മെസ്സിയിപ്പോൾ നന്നായി ഇംഗ്ലീഷ് സംസാരിക്കുന്നുണ്ട്: സഹതാരത്തിന്റെ വെളിപ്പെടുത്തൽ.
സൂപ്പർ താരം ലയണൽ മെസ്സി അമേരിക്കൻ ക്ലബ്ബായ ഇന്റർ മിയാമിക്ക് വേണ്ടി തകർപ്പൻ പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. രണ്ട് മത്സരങ്ങളിൽ നിന്ന് മൂന്നു ഗോളുകളും ഒരു അസിസ്റ്റും മെസ്സി നേടിയിട്ടുണ്ട്. ലയണൽ മെസ്സിയെ സംബന്ധിച്ചിടത്തോളം ഇത് പുതിയ രാജ്യവും ക്ലബ്ബുമായിരുന്നു. അതുകൊണ്ടുതന്നെ അഡാപ്റ്റാവാൻ മെസ്സിക്ക് ബുദ്ധിമുട്ട് നേരിടേണ്ടി വരുമെന്നായിരുന്നു പ്രാഥമികമായ വിലയിരുത്തലുകൾ. എന്നാൽ മെസ്സി വളരെ മികച്ച പ്രകടനമാണ് ഇതുവരെ നടത്തിയിട്ടുള്ളത്.
ഇംഗ്ലീഷ് അറിയാത്ത മെസ്സിക്ക് ഭാഷ ഒരു തടസ്സമാവുമെന്ന് വിലയിരുത്തപ്പെട്ടിരുന്നു.ഏതായാലും ലയണൽ മെസ്സിയുടെ ഇന്റർ മിയാമി സഹതാരമായ റോബ് ടൈലർ ഇതേക്കുറിച്ച് സംസാരിച്ചിട്ടുണ്ട്. കളിക്കളത്തിനകത്ത് സംസാരിക്കാൻ ഒരു പ്രത്യേക ഭാഷയുടെ ആവശ്യമില്ല എന്നാണ് ഇദ്ദേഹം പറഞ്ഞിട്ടുള്ളത്. മാത്രമല്ല മെസ്സി ഇപ്പോൾ നന്നായി ഇംഗ്ലീഷ് സംസാരിച്ചു വരുന്നുണ്ടെന്നും ടൈലർ കൂട്ടിച്ചേർത്തു.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
Lionel Messi and Jordi Alba are all smiles in Inter Miami training ❤️
— ESPN FC (@ESPNFC) August 1, 2023
Just like old times 🥲 pic.twitter.com/b6Yg1E3umI
” ഞാനിപ്പോൾ സ്പാനിഷ് പഠിച്ചു കൊണ്ടിരിക്കുകയാണ്, മെസ്സി ഇംഗ്ലീഷും പഠിച്ചുകൊണ്ടിരിക്കുകയാണ്.ഞങ്ങൾ തമ്മിലുള്ള സംഭാഷണങ്ങൾ ഒന്നും മികച്ചതല്ല. പക്ഷേ കളത്തിനകത്ത് വ്യത്യസ്തമാണ്.കളിക്കളത്തിനകത്ത് ഫുട്ബോൾ എന്ന ഒരു ഭാഷയുണ്ട്. അതുകൊണ്ടുതന്നെ ഒരു പ്രത്യേക ഭാഷ നമ്മൾ ഉപയോഗിക്കേണ്ടതില്ല. ലയണൽ മെസ്സി എന്നോട് ചെറിയ രൂപത്തിലൊക്കെ ഇംഗ്ലീഷിൽ സംസാരിച്ചിട്ടുണ്ട്. മറ്റുള്ള താരങ്ങളോടും മെസ്സി ഇംഗ്ലീഷിൽ സംസാരിക്കുന്നുണ്ട്. മെസ്സിയുടെ ഇംഗ്ലീഷ് ഇപ്പോൾ നന്നായി വരുന്നു “ഇതാണ് റോബ് ടൈലർ പറഞ്ഞിട്ടുള്ളത്.
നാളെ ലീഗ്സ് കപ്പിൽ നടക്കുന്ന മത്സരത്തിൽ ഇന്റർ മിയാമിയുടെ എതിരാളികൾ ഒർലാന്റോ സിറ്റിയാണ്. നാളെ പുലർച്ച ഇന്ത്യൻ സമയം 5:30നാണ് ഈയൊരു മത്സരം അരങ്ങേറുക.ലയണൽ മെസ്സി സ്റ്റാർട്ടിങ് ഇലവനിൽ ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.