തന്റെ ആദ്യ സീസൺ അവസാനിച്ചു,ഊർജ്ജം പകരുന്ന സന്ദേശവുമായി മെസ്സി!

കഴിഞ്ഞ അമേരിക്കൻ ലീഗ് മത്സരത്തിൽ ഇന്റർ മയാമി ഷാർലറ്റ് എഫ്സിയോട് പരാജയപ്പെട്ടിരുന്നു. ഈ മത്സരത്തോടുകൂടി ഇന്റർ മയാമിയുടെ ഈ സീസൺ അവസാനിച്ചിരുന്നു.എംഎൽഎസിന്റെ പ്ലേ ഓഫിലേക്ക് യോഗ്യത നേടാൻ അവർക്ക് സാധിച്ചിരുന്നില്ല.ഇതുകൊണ്ടാണ് ഒരല്പം നേരത്തെ സീസൺ അവസാനിച്ചിട്ടുള്ളത്.അമേരിക്കയിൽ കലണ്ടർ വർഷത്തിന്റെ അടിസ്ഥാനത്തിലാണ് സീസൺ നടക്കുന്നത്.

കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ ഇന്റർ മയാമിൽ എത്തിയ മെസ്സി വളരെ വലിയ ഇമ്പാക്ടാണ് അവിടെ സൃഷ്ടിച്ചിട്ടുള്ളത്. ആകെ 14 മത്സരങ്ങൾ കളിച്ച മെസ്സി 11 ഗോളുകളാണ് നേടിയിട്ടുള്ളത്.ലീഗ്സ് കപ്പ് കിരീടം മയാമിക്ക് നേടിക്കൊടുക്കാൻ മെസ്സിക്ക് സാധിക്കുകയും ചെയ്തിരുന്നു. സീസൺ അവസാനിച്ചതിന് പിന്നാലെ മെസ്സി ഇൻസ്റ്റഗ്രാമിൽ ഒരു സന്ദേശം പങ്കുവെച്ചിട്ടുണ്ട്.ലിയോ മെസ്സിയുടെ വാക്കുകൾ ഇങ്ങനെയാണ്.

” ഈ സീസണിൽ ടീം നേടിയ എല്ലാ കാര്യങ്ങളിലും ഞാൻ വളരെയധികം അഭിമാനിക്കുന്നു. എല്ലാവരുടെയും വർക്ക് കൊണ്ടും അധ്വാനം കൊണ്ടും നമുക്ക് ക്ലബ്ബിന്റെ ചരിത്രത്തിലെ ആദ്യ കിരീടം നേടാൻ കഴിഞ്ഞു.ലീഗ്സ് കപ്പ് കിരീടമാണ് നമ്മൾ സ്വന്തമാക്കിയത്. മാത്രമല്ല US ഓപ്പൺ കപ്പിന്റെ ഫൈനലിലും നമ്മൾ എത്തിയിരുന്നു. അവസാന നിമിഷം വരെ എംഎൽഎസ് പ്ലേ ഓഫിലേക്ക് പ്രവേശിക്കാൻ വേണ്ടി നമ്മൾ പോരാടി.ഒരുപാട് നല്ല കാര്യങ്ങൾ നമുക്ക് സംഭവിച്ചിട്ടുണ്ട്.അടുത്ത സീസണിൽ പോരാടാൻ വേണ്ടി നമ്മൾ ഇനിയും ഇമ്പ്രൂവ് ആവണം. ഈ ക്ലബ്ബിലെയും നഗരത്തിലെയും ആളുകൾക്ക് ഞാൻ നന്ദി പറയുന്നു. അവർ എപ്പോഴും പിന്തുണക്കുന്നവരാണ്.കഴിഞ്ഞ കുറച്ച് മാസങ്ങളിൽ നമ്മൾ കടന്നു പോയതു പോലെയുള്ള അസുലഭ മുഹൂർത്തങ്ങൾ ഇനിയും നമുക്കുണ്ടാകുമെന്ന് ഞാൻ ഉറപ്പിച്ച് പറയുന്നു ” ഇതാണ് ലയണൽ മെസ്സി കുറിച്ചിട്ടുള്ളത്.

അടുത്തമാസം രണ്ട് സൗഹൃദ മത്സരങ്ങൾ ചൈനയിൽ വച്ചുകൊണ്ട് മെസ്സിയും ഇന്റർ മയാമിയും കളിക്കുന്നുണ്ട്. അതിന് ശേഷം മെസ്സി അർജന്റീനക്കൊപ്പം രണ്ട് വേൾഡ് കപ്പ് യോഗ്യത മത്സരങ്ങൾ കളിക്കും.ഉറുഗ്വയും ബ്രസീലുമാണ് അർജന്റീനയുടെ എതിരാളികൾ.

Leave a Reply

Your email address will not be published. Required fields are marked *