മെസ്സിക്ക് പരിക്ക്,സ്ഥിരീകരിച്ച് പരിശീലകൻ,നാളെ കളിക്കുമോ?
ഈയിടെ പരിക്ക് കാരണം കുറച്ച് മത്സരങ്ങൾ സൂപ്പർ താരം ലയണൽ മെസ്സിക്ക് നഷ്ടമായിരുന്നു. എന്നാൽ അതിനു ശേഷം മടങ്ങിയെത്തിയ മെസ്സി തകർപ്പൻ പ്രകടനമായിരുന്നു പുറത്തെടുത്തിരുന്നത്. കഴിഞ്ഞ മത്സരത്തിൽ ഇന്റർമയാമി വിജയിച്ചിരുന്നുവെങ്കിലും മത്സരത്തിനിടക്ക് മെസ്സിക്ക് വലിയൊരു ഫൗൾ ഏൽക്കേണ്ടി വന്നത് ആരാധകരെ ആശങ്കപ്പെടുത്തിയിരുന്നു. എന്നാൽ മെസ്സി മുഴുവൻ സമയവും മത്സരത്തിൽ പങ്കെടുത്തത് ആരാധകർക്ക് ആശ്വാസം നൽകി.
പക്ഷേ ആ മത്സരത്തിലേറ്റ മെസ്സിക്ക് പരിക്ക് ഉണ്ടാക്കിയിട്ടുണ്ട്. നാളത്തെ മത്സരത്തിൽ മെസ്സിക്ക് കളിക്കുന്ന കാര്യം സംശയത്തിലാണ്. കൂടുതൽ പരിശോധനകൾക്ക് വിധേയമാക്കിയ ശേഷം മാത്രമേ മെസ്സി കളിക്കുമോ ഇല്ലയോ എന്നുള്ളത് പറയാൻ സാധിക്കുകയുള്ളൂ എന്നാണ് ഇന്റർമയാമിയുടെ അസിസ്റ്റന്റ് പരിശീലകനായ ഹവിയർ മൊറാലസ് പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
🚨Official: Inter Miami injury update, Lionel Messi has been listed as questionable for the next game 🤕 pic.twitter.com/XBXbXXEF09
— Inter Miami News Hub (@Intermiamicfhub) May 14, 2024
” ഞങ്ങൾ ഇന്ന് ലയണൽ മെസ്സിയെ ഒരിക്കൽ കൂടി പരിശോധനകൾക്ക് വിധേയനാകും. ട്രെയിനിങ്ങിൽ അദ്ദേഹം ഓക്കേയായിരുന്നുവോ എന്നുള്ളത് ഞങ്ങൾ പരിശോധിക്കും.അതിനുശേഷമാണ് മെസ്സി കളിക്കുമോ ഇല്ലയോ എന്നുള്ള കാര്യത്തിൽ ഞങ്ങൾ തീരുമാനം എടുക്കുക. ഇന്നലത്തെ ട്രെയിനിങ്ങിനിടെ അദ്ദേഹത്തിന്റെ കാൽമുട്ടിന് ചില അസ്വസ്ഥതകൾ അനുഭവപ്പെട്ടിരുന്നു. കഴിഞ്ഞ മോൻട്രിയലിനെതിരെയുള്ള മത്സരത്തിലാണ് മെസ്സിക്ക് പരിക്കേറ്റത്.ആ മത്സരത്തിൽ മെസ്സി മുഴുവൻ സമയവും കളിച്ചുവെങ്കിലും മത്സരശേഷം അദ്ദേഹം ചികിത്സ തേടിയിരുന്നു. ചെറിയ രീതിയിലുള്ള ട്രെയിനിങ് മാത്രമാണ് ഇന്നലെ മെസ്സി നടത്തിയിട്ടുള്ളത്.പരിശോധനകൾക്ക് ശേഷം മാത്രമേ നമുക്ക് വ്യക്തമായ വിവരങ്ങൾ ലഭ്യമാവുകയുള്ളൂ ” ഇതാണ് ഇന്റർമയാമി പരിശീലകൻ പറഞ്ഞിട്ടുള്ളത്.
നാളെ നടക്കുന്ന മത്സരത്തിൽ ഒർലാന്റോയാണ് ഇന്റർമയാമിയുടെ എതിരാളികൾ.നാളെ പുലർച്ചെ ഇന്ത്യൻ സമയം അഞ്ച് മണിക്കാണ് ഈയൊരു മത്സരം നടക്കുക.ഇന്റർമയാമിക്ക് ഇത് എവേ മത്സരമാണ്. നിലവിൽ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് ഇന്റർമയാമി തന്നെയാണ് ഉള്ളത്.