നിങ്ങളുടെ ഈ സ്വഭാവം കാരണമാണ് അവർ ഏഷ്യയിലേക്കും അമേരിക്കയിലേക്കും പോകുന്നത്: യുവേഫക്കും ഫിഫക്കുമെതിരെ ആഞ്ഞടിച്ച് പെപ്!

ഈ സീസണിന്റെ തുടക്കത്തിൽ തന്നെ നിരവധി ACL ഇഞ്ചുറികളാണ് ഇപ്പോൾ രേഖപ്പെടുത്തപ്പെടുന്നത്.മാഞ്ചസ്റ്റർ സിറ്റിക്ക് അവരുടെ പ്രധാനപ്പെട്ട താരമായ കെവിൻ ഡി ബ്രൂയിനയെ നഷ്ടമായി. റയൽ മാഡ്രിഡിന് കോർട്ടുവയേയും മിലിറ്റാവോയേയും നഷ്ടമായി കഴിഞ്ഞു.ആഴ്സണലിന്റെ പുതിയ താരമായ ടിമ്പറിനും ഇത് പരിക്ക് തന്നെയാണ് ഏറ്റിരിക്കുന്നത്. വിശ്രമമില്ലാത്ത ഷെഡ്യൂളുകളാണ് ഈ താരങ്ങൾക്ക് ഗുരുതര പരിക്കേൽക്കാൻ കാരണം.

ഈ വിഷയത്തിൽ മാഞ്ചസ്റ്റർ സിറ്റിയുടെ പരിശീലകനായ പെപ് ഗാർഡിയോള യുവേഫക്കും ഫിഫക്കുമെതിരെ രൂക്ഷ വിമർശനങ്ങൾ ഉന്നയിച്ചിട്ടുണ്ട്.എത്ര ACL ഇഞ്ചുറികൾ പിടിപെട്ടാലാണ് നിങ്ങളുടെ കണ്ണുകൾ തുറക്കുക എന്നാണ് ഇദ്ദേഹം ചോദിച്ചിട്ടുള്ളത്. നിങ്ങൾ കാരണമാണ് താരങ്ങൾ ഏഷ്യയിലേക്കും അമേരിക്കയിലേക്കും പോകുന്നതെന്നും പെപ് ആരോപിച്ചു.അദ്ദേഹം പറഞ്ഞതിലെ പ്രസക്തഭാഗങ്ങൾ ഇങ്ങനെയാണ്.

“ഡി ബ്രൂയിനയുടെ അഭാവം ഞങ്ങളെ സംബന്ധിച്ചിടത്തോളം വലിയ നഷ്ടമാണ്.വളരെ തിരക്കേറിയ ഷെഡ്യൂളുകളാണ് ഇപ്പോൾ ഉള്ളത്. അതിന്റെ ഫലമായി കൊണ്ടാണ് ഈ ACL ഇഞ്ചുറികൾ താരങ്ങൾക്ക് പിടിപെടുന്നത്. അവർ കാരണമാണ് താരങ്ങൾ ഏഷ്യയിലേക്കും അമേരിക്കയിലേക്കും പോകുന്നത്. അവിടെയാകുമ്പോൾ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഒന്നുമില്ല. ഇവിടെ എന്തൊക്കെ സംഭവിച്ചാലും മത്സരങ്ങൾ നടക്കണം. ആർക്ക് പരിക്കേറ്റാലും മറ്റൊരാളെ വെച്ച് മുന്നോട്ടുപോകണം.കോർട്ടുവയുടെയും മിലിറ്റാവോയുടേയുമൊക്കെ കാര്യം നോക്കൂ.എന്തൊക്കെ സംഭവിച്ചാലും ഫിഫയും യുവേഫയും ഒന്നും ചെയ്യാൻ പോകുന്നില്ല ” ഇതാണ് പെപ് പറഞ്ഞിട്ടുള്ളത്.

നിരവധി സൂപ്പർതാരങ്ങൾ യൂറോപ്പ് വിട്ടത് യഥാർത്ഥത്തിൽ യുവേഫക്ക് തിരിച്ചടിയാണ്. പ്രത്യേകിച്ച് സാമ്പത്തികപരമായി ഇത് അവർക്ക് വലിയ ക്ഷീണം ചെയ്യും. സൂപ്പർ താരങ്ങളായ ക്രിസ്റ്റ്യാനോ റൊണാൾഡോ,ലയണൽ മെസ്സി,നെയ്മർ ജൂനിയർ,കരിം ബെൻസിമ എന്നിവരൊന്നും ഇല്ലാത്ത ഒരു യുവേഫ ചാമ്പ്യൻസ് ലീഗാണ് ഈ സീസണിൽ നടക്കുക.ഇത് അവരുടെ മാർക്കറ്റിങ്ങിനെ വലിയ രൂപത്തിൽ ബാധിക്കും.

Leave a Reply

Your email address will not be published. Required fields are marked *