിരഞ്ഞെടുത്തിട്ടുണ്ട്. ഏതായാലും MLS ഓൾ സ്റ്റാർ സ്‌ക്വാഡ് നമുക്കൊന്ന് പരിശോധിക്കാം.


ജൂലൈ 22 ആം തീയതി മെക്സിക്കൻ ക്ലബ്ബായ ക്രൂസ് അസൂളിനെതിരെ ഇന്റർ മിയാമി ഒരു മത്സരം കളിക്കുന്നുണ്ട്. ആ മത്സരത്തിൽ ലയണൽ മെസ്സിയുടെ അരങ്ങേറ്റം ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.