ഞങ്ങളാരാണെന്ന് ഞങ്ങൾക്കറിയാം, മെസ്സിയെ നേരിടാൻ തയ്യാറായിരിക്കും:ഡെർബിക്ക് മുന്നേ പരിശീലകൻ.
ലീഗ്സ് കപ്പിലെ 2 മത്സരങ്ങളിലും വിജയം നേടാൻ അമേരിക്കൻ ക്ലബ്ബായ ഇന്റർ മിയാമിക്ക് കഴിഞ്ഞിരുന്നു.രണ്ട് മത്സരങ്ങളിലും തിളങ്ങിയത് ലയണൽ മെസ്സിയാണ്.ഇതോട് കൂടി പ്രീ ക്വാർട്ടറിലേക്ക് ഇന്റർ മിയാമി പ്രവേശിച്ചിരുന്നു. മാത്രമല്ല ഫ്ലോറിഡയിലെ മറ്റൊരു ക്ലബ്ബായ ഒർലാന്റോ സിറ്റിയാണ് ഇന്റർ മിയാമിയുടെ എതിരാളികൾ.ഫ്ലോറിഡ ഡെർബിയാണ് ഓഗസ്റ്റ് രണ്ടാം തീയതി അരങ്ങേറുക.
ഈ മത്സരത്തിനു മുന്നേ ഒർലാന്റോ സിറ്റിയുടെ പരിശീലകനായ ഓസ്‌ക്കാർ പരേഹ ചില കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. അതായത് ഞങ്ങൾ ആരാണെന്ന് ഞങ്ങൾക്കറിയാമെന്നും ലയണൽ മെസ്സിയെയും ഇന്റർമിയാമിയെയും നേരിടാൻ തയ്യാറായിരിക്കുമെന്നുമാണ് ഈ കോച്ച് പറഞ്ഞിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകളെ ഗോൾ ഡോട്ട് കോം റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.
MESSI IN THE MOST BEAUTIFUL KIT OF ALL TIME pic.twitter.com/AiH7Opf4ae
— MC (@CrewsMat10) July 30, 2023
“മത്സരത്തിനു വേണ്ടി ഞങ്ങൾ തയ്യാറായിരിക്കും.വളരെ മികച്ച രീതിയിലാണ് ഇപ്പോൾ ഇന്റർ മിയാമി കളിച്ചുകൊണ്ടിരിക്കുന്നത്.അതിന്റെ കാരണം ലയണൽ മെസ്സി തന്നെയാണ്.അവരെയാണ് ഞങ്ങൾക്ക് നേരിടേണ്ടത്. വളരെയധികം ശ്രദ്ധ ലഭിച്ചിട്ടുള്ള ഒരു ക്ലബ്ബാണ് ഇപ്പോൾ ഇന്റർമിയാമി.ഞങ്ങൾക്ക് വളരെയധികം അഭിമാനമുണ്ട്.പക്ഷേ ഞങ്ങൾ ആരാണ് എന്നത് ഞങ്ങൾക്ക് തന്നെ അറിയാം.വിജയം നേടാൻ വേണ്ടി ഞങ്ങൾ തയ്യാറായിരിക്കും. ഹൃദയം കൊണ്ടായിരിക്കും ഞങ്ങൾ തയ്യാറെടുക്കുക ” ഇതാണ് എതിർ പരിശീലകൻ പറഞ്ഞിട്ടുള്ളത്.
മെക്സിക്കൽ ക്ലബ്ബായ ക്രൂസ് അസൂൾ, അമേരിക്കൻ ക്ലബ്ബായ അറ്റ്ലാന്റ യുണൈറ്റഡ് എന്നിവരെ പരാജയപ്പെടുത്തി കൊണ്ടാണ് ഇന്റർ മിയാമി ഇപ്പോൾ പ്രീ ക്വാർട്ടറിൽ എത്തിയിട്ടുള്ളത്. മെസ്സിയുടെ സാന്നിധ്യം തന്നെയാണ് അവർക്ക് ഊർജ്ജം നൽകുന്നത്. അതേസമയം ഓഗസ്റ്റ് 21ആം തീയതി ഷാർലെറ്റ് എഫ്സിക്കെതിരെയാണ് മെസ്സി MLS ലെ അരങ്ങേറ്റം നടത്തുക.