പുറത്ത് നിന്ന് നോക്കുമ്പോൾ മെസ്സി വ്യത്യസ്തനാണെന്ന് തോന്നും, എന്നാൽ അങ്ങനെയല്ല:ജോർഡി ആൽബ പറയുന്നു.

ഇന്ന് നടന്ന സൗഹൃദ മത്സരത്തിൽ ഇന്റർ മയാമിക്ക് പരാജയം ഏൽക്കേണ്ടി വന്നിരുന്നു. സ്വന്തം മൈതാനത്ത് വെച്ചുകൊണ്ട് നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു മയാമി പരാജയപ്പെട്ടത്.ന്യൂയോർക്ക് സിറ്റി എഫ്സിക്കെതിരെയായിരുന്നു ഈ മത്സരം കളിച്ചിരുന്നത്. സ്വന്തം ആരാധകർക്ക് മുന്നിൽ ലയണൽ മെസ്സിയുടെ ബാലൺ ഡി’ഓർ പ്രദർശിപ്പിക്കുക എന്ന ഉദ്ദേശത്തോടുകൂടിയായിരുന്നു പ്രധാനമായും ഈ മത്സരം സംഘടിപ്പിച്ചിരുന്നത്.

ഈ മത്സരത്തിനു ശേഷം ലയണൽ മെസ്സിയുടെ സഹതാരവും സുഹൃത്തുമായ ജോർഡി ആൽബ മെസ്സി എന്ന വ്യക്തിയെക്കുറിച്ച് ചില കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. പുറത്ത് നിന്ന് നോക്കുന്നവർക്ക് ലയണൽ മെസ്സി വ്യത്യസ്തനാണെന്ന് തോന്നുമെങ്കിലും അങ്ങനെയല്ല എന്നാണ് ജോർഡി ആൽബ പറഞ്ഞിട്ടുള്ളത്. മെസ്സി വളരെ വിനയമുള്ള ഒരു വ്യക്തിയാണെന്നും ആൽബ കൂട്ടിച്ചേർത്തിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” ലോകത്തെ ഏറ്റവും മികച്ച താരത്തിനുള്ള ട്രിബ്യൂട്ട് ആണ് ഇന്ന് നമ്മൾ നൽകിയത്.ലോകത്തെ ഏറ്റവും മികച്ച താരമാണ് എന്നത് ലയണൽ മെസ്സി തന്റെ കരിയറിൽ ഉടനീളം തെളിയിച്ചതാണ്. എന്നെ സംബന്ധിച്ചിടത്തോളം ലയണൽ മെസ്സി മാത്രമാണ് നമ്പർ വൺ. പുറത്തുനിന്ന് നോക്കുന്നവർക്ക് മെസ്സി ഒരു പക്ഷേ വ്യത്യസ്തനായി കൊണ്ട് അനുഭവപ്പെട്ടേക്കാം.പക്ഷേ മെസ്സി വളരെ സാധാരണക്കാരനായ ഒരു വ്യക്തിയാണ്. വളരെയധികം ഹമ്പിളായിട്ടുള്ള ഒരു വ്യക്തിയുമാണ് ” ഇതാണ് ജോർഡി ആൽബ പറഞ്ഞിട്ടുള്ളത്.

ഇന്റർ മയാമിക്കൊപ്പമുള്ള ലയണൽ മെസ്സിയുടെ ഈ സീസൺ ഇപ്പോൾ അവസാനിച്ചു കഴിഞ്ഞിട്ടുണ്ട്.ഇനി ഈ വർഷം അർജന്റീനക്കൊപ്പം 2 വേൾഡ് കപ്പ് യോഗ്യത മത്സരങ്ങൾ മാത്രമാണ് ലയണൽ മെസ്സിക്ക് അവശേഷിക്കുന്നത്. നവംബർ പതിനേഴാം തീയതി നടക്കുന്ന മത്സരത്തിൽ അർജന്റീനയും ഉറുഗ്വയും തമ്മിലാണ് ഏറ്റുമുട്ടുക. പിന്നീട് നവംബർ 22 ആം തീയതി നടക്കുന്ന മത്സരത്തിൽ ചിരവൈരികളായ ബ്രസീലിനെ മെസ്സിയും അർജന്റീനയും നേരിടും.

Leave a Reply

Your email address will not be published. Required fields are marked *