നോർത്ത് അമേരിക്കയിലെ ചാമ്പ്യൻസ് ലീഗ്,കോൺകകാഫ് ചാമ്പ്യൻസ് കപ്പിനെ കുറിച്ച് അറിയേണ്ടതെല്ലാം!

ഇന്ന് കോൺകകാഫ് ചാമ്പ്യൻസ് കപ്പിൽ നടന്ന പ്രീ ക്വാർട്ടർ പോരാട്ടത്തിൽ ഇന്റർ മയാമി സമനില നേടിയെടുത്തിരുന്നു.നാഷ് വില്ലെ എസ്സിയെയാണ് അവർ സമനിലയിൽ തളച്ചിട്ടുള്ളത്. മത്സരത്തിൽ രണ്ട് ഗോളുകൾക്ക് ഇന്റർ മയാമി പിറകിൽ പോവുകയായിരുന്നു. എന്നാൽ ലയണൽ മെസ്സിയുടെയും ലൂയിസ് സുവാരസിന്റേയും ഗോളുകൾ ഇന്റർ മയാമിക്ക് സമനില നേടിക്കൊടുക്കുകയായിരുന്നു.

ഇനി രണ്ടാം പാദ പ്രീ ക്വാർട്ടർ പോരാട്ടം സ്വന്തം മൈതാനത്ത് വെച്ചുകൊണ്ടാണ് ഇന്റർ മയാമി കളിക്കുക. ഏതായാലും നോർത്ത് അമേരിക്കയിലെ ചാമ്പ്യൻസ് ലീഗാണ് കോൺകകാഫ് ചാമ്പ്യൻസ് കപ്പ്. നേരത്തെ ഇതിന്റെ പേര് കോൺകക്കാഫ് ചാമ്പ്യൻസ് ലീഗ് എന്നായിരുന്നു. അത് പിന്നീട് ചാമ്പ്യൻസ് കപ്പ് എന്ന പേരിലേക്ക് മാറുകയായിരുന്നു. നിലവിൽ നോക്കോട്ട് ഫോർമാറ്റിലാണ് ഈ കോമ്പറ്റീഷൻ നടത്തപ്പെടുന്നത്.

അതായത് ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ ടൂർണമെന്റിൽ ഇല്ല. മറിച്ച് രണ്ട് പാദങ്ങളായുള്ള നോക്കോട്ട് ഘട്ട മത്സരങ്ങളാണ് ഉള്ളത്. ഇന്റർ മയാമി ഈ ചാമ്പ്യൻസ് കപ്പിന് യോഗ്യത നേടാനുള്ള കാരണം ലീഗ്സ് കപ്പ് ആണ്. കഴിഞ്ഞ സീസണിലെ ലീഗ്സ് കപ്പ് സ്വന്തമാക്കിയതോടുകൂടിയാണ് ലയണൽ മെസ്സിക്കും സംഘത്തിനും നേരിട്ട് പ്രീ ക്വാർട്ടറിലേക്ക് യോഗ്യത കരസ്ഥമാക്കാൻ സാധിച്ചിട്ടുള്ളത്.

മെക്സിക്കൻ ക്ലബ്ബായ ലിയോൺ ആണ് നിലവിലെ ചാമ്പ്യന്മാർ. മെക്സിക്കൻ ക്ലബ്ബായ ക്ലബ്ബ് അമേരിക്കയാണ് ഈ കോമ്പറ്റീഷൻ ഏറ്റവും കൂടുതൽ വിജയിച്ചിട്ടുള്ളത്. 7 തവണ അവർ ഈ കിരീടം സ്വന്തമാക്കിയിട്ടുണ്ട്.മെക്സിക്കൻ ക്ലബ്ബുകളുടെ ആധിപത്യം തന്നെയാണ് ഈ കോമ്പറ്റീഷനിൽ കാണാൻ കഴിയുക.38 കിരീടങ്ങൾ അവരാണ് സ്വന്തമാക്കിയിട്ടുള്ളത്.ഏതായാലും ലയണൽ മെസ്സിയും സംഘവും ഇത്തവണത്തെ കിരീട ഫേവറേറേറ്റുകളിൽ ഒന്നാണ്.

Leave a Reply

Your email address will not be published. Required fields are marked *