മറ്റൊരു വിദേശ സ്ലോട്ട് കൂടി വാങ്ങി ഇന്റർ മയാമി, ആരായിരിക്കും എത്തുന്നത്?

നിലവിൽ സൂപ്പർ താരങ്ങളാൽ സമ്പന്നമായ ടീമാണ് അമേരിക്കൻ ക്ലബ്ബായ ഇന്റർ മയാമി. ലയണൽ മെസ്സിയെയാണ് അവർ ആദ്യം സ്വന്തമാക്കിയത്. പിന്നീട് മെസ്സിയുടെ സുഹൃത്തുക്കളായ ജോർഡി ആൽബ,സെർജിയോ ബുസ്ക്കെറ്റ്സ്,ലൂയിസ് സുവാരസ്‌ എന്നിവരെ ഇന്റർമയാമി സ്വന്തമാക്കി. കൂടാതെ അർജന്റീനയിൽ നിന്നും ഒരു പിടി യുവ പ്രതിഭകളെ അവർ ടീമിലേക്ക് കൊണ്ടുവരികയും ചെയ്തിട്ടുണ്ട്.

നിലവിൽ ഇന്റർമയാമിക്ക് 20 വിദേശ താരങ്ങൾക്കുള്ള സ്ലോട്ടുകളാണ് ഉള്ളത്. ആ 20 സ്ലോട്ടുകളും പൂർത്തിയായിട്ടുണ്ട്. ഇനി ഒരു വിദേശ താരത്തെ കൊണ്ടുവരണമെങ്കിൽ പുതിയ സ്ലോട്ട് ആവശ്യമാണ്.എംഎൽഎസിലെ നിയമപ്രകാരം മറ്റൊരു ക്ലബ്ബിൽ നിന്നും പണം നൽകിക്കൊണ്ട് വിദേശ സ്ലോട്ട് വാങ്ങാൻ സാധിക്കും. അത് ഇന്റർമയാമി ഉപയോഗപ്പെടുത്തിയിട്ടുണ്ട്. പുതിയ ഒരു വിദേശ സ്ലോട്ട് അവർ വാങ്ങിക്കഴിഞ്ഞു.

എംഎൽഎസ് ക്ലബ്ബായ മോൻട്രിയൽ എഫ്സിയിൽ നിന്നാണ് മയാമി വിദേശ സ്ലോട്ട് വാങ്ങിച്ചിട്ടുള്ളത്. ഒരു ലക്ഷത്തി അമ്പതിനായിരം ഡോളർ നൽകി കൊണ്ടാണ് അവർ വാങ്ങിച്ചിട്ടുള്ളത്. അതിനർത്ഥം പുതിയ ഒരു വിദേശ താരത്തെ കൂടി ഇന്റർമയാമി ക്ലബ്ബിലേക്ക് കൊണ്ടുവരികയാണ് എന്നതാണ്.അത് ആരായിരിക്കും എന്നതാണ് ആരാധകർക്ക് അറിയേണ്ടത്.

ലയണൽ മെസ്സിയുടെ അഭാവത്തിൽ വളരെ മോശം പ്രകടനമാണ് ഇന്റർമയാമി നടത്തുന്നത്.പ്രത്യേകിച്ച് ക്ലബ്ബിന്റെ ഡിഫൻസ് വളരെ ദയനീയമാണ്. അതുകൊണ്ടുതന്നെ പ്രതിരോധ നിരയിലേക്ക് ഒരു മികച്ച ഇന്റർമയാമി കൊണ്ടുവന്നേക്കും എന്നാണ് റൂമറുകൾ. അതേസമയം ലൂക്ക മോഡ്രിച്ചുമായി ബന്ധപ്പെട്ട റൂമറുകളും സജീവമാണ്.ഈ സീസണിന് ശേഷം ഫ്രീ ഏജന്റാവുന്ന മോഡ്രിച്ചിനെ കൊണ്ടുവരാൻ ഡേവിഡ് ബെക്കാമിന് വലിയ താല്പര്യമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *