പിശാചിന്റെ മുഖമുള്ള കുള്ളൻ:മെസ്സിയെ എതിർ പരിശീലകൻ അധിക്ഷേപിക്കുന്ന ഓഡിയോ ലീക്കായി!
കോൺകകാഫ് ചാമ്പ്യൻസ് കപ്പിൽ നടന്ന ആദ്യ പാദ ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ ഇന്റർമയാമി പരാജയപ്പെട്ടിരുന്നു. മെക്സിക്കൻ ക്ലബ്ബായ മോന്റെറി ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് അവരെ പരാജയപ്പെടുത്തുകയായിരുന്നു.ഇന്റർമയാമിയുടെ മൈതാനത്ത് വെച്ച് നടന്ന മത്സരത്തിൽ പരിക്ക് കാരണം മെസ്സി കളിച്ചിരുന്നില്ല. എന്നാൽ മത്സരശേഷം ലയണൽ മെസ്സി മോന്റെറിയുടെ ഡ്രസിങ് റൂമിൽ ചെന്ന് പ്രശ്നങ്ങൾ ഉണ്ടാക്കിയതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. അതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഇപ്പോൾ പുറത്തേക്ക് വന്നിട്ടുണ്ട്.
അതായത് ലയണൽ മെസ്സിയുമായി പ്രശ്നങ്ങൾ ഉണ്ടായതിനുശേഷം ടണലിൽ വെച്ച് കൊണ്ട് മോന്റെറി പരിശീലകൻ നിക്കോ സാഞ്ചസ് പ്രതികരിച്ചതിന്റെ ഓഡിയോയാണ് ലീക്കായിട്ടുള്ളത്. മെസ്സിയെ പിശാചിന്റെ മുഖമുള്ള കുള്ളൻ എന്ന് വിളിച്ച് ഇദ്ദേഹം അധിക്ഷേപിക്കുന്നുണ്ട്.മെസ്സി ഉണ്ടാക്കിയ പ്രശ്നങ്ങളെ പറ്റിയും അദ്ദേഹം പറയുന്നുണ്ട്. അദ്ദേഹത്തിന്റെ ഓഡിയോ പുറത്ത് വിട്ടിരിക്കുന്നത് ഫോക്സ് സ്പോർട്സ് മെക്സിക്കോയാണ്.അതിൽ മോന്റെറി കോച്ച് പറയുന്നത് ഇങ്ങനെയാണ്.
😱🚨 "ME QUISO PELEAR MESSI, ME PUSO EL PUÑO AL LADO DE LA CARA"
— FOX Sports MX (@FOXSportsMX) April 5, 2024
Nico Sánchez reveló la bronca que pasó en Miami… ¡con Lionel Messi y Tata Martino! 😳
❌ 'TATA POBRE PELOTUDO, ME DECÍA QUÉ TANTO VOY A LLORAR, PERO NUNCA LE CONTESTÉ A NADIE'#FSRadioMX pic.twitter.com/tZqViXtkgv
“ആ കുള്ളന് ഭ്രാന്താണ്. ചെകുത്താന്റെ മുഖമാണ് അവൻ. മെസ്സി തന്റെ മുഷ്ടി ചുരുട്ടി എന്റെ മുഖത്തോട് ചേർത്തുകൊണ്ട് പറഞ്ഞു, നീ ആരാണ് എന്നാണ് നിന്റെ വിചാരം?ഞാൻ അദ്ദേഹത്തെ നോക്കാത്തതുകൊണ്ടാണ് അങ്ങനെ പറഞ്ഞത്. എന്നാൽ ഞാൻ മെസ്സിയോട് പ്രതികരിച്ചില്ല.അത് കാര്യങ്ങൾ കൂടുതൽ വഷളാക്കി.ഇന്റർമയാമിയുടെ പരിശീലകൻ മാർട്ടിനോ വെറും ഒരു കളിപ്പാവ മാത്രമാണ്. അദ്ദേഹത്തിന്റെ മുന്നിൽ വെച്ചാണ് മെസ്സി എന്നോട് ഇതെല്ലാം ചെയ്തത്.ഇന്റർമയാമി ആ വീഡിയോ ദൃശ്യങ്ങൾ എല്ലാം ഡിലീറ്റ് ചെയ്തിട്ടുണ്ടാകും.കാരണം കൂട്ടരും അവിടെ ചെയ്തത് മോശമായ കാര്യങ്ങളാണ്.വളരെ ഗുരുതരമായ കാര്യങ്ങളാണ്. അവർ മത്സരം മോശമാക്കാൻ തീരുമാനിച്ചിരുന്നു ” ഇതാണ് മോന്റെറി പരിശീലകന്റെ ഓഡിയോയിൽ ഉള്ളത്.
മെസ്സിയും സംഘവും മോന്റെറിയുടെ ഡ്രസിങ് റൂമിൽ പ്രശ്നങ്ങൾ ഉണ്ടാക്കി എന്ന് തന്നെയാണ് ഇതിൽ നിന്നും വ്യക്തമാകുന്നത്. എന്നാൽ ഇന്റർമയാമി പരിശീലകൻ ഇതിനോട് പ്രതികരിക്കാൻ തയ്യാറായിരുന്നില്ല. ഇനി ഇതിന്റെ രണ്ടാം പാദമത്സരം നടക്കാനുണ്ട്. അതിൽ ലയണൽ മെസ്സി ഇറങ്ങും എന്ന് ഇന്റർമയാമി കോച്ച് പറഞ്ഞിരുന്നു.