പൈസ എത്ര കിട്ടിയാലും ടിക്കറ്റ് മറിച്ചു വിൽക്കരുത്: ആരാധകരോട് ഫിലാഡൽഫിയ കോച്ച്.
ലീഗ്സ് കപ്പ് സെമിഫൈനൽ മത്സരത്തിനുള്ള ഒരുക്കത്തിലാണ് നിലവിൽ ലയണൽ മെസ്സിയുടെ ക്ലബ്ബായ ഇന്റർ മയാമി ഉള്ളത്.ഫിലാഡൽഫിയയാണ് ഇന്റർമയാമിയുടെ എതിരാളികൾ.നാളെ പുലർച്ചെ ഇന്ത്യൻ സമയം 4:30നാണ് ഈയൊരു മത്സരം നടക്കുക.ഫിലാഡൽഫിയ ഇന്റർ മയാമിക്ക് കടുത്ത വെല്ലുവിളി ഉയർത്തും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.എന്നാൽ സൂപ്പർ താരം ലയണൽ മെസ്സിയിൽ തന്നെയാണ് ഇന്റർ മയാമിയുടെ പ്രതീക്ഷകൾ.
ഫിലാഡൽഫിയ യൂണിയന്റെ മൈതാനമായ സുബാറു പാർക്ക് പെൻസിൽവാനിയയിൽ വെച്ചു കൊണ്ടാണ് ഈ മത്സരം നടക്കുക. ഈ മത്സരത്തിനുള്ള ടിക്കറ്റുകൾ 8 മിനുട്ടിനകം തന്നെ വിറ്റു തീർന്നിരുന്നു. എന്നാൽ റീസെയിൽ മാർക്കറ്റിൽ ടിക്കറ്റിന്റെ മൂല്യം കുതിച്ചുയരുകയാണ്. ഫിലാഡൽഫിയ ആരാധകരാണ് ഭൂരിഭാഗം ടിക്കറ്റുകളും സ്വന്തമാക്കിയിട്ടുള്ളത്. മെസ്സിയെ കാണാൻ വേണ്ടിവരുന്ന ഇന്റർമയാമി ആരാധകർക്ക് ഇത് മറിച്ചു വിറ്റാൽ ഏകദേശം 1500 ഡോളറോളം നേടാൻ ഫിലാഡൽഫിയ ആരാധകർക്ക് സാധിക്കും. എന്നാൽ ഈ പ്രവർത്തി ചെയ്യരുതെന്ന് അവരുടെ പരിശീലകനായ ജിം കർട്ടിൻ അപേക്ഷിച്ചിട്ടുണ്ട്.ഫിലാഡെൽഫിയ പരിശീലകന്റെ വാക്കുകൾ ഇങ്ങനെയാണ്.
WTF, man. A day before the semifinal Messi is limping, favoring his left leg. This can’t be good at all.
— FCB Albiceleste (@FCBAlbiceleste) August 14, 2023
pic.twitter.com/t0MJusySUE
” ദയവ് ചെയ്ത് നിങ്ങളുടെ ടിക്കറ്റുകൾ നിങ്ങൾ മറിച്ച് വിൽക്കരുത്. ടിക്കറ്റിനു വേണ്ടി അവർ എത്ര പണം ഓഫർ ചെയ്താലും ദയവ് ചെയ്ത് നിങ്ങൾ ടിക്കറ്റ് മറിച്ചു വിൽക്കരുത് ” ഇതാണ് ഫിലാഡൽഫിയ കോച്ച് പറഞ്ഞിട്ടുള്ളത്.
അതായത് ഇന്റർ മായാമി ആരാധകർ ഇങ്ങനെ കരിഞ്ചന്തയിലൂടെ ടിക്കറ്റുകൾ സ്വന്തമാക്കി കഴിഞ്ഞാൽ ഫിലാഡൽഫിയയുടെ സ്റ്റേഡിയം അക്ഷരാർത്ഥത്തിൽ ഇന്റർ മയാമി ആരാധകരെ കൊണ്ട് നിറയും. അങ്ങനെ സംഭവിച്ചു കഴിഞ്ഞാൽ അത് ഫിലാഡൽഫിയക്ക് തന്നെയാണ് കളിക്കളത്തിൽ ക്ഷീണം ചെയ്യുക.അത് ഒഴിവാക്കാൻ വേണ്ടിയാണ് ഇത്തരത്തിലുള്ള ഒരു അഭ്യർത്ഥന പരിശീലകൻ നടത്തിയിട്ടുള്ളത്.