ഞാൻ മെസ്സിയോട് ഒരുപാട് തവണ തോറ്റിട്ടുണ്ട്, പക്ഷേ ഇത്തവണ വിജയിക്കും : കെയ്ലേനി
എംഎൽഎസിൽ നാളെ നടക്കുന്ന മത്സരത്തിൽ ഇന്റർ മയാമിയുടെ എതിരാളികൾ ലോസ് ആഞ്ചലസ് എഫ്സിയാണ്. നാളെ രാവിലെ ഇന്ത്യൻ സമയം 7:30നാണ് ഈയൊരു മത്സരം അരങ്ങേറുക.ലോസ് ആഞ്ചലസ് എഫ്സിയുടെ മൈതാനത്ത് വെച്ചുകൊണ്ടാണ് ഈ മത്സരം നടക്കുക.പ്ലേ ഓഫ് ലക്ഷ്യമിടുന്ന ഇന്റർ മയാമിക്ക് വിജയം നേടുക എന്നുള്ളത് വളരെ പ്രധാനപ്പെട്ട കാര്യമാണ്.
ഇവിടെ മറ്റൊരു പോരാട്ടം കൂടി അരങ്ങേറുന്നുണ്ട്. ഇറ്റാലിയൻ ഡിഫൻഡറായ കെയ്ലേനി ഇപ്പോൾ ലോസ് ആഞ്ചലസ് എഫ്സിയുടെ താരമാണ്. അദ്ദേഹവും ലയണൽ മെസ്സിയും മുഖാമുഖം വരുന്നു എന്ന ഒരു സവിശേഷത ഈ മത്സരത്തിനുണ്ട്. ഇതേക്കുറിച്ച് കെയ്ലേനി ചില കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. ഒരുപാട് തവണ അദ്ദേഹത്തോട് താൻ പരാജയപ്പെട്ടിട്ടുണ്ടെന്നും എന്നാൽ ഇത്തവണ വിജയിക്കുമെന്നുമാണ് കെയ്ലേനി പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
🗣Giorgio Chiellini (Los Angeles FC defender) :
— PSG Chief (@psg_chief) September 2, 2023
"We cannot focus just on Messi. The game is LAFC against Inter Miami. If we want to play one-against-one against Messi it's impossible to win but I think, however, LAFC could beat Miami as a team."#LAFCvMIA pic.twitter.com/lEwA1GMMxB
” എനിക്ക് ലയണൽ മെസ്സിയെ നേരത്തെ അറിയാം.പക്ഷേ അദ്ദേഹത്തെക്കൊണ്ട് എന്തൊക്കെ സാധ്യമാകും എന്നുള്ളത് അമേരിക്കക്കാർക്ക് കൂടുതൽ കൂടുതൽ മനസ്സിലായി വരും.ഞാൻ അദ്ദേഹത്തിനെതിരെ ഒരുപാട് തവണ പരാജയപ്പെട്ടിട്ടുണ്ട്. എനിക്ക് അദ്ദേഹത്തിന് എതിരെ മോശം ഓർമ്മകളും ഉണ്ട്.ഞങ്ങൾക്ക് ഈ മത്സരത്തിൽ മെസ്സിയെ മാത്രം ഫോക്കസ് ചെയ്യാൻ കഴിയില്ല. മത്സരം എന്നുള്ളത് ഇന്റർമയാമിയും ലോസ് ആഞ്ചലസും തമ്മിലാണ്. ലയണൽ മെസ്സിക്കെതിരെ വൺ ഓൺ വൺ സിറ്റുവേഷനുകളിൽ വിജയിക്കുക എന്നുള്ളത് അസാധ്യമായ കാര്യമാണ്. പക്ഷേ ഒരു ഗ്രൂപ്പ് എന്ന നിലയിൽ ഞങ്ങൾ അവരെ തോൽപ്പിക്കും ” ഇതാണ് കെയ്ലേനി പറഞ്ഞിട്ടുള്ളത്.
യുവന്റസിലായിരുന്ന സമയത്ത് മെസ്സിക്കെതിരെ കളിക്കാൻ കെയ്ലേനിക്ക് കഴിഞ്ഞിട്ടുണ്ട്.ലയണൽ മെസ്സി അമേരിക്കയിലും മികച്ച പ്രകടനമാണ് നടത്തുന്നത്.ഇന്റർ മയാമിക്ക് വേണ്ടി ആകെ കളിച്ച പത്ത് മത്സരങ്ങളിൽ നിന്ന് 11 ഗോളുകളും മൂന്ന് അസിസ്റ്റുകളും മെസ്സി നേടിയിട്ടുണ്ട്.