ഗോൾപോസ്റ്റിന്റെ 50 മീറ്റർ അകലെ നിന്ന് തന്നെ മെസ്സി അപകടം സൃഷ്ടിച്ചു തുടങ്ങും : റ്റാറ്റ മാർട്ടിനോ
സൂപ്പർ താരം ലയണൽ മെസ്സി ഇന്റർ മിയാമിയിൽ സ്വപ്നതുല്യമായ പ്രകടനമാണ് ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നത്.5 മത്സരങ്ങൾ മാത്രമാണ് ഇന്റർ മയാമിക്ക് വേണ്ടി മെസ്സി കളിച്ചിട്ടുള്ളത്.5 മത്സരങ്ങളിലും മെസ്സി ഗോൾ നേടി. എട്ടു ഗോളുകളും ഒരു അസിസ്റ്റമാണ് മെസ്സി ഇതുവരെ അമേരിക്കയിൽ സ്വന്തമാക്കിയിട്ടുള്ളത്.
കഴിഞ്ഞ മത്സരത്തിൽ ഷാർലോറ്റ് എഫ്സിയെയായിരുന്നു ഇന്റർ മയാമി പരാജയപ്പെടുത്തിയിരുന്നത്. നാല് ഗോളുകൾക്ക് വിജയിച്ച മത്സരത്തിൽ ലയണൽ മെസ്സി ഒരു ഗോൾ നേടിയിരുന്നു. മാത്രമല്ല ഈ വിജയത്തോടുകൂടി ഇന്റർ മയാമി ലീഗ് കപ്പിന്റെ സെമിഫൈനലിൽ എത്തുകയും ചെയ്തു. ഈ മത്സരത്തിൽ ഫിലാഡൽഫിയയാണ് ഇന്റർ മയാമിയുടെ എതിരാളികൾ.
കഴിഞ്ഞ മത്സരത്തിലെ വിജയത്തിന് ശേഷം പരിശീലകനായ റ്റാറ്റ മാർട്ടിനോ ലയണൽ മെസ്സിയെ പ്രശംസിച്ചുകൊണ്ട് സംസാരിച്ചിട്ടുണ്ട്. എതിർ ഗോൾപോസ്റ്റിന്റെ 50 മീറ്റർ അകലെ നിന്നുകൊണ്ട് തന്നെ അപകടം സൃഷ്ടിക്കാൻ ലയണൽ മെസ്സിക്ക് സാധിക്കുന്നു എന്നാണ് മാർട്ടിനോ പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
🚨🗣 Tata Martino about Lionel Messi: "IIt is difficult to understand how a player can generate dangerous situations starting 40 or 50 meters away from the opponent's goal." pic.twitter.com/JiyopMW6m6
— Mundo Albiceleste ⭐🌟⭐🇦🇷 (@MundoAlbicelest) August 12, 2023
” എതിർ ഗോൾപോസ്റ്റിന്റെ നാല്പതോ അമ്പതോ മീറ്റർ ദൂരെ നിന്നുകൊണ്ടുതന്നെ അപകടം സൃഷ്ടിക്കാനും അതിന് തുടക്കം കുറിക്കാനും ലയണൽ മെസ്സിക്ക് സാധിക്കുന്നുണ്ട്. എതിരാളികൾക്ക് ഭീഷണിയാകുന്ന സാഹചര്യങ്ങളാണ് മെസ്സി അവിടെ നിന്ന് തന്നെ ആരംഭിക്കുക. എങ്ങനെയാണ് അത് സാധിക്കുന്നതെന്ന് മനസ്സിലാക്കാൻ വളരെയധികം ബുദ്ധിമുട്ടുണ്ട് ” ഇതാണ് പരിശീലകനായ മാർട്ടിനോ പറഞ്ഞിട്ടുള്ളത്.
ഓഗസ്റ്റ് പതിനാറാം തീയതിയാണ് ഇന്റർ മയാമിയും ഫിലാഡൽഫിയയും തമ്മിലുള്ള സെമിഫൈനൽ മത്സരം നടക്കുന്നത്. ഓഗസ്റ്റ് 21 ആം തീയതി ഒരു MLS മത്സരം നിശ്ചയിച്ചിരുന്നുവെങ്കിലും അത് നീട്ടിവെക്കുകയായിരുന്നു. ഓഗസ്റ്റ് 24-ആം തീയതി ഓപ്പൺ കപ്പിൽ ഒരു മത്സരം ഇന്റർ മിയാമി കളിക്കുന്നുണ്ട്.