ഫിലാഡൽഫിയയിലും മെസ്സി മാനിയ,എട്ട് മിനുട്ടിനകം ടിക്കറ്റ് വിറ്റു തീർന്നു!
ലീഗ്സ് കപ്പ് സെമിഫൈനൽ മത്സരത്തിനുള്ള ഒരുക്കത്തിലാണ് നിലവിൽ ലയണൽ മെസ്സിയുടെ ക്ലബ്ബായ ഇന്റർ മയാമി ഉള്ളത്.ഫിലാഡൽഫിയയാണ് ഇന്റർമയാമിയുടെ എതിരാളികൾ.വരുന്ന ബുധനാഴ്ച പുലർച്ചെ ഇന്ത്യൻ സമയം 4:30നാണ് ഈയൊരു മത്സരം നടക്കുക.ഫിലാഡൽഫിയ ഇന്റർ മയാമിക്ക് കടുത്ത വെല്ലുവിളി ഉയർത്തും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.എന്നാൽ സൂപ്പർ താരം ലയണൽ മെസ്സിയിൽ തന്നെയാണ് ഇന്റർ മയാമിയുടെ പ്രതീക്ഷകൾ.
ഫിലാഡൽഫിയ യൂണിയന്റെ മൈതാനമായ സുബാറു പാർക്ക് പെൻസിൽവാനിയയിൽ വെച്ചു കൊണ്ടാണ് ഈ മത്സരം നടക്കുക. ഈ മത്സരത്തിനുള്ള ടിക്കറ്റുകൾ മിനുട്ടുകൾക്കകമാണ് വിറ്റ് തീർന്നിട്ടുള്ളത്. 8 മിനുട്ടിനകം എല്ലാ ടിക്കറ്റുകളും വിട്ടു തീർന്നുവെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഏകദേശം 19,000ത്തോളം ടിക്കറ്റുകളാണ് വിറ്റു തീർന്നത് എന്നാണ് റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നത്.
Tickets for Lionel Messi's second away game in America against Philadelphia Union sold out in just 8 minutes ⏳🐐🇺🇸 pic.twitter.com/D1sEAr8pG8
— ESPN FC (@ESPNFC) August 13, 2023
ലിയോ മെസ്സി കാരണം തന്നെയാണ് ഇത്രയധികം ടിക്കറ്റുകൾ വിറ്റു തീർന്നിട്ടുള്ളത്. നേരത്തെയും ഇന്റർ മയാമിയുടെ മത്സരങ്ങൾക്ക് സമാനമായ സാഹചര്യങ്ങൾ തന്നെയാണ് നേരിടേണ്ടി വന്നിട്ടുള്ളത്. ലയണൽ മെസ്സിയെയും അദ്ദേഹത്തിന്റെ പ്രകടനത്തെയും കാണാൻ വേണ്ടിയാണ് ഇത്രയധികം ആളുകൾ ഇന്റർ മയാമിയുടെ മത്സരങ്ങളിൽ ആകൃഷ്ടരായിരിക്കുന്നത്.
ഇന്റർ മയാമിയിൽ എത്തിയതിനുശേഷം മികച്ച പ്രകടനം ആണ് മെസ്സി നടത്തുന്നത്.ആകെ കളിച്ച അഞ്ചു മത്സരങ്ങളിലും ലയണൽ മെസ്സി ഗോൾ നേടിയിട്ടുണ്ട്. അഞ്ച് മത്സരങ്ങളിൽ നിന്ന് എട്ട് ഗോളുകളും ഒരു അസിസ്റ്റുമാണ് ലയണൽ മെസ്സി നേടിയിട്ടുള്ളത്. വരുന്ന മത്സരത്തിലും അദ്ദേഹം തന്നെയാണ് പ്രതീക്ഷ.