ഭാരമൊക്കെ ഇറക്കിവച്ചു, മെസ്സിയിപ്പോൾ അനായാസത്തോട് കൂടി കളിക്കുന്നു : ഇന്റർ കോച്ച്

സൂപ്പർ താരം ലയണൽ മെസ്സി യൂറോപ്പ്യൻ ഫുട്ബോളിനോട് വിട പറഞ്ഞത് ഏവർക്കും ഞെട്ടലേൽപ്പിച്ച ഒരു കാര്യമായിരുന്നു.ഇത്രവേഗത്തിൽ മെസ്സി യൂറോപ്പ് വിടുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല. പക്ഷേ ഖത്തർ വേൾഡ് കപ്പ് കിരീടം നേടിയതോടുകൂടി ലയണൽ മെസ്സി എല്ലാ ഭാരവും ഇറക്കി വെക്കുകയായിരുന്നു. ഇനി ഫുട്ബോളും ജീവിതവും സമ്മർദ്ദങ്ങൾ ഇല്ലാതെ ആസ്വദിക്കാനാണ് അദ്ദേഹത്തിന്റെ പദ്ധതി.

ഇന്റർ മിയാമിയുടെ പരിശീലകനായ ടാറ്റ മാർട്ടിനോ ഇതേക്കുറിച്ച് സംസാരിച്ചിട്ടുണ്ട്. അതായത് ഭാരമൊക്കെ ഇറക്കിവെച്ച് മെസ്സി ഇപ്പോൾ അനായാസത്തോട് കൂടി കളിക്കുന്നു എന്നാണ് പരിശീലകൻ പറഞ്ഞിട്ടുള്ളത്. പക്ഷേ മെസ്സിയുടെ ഡിസയർ നഷ്ടപ്പെട്ടിട്ടില്ലെന്നും മാർട്ടിനോ കൂട്ടിച്ചേർത്തു.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” മുമ്പ് ഞാൻ അർജന്റീന ദേശീയ ടീമിൽ മെസ്സിയെ പരിശീലിപ്പിച്ചിട്ടുണ്ട്.തീർച്ചയായും അതൊക്കെ നല്ല അധ്യായങ്ങൾ തന്നെയാണ്. ഇപ്പോൾ കാര്യങ്ങൾ വ്യത്യസ്തമാണ്. പഴയ അതേ ഡിസൈറും ആത്മാർത്ഥതയും ഇപ്പോഴും ലയണൽ മെസ്സിക്ക് ഉണ്ട്. പക്ഷേ മെസ്സി ഇപ്പോൾ എത്തിനിൽക്കുന്നത് മറ്റൊരു സ്റ്റേജിലാണ്. കൂടുതൽ അനായാസമായി കളിക്കാൻ അദ്ദേഹത്തിന് കഴിയും.കൂടുതൽ ആശ്വാസത്തോടുകൂടി കളിക്കാൻ കഴിയും.അതിന്റെ കാരണം ഈ കാലയളവിൽ അദ്ദേഹം അർജന്റീനക്കൊപ്പം നേടിയ നേട്ടങ്ങൾ തന്നെ.അദ്ദേഹത്തിന്റെ ചുമലിൽ വലിയ ഒരു ഭാരം തന്നെ ഉണ്ടായിരുന്നു. പക്ഷേ അതൊക്കെ ഇപ്പോൾ എടുത്തു മാറ്റപ്പെട്ടിട്ടുണ്ട്.ഇപ്പോൾ കൂടുതൽ സമാധാനത്തോടുകൂടി അദ്ദേഹത്തിന് കളിക്കാം ” ഇതാണ് ടാറ്റ മാർട്ടിനോ പറഞ്ഞിട്ടുള്ളത്.

2013 മുതൽ 2014 വരെ എഫ്സി ബാഴ്സലോണയെയും 2014 മുതൽ 2016 വരെ അർജന്റീനയെയും പരിശീലിപ്പിച്ച പരിശീലകനാണ് മാർട്ടിനോ. അന്ന് അദ്ദേഹത്തിന്റെ കീഴിൽ മെസ്സി ഉണ്ടായിരുന്നു.അർജന്റീനക്കൊപ്പം ഒരു ഇന്റർനാഷണൽ കിരീടം നേടാത്തതിന്റെ ദുഃഖഭാരമായിരുന്നു അദ്ദേഹത്തെ വേട്ടയാടിയിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *