മെസ്സിക്ക് ട്രെയിനിങ്ങിൽ പ്രത്യേക പരിഗണന : തുറന്ന് പറഞ്ഞ് സഹതാരം!
ലയണൽ മെസ്സിയുടെ ഇന്റർ മയാമിക്കൊപ്പമുള്ള ഈ സീസൺ അവസാനിച്ചിട്ടുണ്ട്.ഒരു മികച്ച തുടക്കം തന്നെ മെസ്സിക്ക് അമേരിക്കയിൽ ലഭിച്ചിരുന്നു.പക്ഷേ അവസാനത്തിൽ പരിക്കുകൾ മെസ്സിക്ക് വില്ലനാവുകയായിരുന്നു.അതുകൊണ്ടുതന്നെ ഒരുപാട് മത്സരങ്ങൾ മെസ്സിക്ക് നഷ്ടമാവുകയും ചെയ്തിരുന്നു.എംഎൽഎസിന്റെ പ്ലേ ഓഫിലേക്ക് യോഗ്യത നേടാൻ ഇന്റർ മയാമിക്ക് കഴിഞ്ഞിരുന്നില്ല.
ലയണൽ മെസ്സി എത്രത്തോളം പ്രധാനപ്പെട്ട താരമാണ് എന്നത് ഇന്റർ മയാമി സഹതാരങ്ങൾക്ക് കൃത്യമായ ബോധ്യമുണ്ട്. അതുകൊണ്ടുതന്നെ അവർ ട്രെയിനിങ്ങിൽ ലയണൽ മെസ്സിക്ക് പ്രത്യേക പരിഗണന നൽകാറുണ്ട്. മെസ്സിയെ കടുത്ത രീതിയിൽ ഡിഫൻഡ് ചെയ്യാറില്ല എന്നുള്ള കാര്യം ഇന്റർ മയാമി താരമായ എഡിസൺ അസ്ക്കോണ പറഞ്ഞിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
Messi at Ed Sheeran’s concert
— FCB Albiceleste (@FCBAlbiceleste) October 23, 2023
pic.twitter.com/AiY6nzrAEH
” ലയണൽ മെസ്സിയെ വേദനിപ്പിക്കാൻ പോലും ശ്രമിക്കാൻ പാടില്ലെന്ന് ഞങ്ങൾക്ക് എല്ലാവർക്കും അറിയാം. ഞങ്ങൾ അത് മനസ്സിലാക്കുകയും ചെയ്യാറുണ്ട്.മെസ്സി ഡിഫൻഡ് ചെയ്യാൻ ശ്രമിക്കുമ്പോൾ വളരെയധികം ജാഗ്രത പുലർത്തി കൊണ്ടാണ് അത് ചെയ്യാറുള്ളത്. ട്രെയിനിങ്ങുകളിൽ മെസ്സിയെ വെറുതെ കളിക്കാൻ വിടാറില്ല, ഞങ്ങൾ ഞങ്ങളുടേതായ രീതിയിൽ തന്നെ കളിക്കാറുണ്ട്. ഞങ്ങൾ അദ്ദേഹത്തെ ഡിഫൻഡ് ചെയ്യാറുമുണ്ട്.പക്ഷേ അതെല്ലാം സൂക്ഷിച്ചു കൊണ്ടാണ് ചെയ്യാറുള്ളത്.ആരും വളരെ കടുത്ത രീതിയിൽ മെസ്സിയെ ഡിഫൻഡ് ചെയ്യാറില്ല ” ഇതാണ് അസ്കോണ പറഞ്ഞിട്ടുള്ളത്.
11 ഗോളുകൾ ആകെ ഇന്റർ മയാമിക്ക് വേണ്ടി നേടാൻ ലയണൽ മെസ്സിക്ക് കഴിഞ്ഞിട്ടുണ്ട്. സീസൺ അവസാനിച്ചുവെങ്കിലും അടുത്തമാസം രണ്ട് മത്സരങ്ങൾ കൂടി ഇന്റർ മയാമി കളിക്കുന്നുണ്ട്. ചൈനയിൽ വച്ചുകൊണ്ടാണ് സൗഹൃദ മത്സരങ്ങൾ ഇന്റർ കളിക്കുന്നത്.