മെസ്സിക്കൊപ്പം ചേരാൻ സുവാരസ്? സാധ്യതകൾ വർദ്ധിക്കുന്നു,തടസ്സം ഒന്ന് മാത്രം!

അമേരിക്കൻ ക്ലബ്ബായ ഇന്റർ മിയാമി സൂപ്പർ താരം ലയണൽ മെസ്സിയെയാണ് ആദ്യം സൈൻ ചെയ്തത്. അതിനുശേഷം സെർജിയോ ബുസ്ക്കെറ്റ്സിനെ അവർ സ്വന്തമാക്കുകയായിരുന്നു. ഒടുവിൽ ജോർഡി ആൽബയെ കൂടി ഇന്റർ മിയാമി ടീമിലേക്ക് എത്തിച്ചു. ഇനി ഈ ക്ലബ്ബിന്റെ ലക്ഷ്യം സൂപ്പർ താരം ലൂയിസ് സുവാരസാണ്.

ഇക്കാര്യം ഇന്റർ മിയാമിയുടെ ഉടമസ്ഥൻ തന്നെ സ്ഥിരീകരിച്ചു കഴിഞ്ഞിട്ടുണ്ട്.സുവാരസിനെ സ്വന്തമാക്കാൻ ഇന്റർ മിയാമിക്ക് വളരെയധികം താല്പര്യമുണ്ട് എന്നത് മാത്രമല്ല അവർ ഇപ്പോൾ ശ്രമങ്ങൾ നടത്തുന്നുമുണ്ട്.സുവാരസിനും മെസ്സിക്കൊപ്പം ഇന്റർ മിയാമിലേക്ക് ചേക്കേറാൻ ആഗ്രഹമുണ്ട്.പക്ഷേ ഇവിടെ പ്രധാനപ്പെട്ട തടസ്സമായി നിലകൊള്ളുന്നത് സുവാരസിന്റെ ബ്രസീലിയൻ ക്ലബ്ബായ ഗ്രിമിയോയാണ്.

2024 വരെയാണ് ഈയൊരു ഉറുഗ്വൻ സൂപ്പർ താരത്തിന് ഗ്രിമിയോയുമായി കോൺട്രാക്ട് അവശേഷിക്കുന്നത്. പരിക്ക് മൂലം സുവാരസ് ഇപ്പോൾ കുറച്ചുകാലമായി പുറത്താണ്.അദ്ദേഹം ഈ ക്ലബ്ബുമായുള്ള തന്റെ കോൺട്രാക്ട് റദ്ദാക്കാൻ ഉദ്ദേശിക്കുന്നുണ്ട്. അങ്ങനെയാണ് എന്നുണ്ടെങ്കിൽ 10 മില്യൻ ഡോളർ തന്റെ സാലറിയിൽ നിന്നും തിരികെ ക്ലബ്ബിന് സുവാരസ് നൽകേണ്ടിവരും. മാത്രമല്ല ഒരു കണ്ടീഷൻ കൂടി ഗ്രിമിയോ അദ്ദേഹത്തിന് മുന്നിൽ വെക്കും. അതായത് ഈ വർഷം മറ്റൊരു ക്ലബ്ബിനു വേണ്ടിയും കളിക്കരുത് എന്ന നിബന്ധനയാണ് ഗ്രിമിയോ വെക്കുക.

അതിനർത്ഥം ഈ ട്രാൻസ്ഫർ വിൻഡോയിൽ സുവാരസിന് ഇന്റർ മിയാമിയിലേക്ക് പോകണമെങ്കിൽ ഗ്രിമിയോയുടെ അനുവാദം നിർബന്ധമാണ്. ഇതുവരെ അവർ വഴങ്ങിയിട്ടില്ല. ഏതായാലും അധികം വൈകാതെ തന്നെ ഒരു ഫൈനൽ ഡിസിഷൻ ഇക്കാര്യത്തിൽ ഉണ്ടാവും. 2014 മുതൽ 2020 വരെ ഒരുമിച്ച് കളിച്ചവരാണ് സുവാരസ്സും മെസ്സിയും. ഒരു ചാമ്പ്യൻസ് ലീഗ് കിരീടവും രണ്ട് ലാലിഗ കിരീടങ്ങളും ഇക്കാലയളവിൽ ബാഴ്സലോണ നേടിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *