പുല്ലില്ലെങ്കിലും പ്രശ്നമില്ല: ആശങ്കകൾക്ക് വിരാമമിട്ട് മെസ്സി.

സൂപ്പർ താരം ലയണൽ മെസ്സി തകർപ്പൻ പ്രകടനമാണ് ഇന്റർ മയാമിക്ക് വേണ്ടി ഇപ്പോൾ പുറത്തെടുക്കുന്നത്. മെസ്സി കളിച്ച ആറു മത്സരങ്ങളിലും ഇന്റർ മയാമി വിജയിച്ചിട്ടുണ്ട്. ഈ മത്സരങ്ങളിൽ നിന്ന് 10 ഗോൾ പങ്കാളിത്തങ്ങളാണ് മെസ്സി വഹിച്ചിട്ടുള്ളത്. മെസ്സിയുടെ ചിറകിലേറി ഇന്റർ മയാമി ലീഗ്സ് കപ്പ് ഫൈനലിൽ എത്തുകയും ചെയ്തിട്ടുണ്ട്.

എന്നാൽ ലയണൽ മെസ്സിയുടെ കാര്യത്തിൽ ഒരു ആശങ്ക പരന്നിരുന്നു. അതായത് MLS ലെ 6 ടീമുകളുടെ മൈതാനങ്ങൾ നിർമ്മിച്ചിരിക്കുന്നത് യഥാർത്ഥ പുല്ലു കൊണ്ടല്ല. മറിച്ച് ആർട്ടിഫിഷൽ ടർഫുകളാണ് അത്. പരിക്കേൽക്കാൻ സാധ്യത കൂടുതലാണ് ആർട്ടിഫിഷ്യൽ ടർഫുകളിൽ. അതുകൊണ്ടുതന്നെ ലയണൽ മെസ്സി ഇത്തരം മൈതാനങ്ങളിലെ മത്സരങ്ങളിൽ നിന്ന് മാറിനിൽക്കുമെന്ന് റൂമറുകൾ ഉണ്ടായിരുന്നു. അതിനോട് മെസ്സി ഇപ്പോൾ പ്രതികരിച്ചിട്ടുണ്ട്.തനിക്ക് അതൊന്നും ഒരു പ്രശ്നമല്ല എന്നാണ് മെസ്സി പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” ഇവിടെ ഏറെക്കാലമായി കളിച്ചുകൊണ്ടിരിക്കുന്ന ചില താരങ്ങളോട് ഇതേക്കുറിച്ച് ഞാൻ സംസാരിച്ചിരുന്നു. അവർ പോലും ഇതിൽ ബുദ്ധിമുട്ടുന്നുണ്ട്. ആർട്ടിഫിഷൽ ടർഫിൽ ഞാൻ കളിച്ചിട്ട് ഏറെക്കാലമായിട്ടുണ്ട്. പക്ഷേ അക്കാദമി താരമായിരിക്കുന്ന സമയത്ത് ഞാൻ ആർട്ടിഫിഷൽ ടർഫിൽ കളിച്ചിരുന്നു. എനിക്ക് ഇത്തരം ടർഫുകളിൽ കളിക്കുന്നതിന് പ്രശ്നങ്ങൾ ഒന്നുമില്ല ” ഇതാണ് ലയണൽ മെസ്സി മാധ്യമങ്ങളോട് പറഞ്ഞിട്ടുള്ളത്.

ഇതോടെ ഇത്തരം മത്സരങ്ങളിൽ നിന്ന് മെസ്സി മാറിനിൽക്കില്ല എന്നത് ഉറപ്പായി കഴിഞ്ഞിട്ടുണ്ട്. സെപ്റ്റംബർ പതിനാറാം തീയതി അറ്റ്ലാന്റക്കെതിരെയും ഒക്ടോബർ 21ആം തീയതി ഷാർലെറ്റിനെതിരെയും അവരുടെ മൈതാനത്ത് വെച്ചുകൊണ്ട് ഇന്റർ മയാമി കളിക്കുന്നുണ്ട്.ഈ രണ്ടു മൈതാനങ്ങളും ആർട്ടിഫിഷ്യൽ ടർഫുകളാണ്. മെസ്സിക്ക് പ്രശ്നമില്ലാത്ത സ്ഥിതിക്ക് ഈ രണ്ടു മത്സരങ്ങളിലും അദ്ദേഹം കളിച്ചേക്കും.

Leave a Reply

Your email address will not be published. Required fields are marked *