മെസ്സിക്ക് വേണമെങ്കിൽ അലസനാകാമായിരുന്നു,ഇതുവരെ കണ്ടത് ടീസർ, ഇനിയാണ് യഥാർത്ഥത്തിലുള്ളത് കാണാൻ പോകുന്നത്:ടിം ഹൊവാർഡ്.
കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ വിൻഡോയിലാണ് സൂപ്പർ താരം ലയണൽ മെസ്സി അമേരിക്കൻ ക്ലബ്ബായ ഇന്റർ മയാമിയിൽ എത്തിയത്. അമേരിക്കൻ ലീഗിൽ അഥവാ എംഎൽഎസിൽ കേവലം 6 മത്സരങ്ങൾ മാത്രമാണ് മെസ്സി കളിച്ചിട്ടുള്ളത്.അതിൽ നിന്ന് ഒരു ഗോളും രണ്ട് അസിസ്റ്റുകളും അദ്ദേഹം നേടിയിട്ടുണ്ട്. പക്ഷേ ലീഗ്സ് കപ്പിൽ മികച്ച പ്രകടനം നടത്തി ഇന്റർ മയാമിക്ക് ആ കിരീടം നേടിക്കൊടുക്കാൻ മെസ്സിക്ക് സാധിച്ചിരുന്നു. ടൂർണമെന്റിലെ മികച്ച താരവും ടോപ് സ്കോററും മെസ്സി തന്നെയായിരുന്നു.
ലയണൽ മെസ്സിയെക്കുറിച്ച് അമേരിക്കയുടെ ഇതിഹാസ ഗോൾകീപ്പറായ ടിം ഹൊവാർഡ് സംസാരിച്ചിട്ടുണ്ട്. അതായത് അമേരിക്കയിൽ വന്നുകൊണ്ട് മറ്റുള്ള താരങ്ങളെപ്പോലെ മെസ്സിക്ക് അലസനാകാമായിരുന്നുവെന്നും എന്നാൽ മെസ്സി അത് ചെയ്തില്ല എന്നുമാണ് ഹൊവാർഡ് പറഞ്ഞിട്ടുള്ളത്. കഴിഞ്ഞ സീസണിൽ മെസ്സിയുടെ ഭാഗത്തു നിന്ന് കണ്ടത് കേവലം ടീസർ മാത്രമാണെന്നും ഈ വരുന്ന സീസണിലാണ് യഥാർത്ഥത്തിലുള്ളത് കാണാൻ പോകുന്നതെന്നും ഹൊവാർഡ് കൂട്ടിച്ചേർത്തിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
Tim Howard, @MailSport's new US columnist
— Daniel Matthews (@_DanMatthews_) January 17, 2024
On his family's perilous escape from Soviet tanks in Hungary, the real Cristiano Ronaldo, Sir Alex Ferguson, Lionel Messi… and the manager he would 'run through the gates of hell for'
Exclusive interview:https://t.co/gCSS029WEZ
” നമ്മൾ ഇവിടെ ഒരുപാട് ഇതിഹാസങ്ങളെ കണ്ടിട്ടുണ്ട്.സ്ലാറ്റൻ,ബെക്കാം എന്നിവരൊക്കെ ഇവിടെ കളിച്ചിട്ടുണ്ട്. പക്ഷേ ലയണൽ മെസ്സിയിലേക്ക് നോക്കൂ.എംഎൽഎസിലേക്ക് വന്നുകൊണ്ട് അദ്ദേഹത്തിന് വേണമെങ്കിൽ അലസമായ രൂപത്തിൽ കളിക്കാമായിരുന്നു. പക്ഷേ മെസ്സി അത് ചെയ്തില്ല. കഴിഞ്ഞവർഷം അദ്ദേഹത്തിന് നിന്നും നമ്മൾ കണ്ടത് ടീസർ മാത്രമാണ്.പക്ഷേ ഇനി അങ്ങനെയല്ല, യഥാർത്ഥത്തിൽ ഉള്ളത് നമ്മൾ ഇനി കാണാൻ പോവുകയാണ് ” ഇതാണ് ടിം ഹൊവാർഡ് പറഞ്ഞിട്ടുള്ളത്.
ഫെബ്രുവരി അവസാനത്തിലാണ് അമേരിക്കൻ ലീഗ് ആരംഭിക്കുന്നത്.ആദ്യ മത്സരത്തിൽ ഇന്റർ മയാമി റിയൽ സോൾട്ട് ലേക്കിനെയാണ് നേരിടുന്നത്.എന്നാൽ അതിനു മുൻപ് 7 സൗഹൃദ മത്സരങ്ങൾ കളിക്കാൻ ഇന്റർ മയാമി തീരുമാനിച്ചിട്ടുണ്ട്.ആദ്യ മത്സരത്തിൽ എൽ സാൽവദോറിനെയാണ് നേരിടുക. വരുന്ന ശനിയാഴ്ച രാവിലെയാണ് ആ മത്സരം നടക്കുക.മെസ്സി കളിക്കും എന്ന് തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്.