നെയ്മർ കാത്തിരുന്നു,ക്രിസ്റ്റ്യാനോയെ തോൽപ്പിക്കാൻ മെസ്സിയും സഹായിച്ചു:ലൂയിസ് സുവാരസ്‌

ലോക ഫുട്ബോളിൽ തന്നെ ഏറ്റവും പ്രശസ്തമായ കൂട്ടുകെട്ടായിരുന്നു എഫ്സി ബാഴ്സലോണയിലെ MSN കൂട്ടുകെട്ട്.മെസ്സിയും സുവാരസ്സും നെയ്മറും അടങ്ങുന്ന ഈ മുന്നേറ്റ നിര 2014ൽ ആരംഭിച്ച് 2017ൽ അവസാനിക്കുകയായിരുന്നു. ഇക്കാലയളവിൽ ചാമ്പ്യൻസ് ലീഗ് കിരീടം ഉൾപ്പെടെ പല നേട്ടങ്ങളും ഇവർ സ്വന്തമാക്കിയിട്ടുണ്ട്.

ഈ കാലയളവിൽ തന്നെയാണ് യൂറോപ്യൻ ഗോൾഡൻ ബൂട്ട് പുരസ്കാരം സുവാരസ്‌ കരസ്ഥമാക്കിയിട്ടുള്ളത്. മറ്റൊരു സൂപ്പർതാരമായ ക്രിസ്റ്റ്യാനോ റൊണാൾഡോയെ പരാജയപ്പെടുത്തി കൊണ്ടായിരുന്നു സുവാരസ്‌ ഗോൾഡൻ ബൂട്ട് നേടിയിരുന്നത്. അതിന്റെ ക്രെഡിറ്റ് ഇപ്പോൾ സുവാരസ്‌ മെസ്സിക്കും നെയ്മർക്കും കൂടി നൽകിയിട്ടുണ്ട്. ഇരുവരുടെയും സഹായം ഈ ഉറുഗ്വൻ സൂപ്പർ താരം തുറന്നു പറയുകയാണ് ചെയ്തിട്ടുള്ളത്.സുവാരസിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” ഗോൾഡൻ ബൂട്ട് നേടാൻ എന്നെ സഹായിച്ചവരാണ് ലയണൽ മെസ്സിയും നെയ്മർ ജൂനിയറും.അന്ന് നേടിയ ഒരു അറ്റാക്ക് എനിക്ക് ഇപ്പോഴും ഓർമ്മയുണ്ട്,മെസ്സി നെയ്മർക്ക് പാസ് ചെയ്യുകയായിരുന്നു. നെയ്മർ ഗോൾകീപ്പർക്ക് തൊട്ടുമുന്നിലായിരുന്നു.നെയ്മർക്ക് അത് ഗോൾ നേടാമായിരുന്നു.പക്ഷേ അദ്ദേഹം എനിക്കുവേണ്ടി കാത്തിരുന്നു. കാരണം ഞാൻ ഗോൾഡൻ ബൂട്ടിന് വേണ്ടി ക്രിസ്റ്റ്യാനോ റൊണാൾഡോയുമായി മത്സരിച്ചു കൊണ്ടിരിക്കുന്ന സമയമായിരുന്നു അത് “ഇതാണ് സുവാരസ് പറഞ്ഞിട്ടുള്ളത്.

നിലവിൽ നെയ്മർ ജൂനിയർ അൽ ഹിലാലിന്റെ താരമാണെങ്കിലും മെസ്സിയും സുവാരസ്സും ഒരുമിച്ചാണ് കളിക്കുന്നത്. അമേരിക്കൻ ക്ലബ്ബായ ഇന്റർ മയാമിക്ക് വേണ്ടി ഗോളടിച്ച് തുടങ്ങാൻ സുവാരസിന് കഴിഞ്ഞിട്ടുണ്ട്.ഇനിയിപ്പോൾ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ക്ലബ്ബായ അൽ നസ്റിനെയാണ് ഇന്റർ മയാമി നേരിടുക.

Leave a Reply

Your email address will not be published. Required fields are marked *