മറ്റുള്ളവർ സ്പാനിഷ് പഠിച്ചു തുടങ്ങി,മെസ്സി ആകെ പറയുന്ന ഇംഗ്ലീഷ് വേഡ് വെളിപ്പെടുത്തി സഹതാരം!

ലയണൽ മെസ്സിയുടെ ഇന്റർ മയാമിക്കൊപ്പമുള്ള ഈ സീസൺ അവസാനിച്ചിട്ടുണ്ട്.ഒരു മികച്ച തുടക്കം തന്നെ മെസ്സിക്ക് അമേരിക്കയിൽ ലഭിച്ചിരുന്നു.പക്ഷേ അവസാനത്തിൽ പരിക്കുകൾ മെസ്സിക്ക് വില്ലനാവുകയായിരുന്നു.അതുകൊണ്ടുതന്നെ ഒരുപാട് മത്സരങ്ങൾ മെസ്സിക്ക് നഷ്ടമാവുകയും ചെയ്തിരുന്നു.എംഎൽഎസിന്റെ പ്ലേ ഓഫിലേക്ക് യോഗ്യത നേടാൻ ഇന്റർ മയാമിക്ക് കഴിഞ്ഞിരുന്നില്ല.

അമേരിക്കയിൽ എത്തിയതിനു ശേഷം അവിടെ അഡാപ്റ്റാവാൻ മെസ്സിക്ക് യാതൊരുവിധ ബുദ്ധിമുട്ടുകളും അനുഭവപ്പെട്ടിരുന്നില്ല. ഭാഷയുടെ തടസ്സം ഉണ്ടായിട്ടും മെസ്സി പെട്ടെന്ന് തന്നെ ഇണങ്ങിച്ചേരുകയായിരുന്നു. ഇംഗ്ലീഷ് വശമില്ല എന്നത് നേരത്തെ തന്നെ വ്യക്തമായിട്ടുള്ള ഒരു കാര്യമാണ്. എന്നാൽ ഇതേക്കുറിച്ച് സഹതാരമായ അസ്ക്കോണ ചില കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. മെസ്സി വന്നതോടുകൂടി മറ്റുള്ളവർ സ്പാനിഷ് പഠിച്ചു തുടങ്ങിയ എന്നാണ് അദ്ദേഹം പറഞ്ഞിട്ടുള്ളത്.അസ്ക്കോണയുടെ വാക്കുകൾ ഇങ്ങനെയാണ്.

” ലയണൽ മെസ്സി ഇംഗ്ലീഷ് സംസാരിക്കുന്നത് ഞാൻ ഇതുവരെ കേട്ടിട്ടില്ല. അദ്ദേഹം ആകെ പറയുന്ന ഇംഗ്ലീഷ് വേർഡ് ഗുഡ് മോർണിംഗ് എന്നാണ്.ചില സമയങ്ങളിൽ അദ്ദേഹം വരുമ്പോൾ ഗുഡ് മോർണിംഗ് പറയാറുണ്ട്. മെസ്സി വന്നതിനുശേഷം സ്പാനിഷ് അറിയാത്ത പലരും ഇപ്പോൾ സ്പാനിഷ് പഠിച്ചു തുടങ്ങിയിട്ടുണ്ട് ” ഇതാണ് മെസ്സിയെ കുറിച്ച് സഹതാരം പറഞ്ഞിട്ടുള്ളത്.

ലയണൽ മെസ്സി ഇനി ഇന്റർ മയാമിക്കൊപ്പം രണ്ട് മത്സരങ്ങൾ കൂടി കളിക്കുന്നുണ്ട്.ചൈനയിൽ വെച്ച് ചൈനീസ് ക്ലബ്ബുകൾക്കെതിരെയാണ് മയാമി 2 സൗഹൃദ മത്സരങ്ങൾ കളിക്കുന്നത്.അതിന് ശേഷമാണ് മെസ്സി അർജന്റീന ദേശീയ ടീമിനോടൊപ്പം ചേരുക.ഉറുഗ്വ,ബ്രസീൽ എന്നിവരാണ് അടുത്ത മാസം നടക്കുന്ന മത്സരങ്ങളിൽ അർജന്റീനയുടെ എതിരാളികൾ.

Leave a Reply

Your email address will not be published. Required fields are marked *