ഫൈനലിൽ തോറ്റു, മെസ്സിയില്ലെങ്കിൽ മയാമി ഒന്നുമല്ല,കണക്കുകൾ സംസാരിക്കുന്നു.

ഇന്ന് യുഎസ് ഓപ്പൺ കപ്പിന്റെ ഫൈനലിൽ നടന്ന മത്സരത്തിൽ ലയണൽ മെസ്സിയുടെ ക്ലബ്ബായ ഇന്റർ മയാമിക്ക് തോൽവി ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കായിരുന്നു ഹൂസ്റ്റൻ ഡൈനാമോ ഇന്റർ മയാമിയെ തോൽപ്പിച്ചത്. ഇതോടെ കിരീടം ഇന്റർ അടിയറവ് പറയുകയായിരുന്നു.

സൂപ്പർ താരം ലയണൽ മെസ്സി പരിക്ക് കാരണം ഈ മത്സരത്തിൽ കളിച്ചിരുന്നില്ല.ഇത് ഇന്റർ മയാമിക്ക് തിരിച്ചടിയാവുകയായിരുന്നു. ലയണൽ മെസ്സി വന്നതിനുശേഷം ഉയർത്തെഴുന്നേറ്റ ഇന്റർ മയാമി മെസ്സിയുടെ അഭാവത്തിൽ ഒന്നുമല്ലാതാകുന്ന കാഴ്ചകളാണ് കാണാൻ കഴിയുന്നത്.അതിന് തെളിവായി കൊണ്ട് ചില കണക്കുകൾ നമുക്ക് ചൂണ്ടിക്കാണിക്കാൻ സാധിക്കും.

മെസ്സി ഇന്റർ മയാമിക്കൊപ്പം ആകെ 12 മത്സരങ്ങളാണ് കളിച്ചിട്ടുള്ളത്.അതിൽ എട്ടുമത്സരങ്ങളിൽ ഇന്റർ വിജയിക്കുകയും നാലു മത്സരങ്ങളിൽ സമനില വഴങ്ങുകയും ചെയ്തു.അതായത് ഒരൊറ്റ മത്സരത്തിൽ പോലും പരാജയപ്പെട്ടിട്ടില്ല. ആകെ 34 ഗോളുകൾ നേടി.മാത്രമല്ല ക്ലബ്ബിന്റെ ചരിത്രത്തിലെ ആദ്യ കിരീടവും നേടി.

ലയണൽ മെസ്സി ഇല്ലാതെ ആകെ നാല് മത്സരങ്ങളാണ് മെസ്സി അരങ്ങേറിയതിനുശേഷം മയാമി കളിച്ചത്. അതിൽ ഒരു വിജയം മാത്രമാണ് അവർക്ക് നേടാൻ കഴിഞ്ഞത്.ഒരു സമനിലയും രണ്ടു തോൽവിയും വഴങ്ങി.10 ഗോളുകൾ മാത്രമാണ് നേടാൻ കഴിഞ്ഞിട്ടുള്ളത്.ഓപ്പൺ കപ്പിന്റെ ഫൈനലിലും പരാജയപ്പെട്ടു.

ചുരുക്കത്തിൽ മെസ്സി സൃഷ്ടിച്ച ഇമ്പാക്ട് വളരെ വലുതാണ്.അദ്ദേഹം എത്രയും പെട്ടെന്ന് കളിക്കളത്തിലേക്ക് മടങ്ങിയെത്താൻ കാത്തിരിക്കുകയാണ് ആരാധകർ.

Leave a Reply

Your email address will not be published. Required fields are marked *