നല്ല തിരഞ്ഞെടുപ്പ്,മൂന്നുപേരും കൂടി എല്ലാ മത്സരങ്ങളും വിജയിക്കുന്നു: ബാഴ്സ ഇതിഹാസങ്ങളെ കുറിച്ച് പെഡ്രോ
സൂപ്പർ താരം ലയണൽ മെസ്സി ഈ സമ്മർ ട്രാൻസ്ഫർ ജാലകത്തിലായിരുന്നു അമേരിക്കൻ ക്ലബ്ബായ ഇന്റർ മയാമിയെ തിരഞ്ഞെടുത്തത്. അതിന് പിന്നാലെ മറ്റു ബാഴ്സ ഇതിഹാസങ്ങൾ ആയ സെർജിയോ ബുസ്ക്കെറ്റ്സും ജോർഡി ആൽബയും ഇന്റർ മയാമിയിലേക്ക് എത്തുകയായിരുന്നു. തുടർന്ന് തകർപ്പൻ പ്രകടനമാണ് ഈ മൂന്ന് താരങ്ങളുടെയും മികവിൽ ഈ അമേരിക്കൻ ക്ലബ്ബ് നടത്തിയത്. ലീഗ്സ് കപ്പ് കിരീടം നേടാൻ ഇന്റർ മയാമിക്ക് സാധിച്ചിരുന്നു.
ഏതായാലും ഈ ഇതിഹാസങ്ങൾക്കൊപ്പം ബാഴ്സയിൽ കളിക്കാൻ കഴിഞ്ഞിട്ടുള്ള താരമാണ് പെഡ്രോ. ഈ താരങ്ങളെ കുറിച്ച് അദ്ദേഹം ഇപ്പോൾ സംസാരിച്ചിട്ടുണ്ട്. മൂന്നുപേരും ചേർന്നുകൊണ്ട് ഗ്രേറ്റ് ചോയ്സാണ് നടത്തിയത് എന്നാണ് പെഡ്രോ പറഞ്ഞിട്ടുള്ളത്. ടെലിവിഷൻ സ്പഗ്നോല എന്ന മാധ്യമത്തോട് സംസാരിക്കുകയായിരുന്നു പെഡ്രോ. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
Beardless Messi is back. 😅 pic.twitter.com/smbYPhknaV
— All About Argentina 🛎🇦🇷 (@AlbicelesteTalk) September 18, 2023
” അവർ മൂന്നുപേരും വളരെയധികം ഹാപ്പിയാണ്.ബേസിക്കലി എല്ലാ മത്സരങ്ങളും അവർ വിജയിക്കുന്നുണ്ട്.ഒരു മികച്ച തിരഞ്ഞെടുപ്പ് തന്നെയാണ് അവർ മൂന്നുപേരും ഒരുമിച്ചുകൊണ്ട് നടത്തിയിരിക്കുന്നത് ” ഇതാണ് പെഡ്രോ പറഞ്ഞിട്ടുള്ളത്.
ലയണൽ മെസ്സി കളിച്ച ഒരൊറ്റ മത്സരത്തിൽ പോലും ഇതുവരെ ഇന്റർ മയാമി പരാജയപ്പെട്ടിട്ടില്ല. മെസ്സിയുടെ അഭാവത്തിൽ കഴിഞ്ഞ മത്സരത്തിൽ ഒരു വലിയ തോൽവി ഇന്റർ മയാമിക്ക് ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. രണ്ടിനെതിരെ അഞ്ചു ഗോളുകൾക്കായിരുന്നു അറ്റ്ലാന്റ മയാമിയെ തോൽപ്പിച്ചത്. ഇനി അടുത്ത മത്സരത്തിൽ ടോറോന്റോയാണ് മയാമിയുടെ എതിരാളികൾ.