ഞങ്ങൾ ഞങ്ങളുടെ ഫ്രണ്ട്ഷിപ്പ് ആസ്വദിക്കുകയാണ്:മെസ്സിയുമായുള്ള റീയൂണിയനെ കുറിച്ച് സുവാരസ്‌!

2014 മുതൽ 2020 വരെ ബാഴ്സലോണയിൽ ഒരുമിച്ച് കളിച്ചവരാണ് ലയണൽ മെസ്സിയും ലൂയിസ് സുവാരസ്സും. പിന്നീട് സുവാരസിന് ക്ലബ്ബ് വിടേണ്ടി വരുകയായിരുന്നു. വർഷങ്ങൾക്കുശേഷം ഇപ്പോൾ രണ്ടുപേരും ഒരുമിച്ചിട്ടുണ്ട്. അമേരിക്കൻ ക്ലബ്ബായ ഇന്റർ മയാമിയുടെ താരങ്ങളാണ് ഇരുവരും.സുവാരസ്‌ ഈ ജനുവരിയിലായിരുന്നു ഇന്റർ മയാമിയിൽ എത്തിയത്.

ഏതായാലും ലയണൽ മെസ്സിയുമൊത്തുള്ള റീ യൂണിയനെ കുറിച്ച് സുവാരസ്‌ ഇപ്പോൾ ചില കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. കരിയറിന്റെ അവസാന സമയത്തിലൂടെയാണ് താനും മെസ്സിയും പോകുന്നതെന്നും ഞങ്ങളുടെ ഫ്രണ്ട്ഷിപ്പ് ഞങ്ങൾ ആസ്വദിക്കുകയാണ് ഇപ്പോൾ ചെയ്യുന്നത് എന്നുമാണ് സുവാരസ്‌ പറഞ്ഞിട്ടുള്ളത്.തന്റെ ആദ്യത്തെ പ്രസ് കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

“ഒരുപാട് വർഷങ്ങൾക്കുശേഷം ലയണൽ മെസ്സിക്കൊപ്പം വീണ്ടും കളിക്കാൻ സാധിക്കുന്നതിൽ ഞാൻ വളരെയധികം സന്തോഷവാനാണ്. ഞങ്ങൾ കളിക്കളത്തിൽ മാത്രമല്ല ഒരുമിച്ചുള്ളത്, മറിച്ച് ദൈനംദിന ജീവിതത്തിലും ഞങ്ങൾ ഒരുമിച്ചാണ്.ഞങ്ങളുടെ കരിയറിന്റെ അവസാന സമയത്തിലാണ് ഞങ്ങൾ ഇപ്പോൾ ഉള്ളത്.അത് ഒരുമിച്ച് കളിച്ചുകൊണ്ട് ഞങ്ങളുടെ ഫ്രണ്ട്ഷിപ്പ് ആസ്വദിക്കാൻ കഴിയുന്നത് വളരെ മികച്ച ഒരു കാര്യമാണ് “ഇതാണ് സുവാരസ് പറഞ്ഞിട്ടുള്ളത്.

ഇന്ന് നടക്കുന്ന മത്സരത്തിൽ ഇന്റർ മയാമി ഹോങ്കോങ്ങ് ടീമിനെയാണ് നേരിടുക. ഇന്ന് രാത്രി ഇന്ത്യൻ സമയം 1:30നാണ് ഈയൊരു മത്സരം നടക്കുക.കഴിഞ്ഞ നാലു മത്സരങ്ങളിൽ ഒന്നിൽ പോലും വിജയിക്കാൻ ഇന്റർ മയാമിക്ക് സാധിച്ചിരുന്നില്ല.ഇന്നത്തെ മത്സരത്തിലെങ്കിലും വിജയം നേടാൻ കഴിയും എന്നുള്ള പ്രതീക്ഷയിലാണ് ആരാധകർ ഉള്ളത്.

Leave a Reply

Your email address will not be published. Required fields are marked *