തിരിച്ചു വരുന്നുവെന്ന് ബെക്കാം,സ്റ്റോറിക്ക് മറുപടിയുമായി മെസ്സി!
സൂപ്പർ താരം ലയണൽ മെസ്സിയെ ഇന്റർ മിയാമിയിലേക്ക് എത്തിക്കുന്നതിൽ നിർണായക പങ്കുവഹിച്ചത് അവരുടെ ഉടമയായ ഡേവിഡ് ബെക്കാം തന്നെയാണ്. ഇരുവരും തമ്മിലുള്ള ബന്ധം നാൾക്ക് നാൾ വർദ്ധിച്ചുവരികയാണ്.ഇന്റർ മിയാമിക്ക് വേണ്ടി തകർപ്പൻ പ്രകടനമാണ് മെസ്സി രണ്ടു മത്സരങ്ങളിൽ നിന്നും പുറത്തെടുത്തിട്ടുള്ളത്. ബെക്കാമിനെ നോക്കിക്കൊണ്ട് മെസ്സി നടത്തിയ സെലിബ്രേഷൻ ഒക്കെ വലിയ രൂപത്തിൽ വൈറലായിരുന്നു.
ഇന്നലെ തന്റെ ഇൻസ്റ്റഗ്രാമിൽ ഡേവിഡ് ബെക്കാം ഒരു വീഡിയോ പങ്കു വച്ചിട്ടുണ്ട്. ഇന്റർ മിയാമിയുടെ മൈതാനത്തുനിന്ന് ഒരു ഫ്രീകിക്ക് എടുക്കുന്നതും അത് ഗോളാവുന്നതുമാണ് വീഡിയോ. ഞാൻ തിരിച്ചു വരുന്നത് ഒന്ന് സങ്കൽപ്പിച്ചു നോക്കൂ എന്നാണ് അദ്ദേഹം അതിന്റെ ക്യാപ്ഷനായി കൊണ്ട് കുറിച്ചിരിക്കുന്നത്. ലയണൽ മെസ്സി ഗോൾ ആഘോഷിക്കുന്നതിന്റെ ഒരു സ്റ്റിക്കറും അദ്ദേഹം ആ വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മെസ്സിയുടെ ഫ്രീകിക്ക് ഗോളിനെ ഒന്ന് ഓർമിപ്പിക്കുകയാണ് അദ്ദേഹം ചെയ്തിട്ടുള്ളത്.
കൂടാതെ ബെക്കാം തന്റെ instagramൽ മറ്റൊരു സ്റ്റോറി പങ്കുവെച്ചിട്ടുണ്ട്. അതായത് ഒരു കപ്പിൽ പാനീയം കുടിക്കുന്നതിന്റെ ചിത്രമാണ് അദ്ദേഹം പങ്കുവെച്ചിട്ടുള്ളത്. ലയണൽ മെസ്സിക്ക് ഇത് മതിയാകുമെന്നാണ് അദ്ദേഹം ക്യാപ്ഷൻ നൽകിയിട്ടുള്ളത്.മെസ്സിയെയും ഇന്റർമിയാമിയെയും അദ്ദേഹം മെൻഷൻ ചെയ്തിട്ടുണ്ട്.
📲 | Leo Messi on IG story in response ro David Beckham:
— PSG Chief (@psg_chief) July 27, 2023
"I'll make you some good mate 😂" https://t.co/0nKAeWKHfr pic.twitter.com/nfYWQIyzvw
മെസ്സി ഈ സ്റ്റോറിക്ക് മറുപടി തന്റെ ഇൻസ്റ്റാഗ്രാമിലൂടെ തന്നെ നൽകിയിട്ടുണ്ട്. ഞാൻ നിങ്ങളെ കുറച്ചുകൂടി നന്നാക്കി തരാം എന്നാണ് മെസ്സി മറുപടി നൽകിയിട്ടുള്ളത്. ചിരിക്കുന്ന ഇമോജിയും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. ഏതായാലും മെസ്സിയും ബെക്കാമും തമ്മിലുള്ള അഭേദ്യമായ ബന്ധമാണ് ഇതിലൂടെ തെളിഞ്ഞു കാണുന്നത്. ഇന്റർ മിയാമിക്ക് വേണ്ടി ആകെ കളിച്ച രണ്ടു മത്സരങ്ങളിൽ നിന്ന് നാല് ഗോളുകളിൽ മെസ്സി തന്റെ സാന്നിധ്യം അറിയിച്ചു കഴിഞ്ഞു. മെസ്സിയുടെ വരവ് വലിയ ഊർജ്ജമാണ് ക്ലബ്ബിന് നൽകിയിരിക്കുന്നത്.