ട്രെയിനിങ്ങിനിടെ മുടന്തി മെസ്സി,പരിക്ക് പേടിക്കേണ്ടതുണ്ടോ? ഇന്റർ മയാമി കോച്ച് പറയുന്നു.

ലീഗ്സ് കപ്പ് സെമിഫൈനൽ മത്സരത്തിനുള്ള ഒരുക്കത്തിലാണ് നിലവിൽ ലയണൽ മെസ്സിയുടെ ക്ലബ്ബായ ഇന്റർ മയാമി ഉള്ളത്.ഫിലാഡൽഫിയയാണ് ഇന്റർമയാമിയുടെ എതിരാളികൾ.നാളെ പുലർച്ചെ ഇന്ത്യൻ സമയം 4:30നാണ് ഈയൊരു മത്സരം നടക്കുക.ഫിലാഡൽഫിയ ഇന്റർ മയാമിക്ക് കടുത്ത വെല്ലുവിളി ഉയർത്തും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.എന്നാൽ സൂപ്പർ താരം ലയണൽ മെസ്സിയിൽ തന്നെയാണ് ഇന്റർ മയാമിയുടെ പ്രതീക്ഷകൾ.

എന്നാൽ കഴിഞ്ഞ ദിവസത്തെ ട്രെയിനിങ്ങിനിടെ ലയണൽ മെസ്സിയുടെ കണ്ണങ്കാലിന് പരിക്കേറ്റിരുന്നു. അദ്ദേഹം കളത്തിൽ വെച്ച് മുടന്തുന്ന ഒരു വീഡിയോ പുറത്തേക്ക് വന്നിരുന്നു.ആരാധകർക്കെല്ലാം ആശങ്ക നൽകിയ ഒരു ദൃശ്യമായിരുന്നു അത്. അതുകൊണ്ടുതന്നെ പ്രസ് കോൺഫറൻസിൽ മെസ്സിയുടെ പരിക്ക് പേടിക്കേണ്ടതുണ്ടോ എന്ന ചോദ്യം പരിശീലകനായ ടാറ്റ മാർട്ടിനോയോട് ചോദിക്കപ്പെട്ടിരുന്ന. എന്നാൽ മെസ്സി ഓക്കെയാണ് എന്നാണ് പരിശീലകൻ പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” ഞാൻ ഒരു പരിശീലന സെഷനിൽ മാത്രമായിരുന്നു ഉണ്ടായിരുന്നത്.അതുകൊണ്ടുതന്നെ എന്താണ് സംഭവിച്ചത് എന്നുള്ളത് ഞാൻ കണ്ടിട്ടില്ല.പക്ഷേ എന്തെങ്കിലും ഗുരുതരമായ സംഭവിച്ചിരുന്നെങ്കിൽ,തീർച്ചയായും എല്ലാവരും ഷോക്കായി പോയേനെ.നിലവിൽ ഇവിടെ പ്രശ്നങ്ങളൊന്നുമില്ല. അതുകൊണ്ടുതന്നെ കുഴപ്പങ്ങൾ ഇല്ല എന്നാണ് ഞാൻ വിശ്വസിക്കുന്നത് “ഇന്റർ മയാമി കോച്ച് പറഞ്ഞു.

മെസ്സിയുടെ പരിക്ക് ഗുരുതരമല്ല എന്ന് തന്നെയാണ് ഇതിൽ നിന്നും വ്യക്തമാവുന്നത്. നാളത്തെ മത്സരത്തിൽ ലയണൽ മെസ്സി കളിക്കുമെന്ന് തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്. 5 മത്സരങ്ങളാണ് മെസ്സി ഇന്റർ മയാമിക്ക് വേണ്ടി കളിച്ചിട്ടുള്ളത്.അതിൽ നിന്ന് എട്ടു ഗോളുകളും ഒരു അസിസ്റ്റും മെസ്സി നേടിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *