ഗോളും അസിസ്റ്റുമായി മെസ്സി, ഇന്റർ മയാമി വിജയ വഴിയിൽ തിരിച്ചെത്തി!
ഇന്ന് എംഎൽഎസിൽ നടന്ന മത്സരത്തിൽ ഇന്റർമയാമി വിജയം സ്വന്തമാക്കി. രണ്ടിനെതിരെ മൂന്നു ഗോളുകൾക്കാണ് ഇന്റർമയാമി കൻസാസ് സിറ്റിയെ പരാജയപ്പെടുത്തിയിട്ടുള്ളത്.തിളങ്ങിയത് മറ്റാരുമല്ല,ലയണൽ മെസ്സി തന്നെയാണ്.മനോഹരമായ ഒരു ഗോളും ഒരു അസിസ്റ്റുമാണ് അദ്ദേഹം നേടിയിട്ടുള്ളത്. സൂപ്പർ താരം സുവാരസാണ് ഇന്റർമയാമിയുടെ വിജയ ഗോൾ കരസ്ഥമാക്കിയിട്ടുള്ളത്.
മത്സരത്തിൽ മെസ്സിയും സുവാരസും സ്റ്റാർട്ട് ചെയ്തിരുന്നു. മത്സരത്തിന്റെ തുടക്കത്തിൽ തന്നെ കൻസാസ് ലീഡ് കരസ്ഥമാക്കി. എന്നാൽ പതിനെട്ടാം മിനിറ്റിൽ ലയണൽ മെസ്സിയുടെ ഒരു മികച്ച അസിസ്റ്റിൽ നിന്ന് ഗോമസ് മയാമിയെ ഒപ്പമെത്തിച്ചു. പിന്നീട് രണ്ടാം പകുതിയുടെ തുടക്കത്തിലാണ് മെസ്സിയുടെ ഗോൾ വന്നത്. ഒരു കിടിലൻ ലോങ്ങ് റേഞ്ച് ഗോളാണ് മെസ്സി നേടിയത്. പക്ഷേ മിനിട്ടുകൾക്കകം കൻസാസ് സിറ്റി സമനില പിടിച്ചെടുക്കുകയായിരുന്നു.
LIONEL MESSI WHAT A GOAL!!!
— All About Argentina 🛎🇦🇷 (@AlbicelesteTalk) April 14, 2024
pic.twitter.com/jcjEM9Sqjf
എന്നാൽ ഇന്റർമയാമി വിട്ടുകൊടുക്കാൻ തയ്യാറായില്ല. മത്സരത്തിന്റെ 71ആം മിനുട്ടിൽ ഗോമസിന്റെ അസിസ്റ്റിൽ നിന്ന് സുവാരസ് ഗോൾ കണ്ടെത്തി. ഈ ഗോളിലാണ് ഇവർ വിജയം കരസ്ഥമാക്കിയത്. നിലവിൽ 9 മത്സരങ്ങളിൽ നിന്ന് 15 പോയിന്റുകൾ കരസ്ഥമാക്കിയിട്ടുള്ള ഇന്റർമയാമി പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്താണ്.