ബാഴ്സലോണയിൽ ഉള്ള അതേ മെസ്സി തന്നെ: മാർട്ടിനോ പറയുന്നു

നാളെ നടക്കുന്ന കോൺകകാഫ് ചാമ്പ്യൻസ് കപ്പ് മത്സരത്തിൽ ഇൻഡർ മയാമിയുടെ എതിരാളികൾ നാഷ് വില്ലെ എസ്സിയാണ്. നാളെ പുലർച്ചെ ഇന്ത്യൻ സമയം 5:45നാണ് ഈയൊരു മത്സരം അരങ്ങേറുക.ആദ്യ പാദത്തിൽ രണ്ട് ടീമുകളും സമനില വഴങ്ങുകയാണ് ചെയ്തിട്ടുള്ളത്. അതുകൊണ്ടുതന്നെ ഈ മത്സരം രണ്ട് ടീമുകളെ സംബന്ധിച്ചിടത്തോളവും നിർണായകമാണ്.

മത്സരത്തിൽ ലയണൽ മെസ്സി കളിക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.പരിക്ക് കാരണം മെസ്സി കഴിഞ്ഞ മത്സരത്തിൽ കളിച്ചിരുന്നില്ല. എന്നാൽ ഇത് നിർണായകമായ മത്സരം ആയതിനാൽ മെസ്സിയെ കളിപ്പിക്കാൻ തന്നെയാണ് മയാമിയുടെ നീക്കം. ഏതായാലും മത്സരത്തിന് മുന്നേ നടന്ന പ്രസ് കോൺഫറൻസിൽ മെസ്സിയെ പ്രശംസിച്ചുകൊണ്ട് പരിശീലകൻ മാർട്ടിനോ രംഗത്ത് വന്നിട്ടുണ്ട്. ബാഴ്സലോണയിൽ ഉണ്ടായിരുന്ന അതേ മെസ്സി തന്നെയാണ് ഇപ്പോഴും ഉള്ളത് എന്നാണ് മാർട്ടിനോ പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” എവിടെയായാലും ഒന്നാമൻ ആയിരിക്കുക എന്നുള്ളത് കരിയറിൽ ഉടനീളം ലയണൽ മെസ്സി മെയിന്റയിൻ ചെയ്തു കൊണ്ടുപോയ ഒരു കാര്യമാണ്. എപ്പോഴും പോരാടാനും വിജയിക്കാനുമുള്ള അഭിനിവേശം ലയണൽ മെസ്സിയിൽ ഉണ്ടാകും.അത് അദ്ദേഹത്തിന്റെ ഒരു സ്വഭാവ സവിശേഷതയാണ്.പക്ഷേ അത് ഒരിക്കലും എന്നെ അത്ഭുതപ്പെടുത്തുന്നതല്ല. കാരണം ലയണൽ മെസ്സിയെ ഞാൻ പരിശീലിപ്പിക്കുന്നതിന്റെ മൂന്നാമത്തെ സ്റ്റേജ് ആണ് ഇത്. ആദ്യ സ്റ്റേജിൽ ബാഴ്സലോണയിൽ ഉണ്ടായിരുന്ന അതേ പോലെ തന്നെയാണ് ഇന്നും ഞാൻ ലയണൽ മെസ്സിയെ കാണുന്നത്. എല്ലാത്തിനും വേണ്ടി പോരാടാനും എല്ലാം നേടാനുമുള്ള ഒരു അഭിനിവേശം ഇപ്പോഴും മെസ്സിയിലുണ്ട് ” ഇതാണ് പരിശീലകൻ ലയണൽ മെസ്സിയെ കുറിച്ച് പറഞ്ഞിട്ടുള്ളത്.

അർജന്റീന ദേശീയ ടീമിൽ വച്ചും ബാഴ്സലോണയിൽ വെച്ചും മെസ്സിയെ പരിശീലിപ്പിച്ചിട്ടുള്ള വ്യക്തിയാണ് മാർട്ടിനോ. ഈ സീസണൽ മികച്ച രൂപത്തിൽ കളിക്കാൻ കഴിയുന്നുണ്ട്. അമേരിക്കൻ ലീഗിൽ മൂന്ന് ഗോളുകൾ മെസ്സി നേടിയിട്ടുണ്ട്. കഴിഞ്ഞു നാഷ് വില്ലെ എസ്സിക്കെതിരെയുള്ള മത്സരത്തിലും മെസ്സി വല കുലുക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *