നിലത്ത് നിൽക്കാൻ പഠിപ്പിച്ചത് മെസ്സി: സഹതാരം പറയുന്നു

സൂപ്പർ താരം ലയണൽ മെസ്സി നിലവിൽ മിന്നുന്ന പ്രകടനമാണ് പുറത്തിറക്കുന്നത്.പരിക്ക് കാരണം ചില മത്സരങ്ങൾ നഷ്ടമായിരുന്നു. എന്നാൽ പരിക്കിൽ നിന്നും മടങ്ങി വന്നതിനു ശേഷം മെസ്സി കൂടുതൽ മികച്ച പ്രകടനം പുറത്തെടുക്കുകയാണ്. ആറ് ഗോളുകളും 4 അസിസ്റ്റുകളും മെസ്സി തിരിച്ചു വന്നതിനുശേഷം സ്വന്തമാക്കി. കഴിഞ്ഞ രണ്ടു മത്സരങ്ങളിൽ നിന്ന് നാല് ഗോളുകളും രണ്ട് അസിസ്റ്റുകളുമാണ് മെസ്സി സ്വന്തമാക്കിയിട്ടുള്ളത്.

ലയണൽ മെസ്സിക്കൊപ്പം ഇന്റർമയാമിയിൽ കളിക്കുന്ന സഹതാരമാണ് മാഴ്സെലോ വെയ്ഗാന്റ്. ലയണൽ മെസ്സിയിൽ നിന്നും പഠിച്ച ചില കാര്യങ്ങളെക്കുറിച്ച് ഇദ്ദേഹം സംസാരിച്ചിട്ടുണ്ട്. അതായത് എത്രയൊക്കെ ഉയരത്തിൽ എത്തിയാലും കാലുകൾ നിലത്ത് ഉറപ്പിച്ചു നിൽക്കണം എന്നത് മെസ്സിയിൽ നിന്നാണ് പഠിച്ചത് എന്നാണ് വെയ്ഗാന്റ് പറഞ്ഞിട്ടുള്ളത്. അതായത് എത്രയൊക്കെ വലിയ താരമായാലും എളിമ കൈവിടാൻ പാടില്ല എന്നാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്.വെയ്ഗാന്റിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” ലയണൽ മെസ്സി വളരെയധികം അസാധാരണമായ ഒരു താരമാണ്.അതോടൊപ്പം തന്നെ വളരെ എളിമയുള്ള, വിനയമുള്ള ഒരു താരം കൂടിയാണ്. അദ്ദേഹം നമ്മളോട് സംസാരിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്യും.ഞങ്ങളെ കൂടുതൽ പ്രൊഫഷനലുകൾ ആക്കുന്നത് അദ്ദേഹമാണ്.കാലുകൾ നിലത്ത് ഉറപ്പിച്ച് നിൽക്കാൻ അദ്ദേഹമാണ് എന്നെ പഠിപ്പിച്ചത്. എപ്പോൾ വേണമെങ്കിലും സംസാരിക്കാവുന്ന, ഉപദേശങ്ങൾ തേടാവുന്ന ഒരു താരമാണ് മെസ്സി.തീർച്ചയായും അദ്ദേഹം നമ്മെ സഹായിക്കും. നമുക്ക് ആദ്യം ഭയവും നാണവുമൊക്കെ തോന്നും. പക്ഷേ പിന്നീട് അത് ഇൻഗ്രഡിബിളായിരിക്കും “ഇതാണ് സഹതാരം പറഞ്ഞിട്ടുള്ളത്.

മെസ്സി ഇനി അടുത്ത മത്സരത്തിൽ ന്യൂയോർക്ക് റെഡ് ബുൾസിനെയാണ് നേരിടുക. വരുന്ന ഞായറാഴ്ച പുലർച്ച ഇന്ത്യൻ സമയം 5 മണിക്ക് ഇന്റർമയാമിയുടെ മൈതാനത്ത് വച്ചുകൊണ്ടാണ് മത്സരം നടക്കുക. കഴിഞ്ഞ രണ്ടു മത്സരങ്ങളിൽ നിന്ന് നാലു ഗോളുകളും രണ്ട് അസിസ്റ്റുകളും നേടിയ മെസ്സി മികച്ച ഫോമിൽ ആണ് ഉള്ളത്.

Leave a Reply

Your email address will not be published. Required fields are marked *