മയാമിയിലെത്തിക്കാൻ മെസ്സിയും ബെക്കാമും കൺവിൻസ് ചെയ്തത് എങ്ങനെ? സുവാരസ് പറയുന്നു!
ഉറുഗ്വൻ സൂപ്പർ താരമായ ലൂയിസ് സുവാരസ് ഇനി മുതൽ ഇന്റർ മയാമിക്ക് വേണ്ടിയാണ് കളിക്കുക. കഴിഞ്ഞ ദിവസം അദ്ദേഹം ക്ലബ്ബിനോടൊപ്പം പരിശീലനം ആരംഭിച്ചിട്ടുണ്ട്. തന്റെ സുഹൃത്തായ ലയണൽ മെസ്സിക്കൊപ്പം അദ്ദേഹം ട്രെയിനിങ് ചെയ്യുന്നതിന്റെ വീഡിയോ ഇപ്പോൾ വളരെയധികം വൈറലാണ്.സെർജിയോ ബുസ്ക്കെറ്റ്സ്,ജോർഡി ആൽബ എന്നിവരൊക്കെ തന്നെയും ഇവർക്കൊപ്പം ഉണ്ടായിരുന്നു.
എങ്ങനെയാണ് ഇന്റർ മയാമിയിലേക്ക് വരാൻ തീരുമാനിച്ചത്?എങ്ങനെയാണ് ബെക്കാം കൺവിൻസ് ചെയ്തത് എന്നതിനെക്കുറിച്ചൊക്കെ സുവാരസ് ഇപ്പോൾ സംസാരിച്ചിട്ടുണ്ട്. അറിയാവുന്ന താരങ്ങളുള്ള ഒരു ക്ലബ്ബിൽ കളിച്ച അവരെ സഹായിക്കുക എന്നത് കൂടുതൽ എളുപ്പമാണ് എന്നാണ് സുവാരസ് ഇതേക്കുറിച്ച് പറഞ്ഞിട്ടുള്ളത്. മെസ്സിയെക്കുറിച്ചും സുവാരസ് സംസാരിച്ചിട്ടുണ്ട്. താരത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
Messi and Suàrez back at training together again 🥺 pic.twitter.com/LU4Hfp7YjR
— B/R Football (@brfootball) January 13, 2024
“എനിക്ക് നന്നായി അറിയുന്ന താരങ്ങൾ ഇവിടെയുള്ളത്,അത് നിങ്ങൾക്ക് എല്ലാവർക്കും അറിയാം. അത്തരത്തിലുള്ള ഒരു ടീമിലേക്ക് വന്നുകൊണ്ട് ആ ടീമിനെ സഹായിക്കുക, അവരുടെ ലക്ഷ്യങ്ങൾ നേടാൻ സഹായിക്കുക,ഇതൊക്കെ ഒരല്പം കൂടി എളുപ്പമുള്ള കാര്യമായിരിക്കും. ബാക്കിയുള്ള താരങ്ങളുമായി അഡ്ജസ്റ്റ് ചെയ്യേണ്ടതുണ്ട്.ഇന്റർ മയാമിയെ കുറിച്ചും അമേരിക്കൻ ലീഗിനെക്കുറിച്ചും ലയണൽ മെസ്സി എന്നോട് ഒരുപാട് നല്ല കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. മെസ്സി അത് എന്നോട് പറഞ്ഞപ്പോൾ എനിക്കത് നല്ല കാര്യമായി തോന്നി “ഇതാണ് സുവാരസ് പറഞ്ഞിട്ടുള്ളത്.
കഴിഞ്ഞ സീസണിൽ ബ്രസീലിയൻ ക്ലബ്ബായ ഗ്രിമിയോക്ക് വേണ്ടി തകർപ്പൻ പ്രകടനം പുറത്തെടുക്കാൻ സുവാരസിന് സാധിച്ചിരുന്നു. ഏറ്റവും മികച്ച താരത്തിനുള്ള ഗോൾഡൻ ബോൾ പുരസ്കാരം കഴിഞ്ഞ സീസണിൽ സ്വന്തമാക്കിയത് സുവാരസാണ്.താരത്തിന്റെ വരവ് മയാമിക്ക് കൂടുതൽ സഹായകരമാകും. വരുന്ന പത്തൊമ്പതാം തീയതി എൽ സാൽവദോറിന്റെ ദേശീയ ടീമിനെതിരെയാണ് മയാമി ആദ്യ സൗഹൃദമത്സരം കളിക്കുക.