മെസ്സിക്കൊപ്പം കളിക്കാൻ മറ്റൊരു അർജന്റൈൻ താരം കൂടി എത്തുന്നു!
വരുന്ന സീസണിലേക്ക് തങ്ങളുടെ ടീമിന്റെ ശക്തി വർദ്ധിപ്പിക്കാനുള്ള ശ്രമങ്ങൾക്ക് ഇന്റർ മയാമി നേരത്തെ തുടക്കം കുറിച്ചത്. ലയണൽ മെസ്സിയെ സ്വന്തമാക്കിയതിലൂടെയാണ് അമേരിക്കൻ ക്ലബ്ബായ ഇന്റർ മയാമി ഏറെ പ്രശസ്തി നേടിയത്. അതിനുശേഷം ജോർഡി ആൽബയേയും സെർജിയോ ബുസ്ക്കെറ്റ്സിനെയും ഇന്റർ മയാമി കൊണ്ടുവരികയായിരുന്നു. ഏറ്റവും ഒടുവിൽ സുവാരസിനെ സ്വന്തമാക്കാനും മയാമിക്ക് സാധിച്ചിട്ടുണ്ട്.
അർജന്റീനയുടെ ക്യാപ്റ്റനായ ലയണൽ മെസ്സിയും അർജന്റൈൻ പരിശീലകനായ ജെറാർഡോ മാർട്ടിനോയും കൂടുതൽ അർജന്റൈൻ താരങ്ങളെ എത്തിക്കാനുള്ള ശ്രമങ്ങൾ നടത്തുന്നുണ്ട്.മാർക്കോസ് റോഹോയെ ക്ലബ്ബിലേക്ക് ക്ഷണിച്ചതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇപ്പോഴിതാ ഫാബ്രിസിയോ റൊമാനോ ഇതുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മറ്റൊരു അർജന്റൈൻ താരത്തെ ഇപ്പോൾ ഇന്റർ മയാമി ലക്ഷ്യം വെക്കുന്നുണ്ട്.
❌🇺🇸 Boca RECHAZÓ una oferta de ¡USD 10 MILLONES! del INTER MIAMI por Cristian Medina.
— Ataque Futbolero (@AtaqueFutbolero) December 28, 2023
Vía @marqoss. pic.twitter.com/oNO13RuHxj
ബൊക്ക ജൂനിയേഴ്സിന്‍റെ അർജന്റൈൻ യുവ പ്രതിഭയായ ക്രിസ്റ്റ്യൻ മെഡീനയെ സ്വന്തമാക്കാനാണ് ഇന്റർ മയാമി ശ്രമിക്കുന്നത്.19 വയസ്സ് മാത്രമുള്ള ഈ താരം സെൻട്രൽ മിഡ്ഫീൽഡർ ആയി കൊണ്ടാണ് കളിക്കുന്നത്. കഴിഞ്ഞ ഇന്റർനാഷണൽ ബ്രേക്കിൽ സ്‌കലോണി അർജന്റീനയുടെ ദേശീയ ടീമിൽ ഈ താരത്തെ ഉൾപ്പെടുത്തിയിരുന്നു. അങ്ങനെ ലയണൽ മെസ്സിക്കൊപ്പം അർജന്റീനയുടെ ക്യാമ്പിൽ പങ്കെടുക്കാൻ കഴിഞ്ഞിട്ടുള്ള താരമാണ് മെഡിന.
ബോട്ടഫോഗോ 9 മില്യൻ യൂറോയുടെ ഒരു ഓഫർ താരത്തിന് വേണ്ടി നൽകിയിരുന്നു.എന്നാൽ അത് നിരസിക്കപ്പെടുകയായിരുന്നു. ഇന്റർ മയാമി ഉടൻതന്നെ താരത്തിന് ഒരു ഓഫർ നൽകും.അത് മെഡീന സ്വീകരിക്കുമോ എന്നതാണ് കാത്തിരുന്ന് കാണേണ്ട കാര്യം. ലയണൽ മെസ്സിയുടെ സാന്നിധ്യം കാരണം ഒരുപക്ഷേ അദ്ദേഹം മയാമിയെ തിരഞ്ഞെടുത്തേക്കാം. ഇതിനോടകം തന്നെ ഒരു പിടി അർജന്റീനക്കാരെ ടീമിൽ എത്തിക്കാൻ ഇന്റർ മയാമിക്ക് സാധിച്ചിരുന്നു.