താരങ്ങളിൽ അസാധ്യ സ്വാധീനം, മെസ്സി ചെയ്യുന്നത് ആർക്കും ചെയ്യാനാവാത്തത്:എതിർ പരിശീലകന്റെ പ്രശംസ.
കോൺകകാഫ് ചാമ്പ്യൻസ് കപ്പിൽ നടന്ന രണ്ടാം പാദ പ്രീ ക്വാർട്ടർ പോരാട്ടത്തിൽ വിജയം നേടാൻ ഇന്റർ മയാമിക്ക് കഴിഞ്ഞിരുന്നു. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു മയാമി നാഷ് വില്ലെ എസ്സിയെ പരാജയപ്പെടുത്തിയത്. മത്സരത്തിൽ മിന്നിത്തിളങ്ങിയത് ലയണൽ മെസ്സി തന്നെയാണ്. ഒരു ഗോളും ഒരു അസിസ്റ്റുമാണ് മെസ്സി നേടിയത്. വിജയം നേടിയതോടെ ചാമ്പ്യൻസ് കപ്പിന്റെ ക്വാർട്ടർ ഫൈനലിൽ പ്രവേശിക്കാനും ഇന്റർമയാമിക്ക് സാധിച്ചു.
ഈ മത്സരത്തിനുശേഷം ലയണൽ മെസ്സിയെ വാനോളം പ്രശംസിച്ചുകൊണ്ട് നാഷ് വില്ലെ എസ്സിയുടെ പരിശീലകനായ ഗ്യാരി സ്മിത്ത് രംഗത്ത് വന്നിട്ടുണ്ട്. അതായത് ലയണൽ മെസ്സി തന്റെ സഹതാരങ്ങളിൽ അസാധ്യ സ്വാധീനമാണ് ചെലത്തുന്നത് എന്നാണ് ഇദ്ദേഹം പറഞ്ഞിട്ടുള്ളത്. മെസ്സിക്ക് ബോൾ ലഭിക്കുന്നതോടെ സഹതാരങ്ങൾ എല്ലാവരും ഗിയറിലാകുമെന്നും മെസ്സി ചെയ്യുന്ന കാര്യങ്ങൾ ആർക്കും ചെയ്യാനാവാത്തതാണ് എന്നുമാണ് സ്മിത്ത് പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
This Messi edit his different pic.twitter.com/BW3M6hrVOY
— J. 🇵🇸 (@Messilizer) March 15, 2024
” തന്റെ സഹതാരങ്ങളിൽ വലിയ സ്വാധീനം ചെലുത്തുന്ന ഒരു വ്യക്തിയാണ് ലയണൽ മെസ്സി. തീർച്ചയായും അവർക്ക് മികച്ച താരങ്ങൾ ഉണ്ട്.പക്ഷേ ലയണൽ മെസ്സി ചെയ്യുന്ന കാര്യങ്ങൾ മറ്റാർക്കും ചെയ്യാൻ സാധിക്കാത്ത ഒന്നാണ്. അദ്ദേഹത്തിന്റെ തീരുമാനങ്ങളിലും കഴിവുകളിലും സാങ്കേതികതികവുകളിലും അസാധ്യമായ വിശ്വാസമാണ് വെച്ചുപുലർത്തപ്പെടുന്നത്.മെസ്സിക്ക് ഗോൾ ലഭിച്ചു കഴിഞ്ഞാൽ അദ്ദേഹത്തിന്റെ എല്ലാ സഹതാരങ്ങളും ഗിയറിലാകുന്നു. എതിർ ടീം നേരിടുന്ന ഏറ്റവും വലിയ പ്രശ്നം അതാണ്.മെസ്സിക്ക് ഗോൾ ലഭിക്കുമ്പോൾ എല്ലാവരിലും ഒരു ആത്മവിശ്വാസം വരികയും കൂടുതൽ ഊർജ്ജസ്വലരാവുകയും ചെയ്യുന്നു. അതാണ് മെസ്സിയുടെ പ്രത്യേകത “ഇതാണ് എതിർ പരിശീലകൻ പറഞ്ഞിട്ടുള്ളത്.
ലയണൽ മെസ്സി ഇല്ലാതെ അമേരിക്കൻ ലീഗിൽ ഇറങ്ങിയ ഇന്റർ മയാമി പരാജയപ്പെടുന്ന കാഴ്ച നമ്മൾ കണ്ടിരുന്നു. 3 അമേരിക്കൻ ലീഗ് മത്സരങ്ങളിൽ നിന്ന് മൂന്ന് ഗോളുകളും ഒരു അസിസ്റ്റുമാണ് ലയണൽ മെസ്സി കരസ്ഥമാക്കിയിട്ടുള്ളത്. അടുത്ത മത്സരത്തിൽ ഡിസി യുണൈറ്റഡാണ് ഇന്റർമയാമിയുടെ എതിരാളികൾ.