മെസ്സിയിറങ്ങുന്നു..44ആം കിരീടം സ്വന്തമാക്കാൻ!
ലീഗ്സ് കപ്പിൽ നടക്കുന്ന ഫൈനൽ മത്സരത്തിൽ ഇന്റർ മയാമിയുടെ എതിരാളികൾ നാഷ്‌വിൽ എസ്സിയാണ്. നാളെ രാവിലെ ഇന്ത്യൻ സമയം 6:30നാണ് ഈയൊരു മത്സരം അരങ്ങേറുക.നാഷ്‌വില്ലിന്റെ മൈതാനത്ത് വെച്ചാണ് ഈ മത്സരം നടക്കുക. സൂപ്പർ താരം ലയണൽ മെസ്സിയിലാണ് ഇന്റർ മയാമിയുടെ പ്രതീക്ഷകൾ.
തന്റെ കരിയറിലെ 44 ആം കിരീടം ലക്ഷ്യമിട്ടുകൊണ്ടാണ് മെസ്സി ഈ മത്സരത്തിന് ഇറങ്ങുന്നത്. കരിയറിൽ ആകെ 43 കിരീടങ്ങൾ ലയണൽ മെസ്സി സ്വന്തമാക്കിയിട്ടുണ്ട്. മാത്രമല്ല മെസ്സി തന്റെ കരിയറിൽ കളിക്കുന്ന 42ആം ഫൈനൽ മത്സരമാണ് ഇത്.ആകെ കളിച്ച 41 ഫൈനലുകളിൽ 29 ഫൈനലുകളിൽ വിജയിച്ചപ്പോൾ 12 ഫൈനലുകളിൽ പരാജയപ്പെടുകയായിരുന്നു. ആദ്യമായി മെസ്സി ഒരു ഫൈനൽ കളിച്ചത് അണ്ടർ 20 വേൾഡ് കപ്പിന്റേതാണ്. മെസ്സിയുടെ അവസാനത്തെ ഫൈനൽ മത്സരം ഖത്തർ വേൾഡ് കപ്പിലെ കലാശ പോരാട്ടമായിരുന്നു.
ഏതായാലും ലയണൽ മെസ്സി ഇതുവരെ നേടിയ 43 കിരീടങ്ങൾ ഏതൊക്കെയാണെന്ന് നമുക്ക് പരിശോധിക്കാം.
BREAKING: Lionel Messi plays the Leagues Cup Final today pic.twitter.com/2syDXQjaoc
— MC (@CrewsMat10) August 19, 2023
4 യുവേഫ ചാമ്പ്യൻസ് ലീഗ്, 10 ലാലിഗ,7 കോപ ഡെൽറേ,3 ക്ലബ്ബ് വേൾഡ് കപ്പ്,3 യുവേഫ സൂപ്പർ കപ്പ്,8 സ്പാനിഷ് സൂപ്പർ കപ്പ്,2 ലീഗ് വൺ,1 ഫ്രഞ്ച് സൂപ്പർ കപ്പ്,1 വേൾഡ് കപ്പ്,1 ഫൈനലിസിമ, 1 കോപ അമേരിക്ക,1 അണ്ടർ 20 വേൾഡ് കപ്പ്, 1 ഒളിമ്പിക് ഗോൾഡ് മെഡൽ എന്നിവയൊക്കെയാണ് ലയണൽ മെസ്സിയുടെ കിരീടം നേട്ടങ്ങൾ. ഈ കൂട്ടത്തിലേക്ക് ലീഗ്സ് കപ്പ് കൂടി വന്ന് ചേരുമോ എന്നുള്ളതാണ് കാത്തിരുന്ന് കാണേണ്ടത്.
നിലവിൽ തകർപ്പൻ പ്രകടനമാണ് ലയണൽ മെസ്സി പുറത്തെടുക്കുന്നത്.ആകെ കളിച്ച ആറുമത്സരങ്ങളിലും മെസ്സി ഗോൾ നേടിയിട്ടുണ്ട്. ഒമ്പത് ഗോളുകളും ഒരു അസിസ്റ്റമാണ് ഇതുവരെ ലയണൽ മെസ്സി സ്വന്തമാക്കിയിട്ടുള്ളത്.