മറ്റൊരു ബാഴ്സ സൂപ്പർതാരത്തെ സ്വന്തമാക്കാൻ മെസ്സിയും ബെക്കാമും!
കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ ജാലകത്തിലാണ് ബാഴ്സലോണ ഇതിഹാസമായ ലയണൽ മെസ്സി ഡേവിഡ് ബെക്കാമിന്റെ ഇന്റർ മയാമിയിൽ എത്തിയത്. അതിന് പിന്നാലെ രണ്ട് ബാഴ്സ ഇതിഹാസങ്ങളെ കൂടി ഇന്റർ മയാമി സ്വന്തമാക്കി.സെർജിയോ ബുസ്ക്കെറ്റ്സും ജോർഡി ആൽബയും നിലവിൽ ഇന്ററിന്റെ താരങ്ങളാണ്.കൂടുതൽ സൂപ്പർതാരങ്ങളെ അവർ ലക്ഷ്യം വെക്കുന്നുണ്ട്.സുവാരസ്,മോഡ്രിച്ച് എന്നിവരുടെ പേരുകളൊക്കെ റൂമറുകളായി ഉയർന്നു കേൾക്കുന്നുണ്ട്.
ഇതിനിടെ മറ്റൊരു റോമർ കൂടി ഇപ്പോൾ പുറത്തേക്ക് വന്നിട്ടുണ്ട്. എഫ്സി ബാഴ്സലോണയുടെ സൂപ്പർ താരമായ സെർജിയോ റോബർട്ടോയെ സ്വന്തമാക്കാൻ ഇപ്പോൾ ഇന്റർ മയാമിക്ക് താല്പര്യമുണ്ട്.നിലവിൽ ബാഴ്സക്ക് വേണ്ടിയാണ് ഈ സ്പാനിഷ് താരം കളിച്ചുകൊണ്ടിരിക്കുന്നത്.എന്നാൽ സാവിക്ക് കീഴിൽ ഇദ്ദേഹത്തിന് അവസരങ്ങൾ വളരെയധികം കുറവാണ്.കേവലം 224 മിനുട്ട് മാത്രമാണ് ഇദ്ദേഹം കളിച്ചിട്ടുള്ളത്.രണ്ട് സ്റ്റാർട്ടുകൾ മാത്രമാണ് അദ്ദേഹത്തിന് ലഭിച്ചിട്ടുള്ളത്.
🚨Breaking: Inter Miami will reportedly target Sergi Roberto in the winter window according to Marca
— Inter Miami FC Hub (@Intermiamicfhub) October 15, 2023
“There are still many lines that the team led by Tata Martino needs to reinforce to be at the level of the competition. To achieve this goal, the team have set their sights on… pic.twitter.com/lOpBhmSj7n
അതുകൊണ്ടുതന്നെ റോബർട്ടോ ബാഴ്സലോണ വിടുന്ന കാര്യം പരിഗണിക്കുന്നുണ്ട്. അത് മുതലെടുക്കാനുള്ള ഒരുക്കത്തിലാണ് നിലവിൽ ഇന്റർ മയാമി ഉള്ളത്. അമേരിക്കയിലേക്ക് പോവാൻ താൻ വളരെയധികം താല്പര്യപ്പെടുന്നുണ്ട് എന്നുള്ള കാര്യം നേരത്തെ തന്നെ തുറന്നു പറഞ്ഞിട്ടുള്ള താരമാണ് റോബർട്ടോ. അതുകൊണ്ടുതന്നെ ഇന്റർ മയാമി ഓഫർ നൽകിയാൽ റോബർട്ടോ അത് സ്വീകരിക്കാൻ സാധ്യതയുണ്ട്.പക്ഷേ 31 വയസ്സ് മാത്രമുള്ള ഈ താരം ഇപ്പോൾ തന്നെ അമേരിക്കയിലേക്ക് പോകുമോ എന്നുള്ളത് മറ്റൊരു ചോദ്യമാണ്.
ബാഴ്സലോണയുടെ അക്കാദമിയായ ലാ മാസിയയിലൂടെ വളർന്ന താരമാണ് സെർജി റോബെർട്ടോ. 2010ലായിരുന്നു ഇദ്ദേഹം ബാഴ്സലോണയുടെ സീനിയർ ടീമിന് വേണ്ടി അരങ്ങേറ്റം നടത്തിയത്.പിഎസ്ജിക്കെതിരെ അദ്ദേഹം ചാമ്പ്യൻസ് ലീഗിൽ നേടിയ ആ ഗോളാണ് ആരാധകർ എല്ലാ കാലവും ഓർമ്മിക്കുന്ന ഒന്ന്.കഴിഞ്ഞ സീസണിൽ നാലു ഗോളുകളും മൂന്ന് അസിസ്റ്റുകളുമാണ് ഈ താരം നേടിയിട്ടുള്ളത്. ഫിറ്റ്നസ് സംബന്ധമായ പ്രശ്നങ്ങളും ഈ താരത്തിന് ഒരു തിരിച്ചടിയാണ്.